ഫീൽഡിലെ അഗ്രസീവ് പെരുമാറ്റങ്ങൾക്കും പ്രതികരണങ്ങൾക്കും പേരുകേട്ട താരമാണ് വിരാട് കോഹ്ലി. ഇത്തവണത്തെ ബോർഡർ-ഗവാസ്കർ ട്രോഫിയിലും കോഹ്ലിയുടെ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള പല പ്രതികരണങ്ങളുമുണ്ടായിരുന്നു. തന്റെ പ്രകോപിപ്പിക്കാൻ ശ്രമിച്ച ഗ്യാലറിയിലെ ഓസീസ് ആരാധകർക്ക് നേരെയായിരുന്നു അതിൽ പലതും. ഇപ്പോഴിതാ സ്റ്റീവ് സ്മിത്ത് പുറത്തായതിന് പിന്നാലെ വിരാട് ആരാധകർക്ക് നേരെ നടത്തിയ വിചിത്ര ആംഗ്യമാണ് ചർച്ചയാകുന്നത്.
സ്റ്റീവ് സ്മിത്തിന്റെ 'സാൻഡ് പേപ്പർ ഗേറ്റ്' അനുകരിച്ചായിരുന്നു കോഹ്ലിയുടെ പരിഹാസം. സാൻഡ്പേപ്പർ ഗേറ്റ് ലോക ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ കുപ്രസിദ്ധ അധ്യായങ്ങളിലൊന്നാണ്. 2018 മാർച്ചിൽ ഓസ്ട്രേലിയയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ കേപ്ടൗണിൽ നടന്ന മൂന്നാം ടെസ്റ്റ് മത്സരത്തിനിടെയായിരുന്നു ഈ സംഭവം.
VIRAT KOHLI REPLICATING THE SANDPAPER GATE INCIDENT. 🤣🔥pic.twitter.com/qRxgmBaqAh
മത്സരത്തിനിടെ, ഓസ്ട്രേലിയൻ കളിക്കാരനായ കാമറൂൺ ബാൻക്രോഫ്റ്റ് പന്തിൻ്റെ അവസ്ഥ മാറ്റാനും ബൗളർമാർക്ക് റിവേഴ്സ് സ്വിംഗ് ലഭിക്കാനും ഒരു സാൻഡ്പേപ്പർ ഉപയോഗിച്ച് അതിൽ കൃത്രിമം കാണിക്കുന്നത് അന്ന് ക്യാമറയിൽ കുടുങ്ങി. ബാൻക്രോഫ്റ്റ് സാൻഡ്പേപ്പർ ഉപയോഗിച്ച് പന്ത് ഉരയ്ക്കുന്നതും പിന്നീട് ക്യാമറകൾ ചിത്രീകരിക്കുന്നത് മനസ്സിലാക്കി തൻ്റെ ട്രൗസറിൽ അത് ഒളിപ്പിക്കാൻ ശ്രമിക്കുന്നതും പുറത്ത് വന്നിരുന്നു.
Virat Kohli showing empty pockets indicating no sandpaper with him. pic.twitter.com/azOVnYt56K
അന്നത്തെ ഓസ്ട്രേലിയൻ ടീമിൻ്റെ ക്യാപ്റ്റനായിരുന്ന സ്റ്റീവ് സ്മിത്ത് തന്റെ നേതൃത്വത്തിലാണ് ഈ കൃത്രിമം നടന്നതെന്ന് സമ്മതിച്ചു. ശേഷം സ്മിത്തിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുകയും ഒരു വർഷത്തേക്ക് വിലക്കേർപ്പെടുത്തുകയും ചെയ്തു. ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും ഇതിഹാസ ബാറ്റർ എന്ന നിലയിൽ പേര് ചേർത്തപ്പെട്ട സ്മിത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ച സംഭവമായിരുന്നു അത്. ഇത് ചൂണ്ടിക്കാട്ടിയാണ് തന്റെ കയ്യിൽ സ്മിത്തിന്റെ പോലെയുള്ള സാൻഡ് പേപ്പർ ഐഡിയകളൊന്നുമില്ലെന്ന പരിഹാസം കോഹ്ലി ഇന്ന് നടത്തിയത്.
Content Highlights: virat kohli celebration imitating sandpappers scandel to steve smith