സിഡ്നിയിൽ അടിച്ചെടുത്തത് ചരിത്രം; സെവാ​ഗിന്റെയും രോഹിത്തിന്റെയും റെക്കോർഡ് തിരുത്തി ജയ്സ്വാൾ

മിച്ചൽ സ്റ്റാർക് എറിഞ്ഞ ആദ്യ ഓവറിൽ നാല് ബൗണ്ടറികളോടെ ജയ്സ്വാൾ അടിച്ചെടുത്തത് 16 റൺസാണ്.

ബോർഡർ-​ഗാവസ്കർ ട്രോഫിയിലെ അഞ്ചാം ടെസ്റ്റിൽ ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യൻ ഓപണിങ് ബാറ്റർ യശസ്വി ജയ്സ്വാൾ. മിച്ചൽ സ്റ്റാർക്എറിഞ്ഞ ആദ്യ ഓവറിൽ നാല് ബൗണ്ടറികളോടെ ജയ്സ്വാൾ അടിച്ചെടുത്തത് 16 റൺസാണ്. ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ ഓവറിൽ ഒരു ഇന്ത്യൻ ഓപണർ നേടുന്ന ഏറ്റവും ഉയർന്ന റൺസാണിത്.

ഇന്ത്യൻ മുൻ താരം വീരേന്ദർ സെവാ​ഗിനെയും രോഹിത് ശർമയെയും മറികടന്നാണ് ജയ്സ്വാൾ ചരിത്ര നേട്ടം സ്വന്തമാക്കിയത്. 2005ൽ പാകിസ്താനെതിരെ വീരേന്ദർ സെവാ​ഗ് ആദ്യ ഓവറിൽ 13 റൺസ് നേടിയിരുന്നു. 2023ൽ പാറ്റ് കമ്മിൻസിനെതിരെ രോഹിത് ശർമയും ഇന്നിംഗ്സിന്റെ ആദ്യ ഓവറിൽ 13 റൺസ് സ്വന്തമാക്കിയിരുന്നു. 35 പന്തിൽ 22 റൺസെടുത്ത് ജയ്സ്വാൾ പുറത്തായി.

Also Read:

Cricket
'ഓസ്ട്രേലിയയെ രണ്ടാം ഇന്നിം​ഗ്സിലും ഓൾ ഔട്ടാക്കും'; പ്രതീക്ഷ പ്രകടിപ്പിച്ച് ഇന്ത്യൻ പേസർ‌

മൂന്നാം ദിവസം മത്സരം നിർത്തുമ്പോൾ രണ്ടാം ഇന്നിം​ഗ്സിൽ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 141 റൺസെന്ന നിലയിലാണ്. രണ്ടാം ഇന്നിം​ഗ്സിൽ 145 റൺസിന്റെ ലീഡ് നേടാനും ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്. 33 പന്തിൽ ആറ് ഫോറും നാല് സിക്സും സഹിതം 61 റൺസെടുത്ത റിഷഭ് പന്തിന്റെ ഇന്നിം​ഗ്സ് ആണ് ഇന്ത്യയ്ക്ക് കരുത്തായത്. മൂന്നാം ദിവസം രണ്ടാം ഇന്നിം​ഗ്സിൽ പരമാവധി ലീഡ് ഉയർത്താനാകും ഇന്ത്യൻ ശ്രമം.

Content Highlights: Yashasvi Jaiswal Surpasses Virender Sehwag, Rohit Sharma to register big feat

To advertise here,contact us