'രാഹുൽ ദ്രാവിഡ് പോകുന്നത് വരെ എല്ലാം ശരിയായിരുന്നു, ശേഷം എല്ലാം വഷളായി'; ഗംഭീറിനെ വിമർശിച്ച് ഹർഭജൻ

ഇന്ത്യ ട്വന്റി20 ലോകകപ്പ് ജയിച്ചതിന് പിന്നാലെയാണ് ദ്രാവിഡ് പരിശീലക സ്ഥാനം ഒഴിഞ്ഞത്

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകൻ ഗൗതം ഗംഭീറിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. രാഹുൽ ദ്രാവിഡ് പരിശീലക സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നത് വരെ ഇന്ത്യൻ ടീമിൽ യാതൊരു പ്രശ്നനങ്ങളുമുണ്ടായിരുന്നില്ലെന്നും എന്നാൽ കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് പിന്നീടുണ്ടായതെന്നും ഗംഭീർ പറഞ്ഞു.

'പരമ്പര തോറ്റത് മാത്രമല്ല പ്രശ്‍നം, താരങ്ങൾക്കിടയിലും പ്രശ്നങ്ങളുണ്ടെന്നാണ് ഡ്രസ്സിങ് റൂം വിവാദം കാണിക്കുന്നത്. ഫോമല്ല, താരങ്ങളുടെ സീനിയോറിറ്റി മാത്രമാണ് നോക്കുന്നതെന്നും പ്രകടനത്തിന് പ്രാധാന്യം കൊടുക്കുന്നില്ലെന്നും' ഹർഭജൻ സിങ് പറഞ്ഞു.

Also Read:

Cricket
ചരിത്രത്തിലാദ്യമായി ഹോം പരമ്പര വൈറ്റ് വാഷ്; ബിജിടി ആധിപത്യവും നഷ്ടം; ഗംഭീർ മാറണമെന്ന് ആരാധകർ

അതേസമയം ഇന്ത്യ ട്വന്റി20 ലോകകപ്പ് ജയിച്ചതിന് പിന്നാലെയാണ് ദ്രാവിഡ് പരിശീലക സ്ഥാനം ഒഴിഞ്ഞത്. അതിനുശേഷം പിൻഗാമിയായി ഗൗതം ഗംഭീർ ചുമതലയേറ്റെങ്കിലും ഏകദിന, ടെസ്റ്റ് ഫോർമാറ്റുകളിൽ ടീമിന്റെ പ്രകടനം ദയനീയമായി. ശ്രീലങ്കയ്‌ക്കെതിരെ തോറ്റ ഏകദിന പരമ്പരയായിരുന്നു അതിൽ ആദ്യത്തേത്. മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0 നാണ് ശ്രീലങ്ക നേടിയത്.

Also Read:

Cricket
ബുംമ്ര ഇല്ലായിരുന്നെങ്കില്‍ കാണാമായിരുന്നു, അഞ്ചില്‍ അഞ്ചും ഇന്ത്യ പൊട്ടിയേനെ: ഹര്‍ഭജന്‍ സിങ്

ശേഷം സ്വന്തം മണ്ണിൽ നടന്ന സുപ്രധാന ടെസ്റ്റ് പാരമ്പരയായ ന്യൂസിലാൻഡിനെതിരെയുള്ള പരമ്പരയിലും അടിയറവ് പറഞ്ഞു. പരമ്പരയിലെ മുഴുവൻ കളികളും തോറ്റായിരുന്നു ഇന്ത്യ അടിയറവ് പറഞ്ഞത്. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ ഹോം ടെസ്റ്റിൽ വൈറ്റ് വാഷ് ചെയ്യപ്പെടുന്നത്.

ശേഷം ഇപ്പോൾ നടന്ന ബോർഡർ ഗാവസ്‌കർ ട്രോഫിയിലും ടീമിനെ വിജയത്തിലേക്ക് നയിക്കാൻ ഗംഭീറിനായില്ല. പത്ത് വർഷത്തിന് ശേഷമാണ് ബോർഡർ ഗാവസ്‌കർ ആധിപത്യം ഇന്ത്യയ്ക്ക് നഷ്ടപ്പെടുത്തുന്നത്. അതിനിടയിൽ താരങ്ങളുമായും ചില അസ്വാരസ്യങ്ങൾ ഉടലെടുത്തിരുന്നു.

ഇതോടെ ഹർഭജൻ ഉൾപ്പടെ പല മുൻ താരങ്ങളും രംഗത്തെത്തി. ബിസിസിഐയും നിലവിൽ സമ്മർദ്ദത്തിലായിരിക്കുകയാണ്. ചാമ്പ്യൻസ് ട്രോഫി അടക്കമുള്ള വലിയ ടൂർണമെന്റുകൾ വരാനിരിക്കെ ഗംഭീറിനെ പരിശീലക സ്ഥാനത്ത് നിന്നും മാറ്റി ആരാധകരുടെയും താരങ്ങളുടെയും വിശ്വാസം തിരിച്ചുപിടിക്കാനാകും ബിസിസിഐ ശ്രമിക്കുക എന്നാണ് റിപ്പോർട്ടുകൾ.

Content Highlights: harbhajan singh criticise gautam gambhir, indian cricket

To advertise here,contact us