വൈറ്റ് ബോൾ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് റിഷി ധവാൻ

'ക്രിക്കറ്റ് നൽകിയ സന്തോഷവും ഓർമയും എക്കാലവും തന്റെ ഹൃദയത്തിൽ ഉണ്ടാവും', റിഷി ധവാൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

ഇന്ത്യൻ മുൻ പേസ് ബൗളിങ് ഓൾ റൗണ്ടർ റിഷി ധവാൻ പരിമിത ഓവർ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. വിജയ് ഹസാരെ ട്രോഫിയിൽ ഹിമാചൽ പ്രദേശ് നോക്കൗട്ട് സ്റ്റേജിൽ പ്രവേശിക്കാതെ പുറത്തായതിന് പിന്നാലെയാണ് 34 കാരനായ താരം വിരമിക്കൽ പ്രഖ്യാപിച്ചത്. 'ഈ തീരുമാനമെടുക്കുമ്പോൾ മനസിൽ വലിയ ഭാരമുണ്ട്. എങ്കിലും വിഷമങ്ങളില്ല. ഇന്ത്യൻ ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു. കഴിഞ്ഞ 20 വർഷമായി ക്രിക്കറ്റ് തന്റെ ജീവിതത്തിന്റെ ഭാ​ഗമാണ്. ക്രിക്കറ്റ് നൽകിയ സന്തോഷവും ഓർമയും എക്കാലവും തന്റെ ഹൃദയത്തിൽ ഉണ്ടാവും.' റിഷി ധവാൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

'ബിസിസിഐ, ഹിമാചൽ പ്രദേശ് ക്രിക്കറ്റ്, പഞ്ചാബ് കിങ്സ്, മുംബൈ ഇന്ത്യൻസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് തുടങ്ങിയ ടീമുകൾ നൽകിയ അവസരങ്ങൾക്ക് നന്ദി പറയുന്നു. രാജ്യത്തെ പ്രതിനിധീകരിക്കാൻ ലഭിച്ച അവസരം വലുതാണ്. ഓരോ ദിവസവും ഉണരുന്നത് ക്രിക്കറ്റിനെക്കുറിച്ച് ചിന്തിച്ചുകൊണ്ടായിരുന്നു. തന്റെ എല്ലാ പരിശീലകർക്കും ഉപദേശകർക്കും സഹതാരങ്ങൾക്കും സഹപരിശീലകർക്കും നന്ദി പറയുന്നു. അവരുടെ സംഭാവനകളാണ് തന്റെ കരിയറിനെ ബലപ്പെടുത്തിയത്.' റിഷി ധവാൻ വ്യക്തമാക്കി.

Also Read:

Cricket
'170, 180 റൺസ് നേടിയാൽ വിജയിക്കാൻ സാധിക്കില്ല'; ഇന്ത്യൻ ടീമിനെ വിമർശിച്ച് ​ഗാം​ഗുലി

2016ൽ റിഷി ധവാൻ ഇന്ത്യൻ ക്രിക്കറ്റിൽ അരങ്ങേറി. മൂന്ന് ഏകദിന മത്സരങ്ങളിലും ഒരു ട്വന്റി 20യിലും റിഷി ഇന്ത്യയെ പ്രതിനിധീകരിച്ചു. ഏകദിനത്തിലും ട്വന്റി 20യിലും ഓരോ വിക്കറ്റുകൾ താരം സ്വന്തമാക്കി. ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ പഞ്ചാബ് കിങ്സ്, മുംബൈ ഇന്ത്യൻസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമുകളുടെ ഭാ​ഗമായിരുന്നു റിഷി ധവാൻ. കഴിഞ്ഞ ഐപിഎൽ മെ​ഗാലേലത്തിൽ താരം അൺസോൾഡ് പട്ടികയിലാണ് ഉൾപ്പെട്ടത്.

Content Highlights: Rishi Dhawan announces retirement from white ball cricket

To advertise here,contact us