ബാബർ അസമിനു നേരെ പന്ത് വലിച്ചെറിഞ്ഞു; ദക്ഷിണാഫ്രിക്കന്‍ പേസറായ മൾഡർ- ബാബർ വാക്കേറ്റം, വീഡിയോ

ഇരുടീമിലെ താരങ്ങളും അമ്പയറും ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു

പാകിസ്താന്‍ സ്റ്റാര്‍ ബാറ്റര്‍ ബാബര്‍ അസമിന് നേരെ ദേഷ്യത്തോടെ പന്ത് വലിച്ചെറിഞ്ഞ് ദക്ഷിണാഫ്രിക്കന്‍ പേസര്‍ വിയാന്‍ മള്‍ഡര്‍. പാകിസ്താനും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനമാണ് സംഭവം നടന്നത്. ബാബര്‍ ക്രീസില്‍ നില്‍ക്കെ മള്‍ഡര്‍ പന്ത് വലിച്ചെറിഞ്ഞതിന് പിന്നാലെ ഇരുതാരങ്ങളും വാക്കേറ്റമുണ്ടാവുകയും ചെയ്തു.

പാകിസ്താന്റെ ഫോളോ ഓണിന് ശേഷമുള്ള രണ്ടാം ഇന്നിങ്‌സിന്റെ 32-ാം ഓവറിലായിരുന്നു ഇരുതാരങ്ങളും ഏറ്റുമുട്ടിയത്. ബാബര്‍ ഡ്രൈവ് ചെയ്ത പന്ത് മള്‍ഡര്‍ ഫോളോ ത്രൂവിലൂടെ പിടിച്ചെടുക്കുകയായിരുന്നു. പിന്നാലെ പന്ത് ബാബറിന് നേരെ എറിഞ്ഞപ്പോൾ താരത്തിന്റെ പാഡില്‍ തട്ടുകയും ചെയ്തു. ക്രീസിന് പുറത്തുനില്‍ക്കുകയായിരുന്ന ബാബര്‍ ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ അനാവശ്യ ത്രോയില്‍ അതൃപ്തി പ്രകടിപ്പിച്ചു.

മള്‍ഡറിന് മറുപടി നല്‍കാനായി ബാബര്‍ ക്രീസില്‍ നിന്നിറങ്ങിയതും വിക്കറ്റ് കീപ്പര്‍ റണ്ണൗട്ടിന് ശ്രമിക്കുകയും ചെയ്തു. ഇതോടെ സ്ഥിതി കൂടുതല്‍ വഷളായി. മള്‍ഡറും ബാബറും തമ്മില്‍ അതോടെ വാക്കുതര്‍ക്കം ഉണ്ടാവുകയും പിന്നാലെ ഇരുടീമിലെ താരങ്ങളും അമ്പയറും ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. ഐഡന്‍ മാര്‍ക്രവും ഷാന്‍ മസൂദും ബാബറുമായി സംസാരിക്കുകയും ചെയ്തു, ആ നേരം.

Fight moment between Babar Azam and Wiaan Mulder. 🥵Wiaan Mulder unnecessary throws the ball at Babar Azam & showing him verbal aggression. #BabarAzam𓃵 #PAKvsSA #SAvPAK pic.twitter.com/PZnPNTWELZ

പാകിസ്താന്റെ രണ്ടാം ഇന്നിങ്‌സില്‍ 124 പന്തില്‍ 81 റണ്‍സാണ് ബാബര്‍ സ്വന്തമാക്കിയത്. 47-ാം ഓവറില്‍ മാര്‍കോ ജാന്‍സണാണ് ബാബറിനെ പുറത്താക്കിയത്. ഒന്നാം ഇന്നിങ്‌സില്‍ 127 പന്ത് നേരിട്ട ബാബര്‍ 58 റണ്‍സും സ്വന്തമാക്കിയിരുന്നു.

Also Read:

Cricket
'ഫ്രോഡ് ബാറ്റര്‍!', രോഹിത്തും കോഹ്‌ലിയുമല്ല ശരിക്കുമുള്ള ദുരന്തം; യുവതാരത്തെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ

അതേസമയം ദക്ഷിണാഫ്രിക്കയും പാകിസ്താനും തമ്മിലുള്ള രണ്ടാം ടെസ്റ്റ് ആവേശകരമായി പുരോഗമിക്കുകയാണ്. ഒന്നാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 615 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേയ്ക്ക് ബാറ്റേന്തിയ പാകിസ്താന്‍ 194 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. ഫോളോ ഓണ്‍ വഴങ്ങിയെങ്കിലും രണ്ടാം ഇന്നിങ്‌സില്‍ ശക്തമായ ബാറ്റിങ്ങാണ് പാക് പട പുറത്തെടുത്തത്.

.@babarazam258 and @shani_official become the first Asian opening pair to have a 200-plus partnership in South Africa 🤝Babar is dismissed after a solid 81 🏏#SAvPAK pic.twitter.com/50Em4u6xri

ഓപണര്‍മാരായ ഷാന്‍ മസൂദിന്റെ സെഞ്ച്വറിയും ബാബറിന്റെ അര്‍ധ സെഞ്ച്വറിയുമാണ് പാകിസ്താന് കരുത്തായത്. ഒന്നാം വിക്കറ്റില്‍ 205 റണ്‍സ് ചേര്‍ക്കാന്‍ ഇരുവര്‍ക്കും സാധിച്ചു. മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ പാകിസ്താന്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സെന്ന നിലയിലാണ്. 102 റണ്‍സുമായി ഷാന്‍ മസൂദും എട്ട് റണ്‍സുമായി ഖുറാം ഷഹ്‌സാദുമാണ് ക്രീസില്‍.

Content Highlights: Wiaan Mulder aggressively throws ball at Babar Azam, leads to heated exchange, Video

To advertise here,contact us