'റൺസ് അടിച്ചില്ലെങ്കിലും 100 ബോൾ കളിക്കണമായിരുന്നു'; ഇന്ത്യൻ യുവതാരത്തെ വിമർശിച്ച് ബദരീനാഥ്

ഈ പരമ്പരയിൽ ​അവൻ ഒരുവിധത്തിലും മികച്ച താരമായിരുന്നില്ല

ബോർഡർ-​ഗാവസ്കർ ട്രോഫിയിലെ മോശം പ്രകടനത്തിന് ഇന്ത്യൻ യുവതാരം ശുഭ്മൻ ​ഗില്ലിനെ വിമർശിച്ച് മുൻ താരം എസ് ബദരീനാഥ്. ഇത് കാണുന്നത് വളരെ ബുദ്ധിമുട്ടാണ്. ഒരിക്കലും പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ ​ഗില്ലിന് കഴിഞ്ഞില്ല. റൺസ് ചിലപ്പോൾ നേടാം, മറ്റുചിലപ്പോൾ നേടാൻ കഴിയില്ല. എന്നാൽ റൺസിനോടുള്ള താൽപ്പര്യവും ആവേശവും ഉണ്ടാകണം. ബൗളർമാരെ ക്ഷീണിതരാക്കാൻ ​ഗില്ലിന് കഴിയുമായിരുന്നുവെന്നും ബദരീനാഥ് പറഞ്ഞു.

പന്ത് പഴകാനുള്ള അവസരം നൽകണമായിരുന്നു. റൺസ് വരുന്നില്ലെങ്കിലും 100 ബോൾ ക്രീസിൽ നിൽക്കണമായിരുന്നു. അത് എതിർ ടീമിന്റെ ബൗളർമാരെ ക്ഷീണിതരാക്കും. അതാവും നിങ്ങൾ ടീമിനായി സംഭാവന ചെയ്യുക. മാർനസ് ലബുഷെയ്നും നഥാൻ മക്സ്വീനിയും അത് നന്നായി ചെയ്തു. ഒരുപാട് ബോളുകൾ കളിച്ചതുകൊണ്ടാണ് അവർക്ക് ബുംമ്രയ്ക്ക് പരിക്കേൽപ്പിക്കാൻ സാധിച്ചത്. ബദരീനാഥ് പ്രതികരിച്ചു.

Also Read:

Cricket
ഇം​ഗ്ലണ്ട് പരമ്പരയിൽ രോഹിത് തന്നെ നയിക്കും, ​ഗില്ലിനെ മാറ്റി ബുംമ്ര ഏകദിന ഉപനായകനാകും; റിപ്പോർട്ട്

ഈ പരമ്പരയിൽ ​ഗിൽ ഒരുവിധത്തിലും മികച്ച താരമായിരുന്നില്ല. ഫീൽഡിങ്ങിൽ പോലും മോശം പ്രകടനമായിരുന്നു നടത്തിയത്. സ്ലിപ്പിലോ പോയിന്റിലോ നന്നായി കളിക്കാൻ സാധിച്ചില്ല. ഇന്ത്യൻ ടീമിനായി ഒന്നും സംഭാവന ചെയ്യാൻ ​ഗില്ലിന് കഴിഞ്ഞില്ലെന്നും ബദരീനാഥ് വ്യക്തമാക്കി. ബോർഡർ-​ഗാവസ്കർ ട്രോഫിയിലെ അഞ്ച് മത്സരങ്ങളിൽ നിന്നായി 93 റൺസ് മാത്രമാണ് ​ശുഭ്മൻ ​ഗില്ലിന്റെ സമ്പാദ്യം. ടെസ്റ്റ് ക്രിക്കറ്റിൽ ഇതുവരെ 32 മത്സരങ്ങൾ കളിച്ച ​ഗില്ലിന്റെ ശരാശരി 35 റൺസ് മാത്രമാണ്.

Content Highlights: Badrinath's brutal swipe at Gill following his bad form in BGT

To advertise here,contact us