'ഇതിന് മുമ്പ് ഒരിക്കലും ഇങ്ങനയൊരു ബുംമ്രയെ കണ്ടിട്ടില്ല';കോൺസ്റ്റാസ് സംഭവത്തിൽ മുൻ ഓസീസ് പേസർ

സാം കോൺസ്റ്റാസിനോട് ജസ്പ്രീത് ബുംമ്ര നടത്തിയ അഗ്രസീവ് പെരുമാറ്റത്തിൽ പ്രതികരണവുമായി മുൻ ഓസ്‌ട്രേലിയൻ പേസർ ഡാമിയൻ ഫ്ലെമിംഗ്

സിഡ്‌നിയിൽ നടന്ന ബോർഡർ-ഗാവസ്‌കർ ട്രോഫിയുടെ അഞ്ചാം ടെസ്റ്റിനിടെ സാം കോൺസ്റ്റാസിനോട് ജസ്പ്രീത് ബുംമ്ര നടത്തിയ അഗ്രസീവ് പെരുമാറ്റത്തിൽ പ്രതികരണവുമായി മുൻ ഓസ്‌ട്രേലിയൻ പേസർ ഡാമിയൻ ഫ്ലെമിംഗ്. ബുംമ്രയുടെ ആ സമയത്തെ പെരുമാറ്റം തന്നെ അത്ഭുതപ്പെടുത്തിയെന്നും ഇത് പോലെയൊരു പെരുമാറ്റം ബുംമ്രയുടെ ഭാഗത്ത് നിന്ന് ഞാൻ ഇതിന് മുമ്പ് കണ്ടിട്ടില്ലെന്നും ഡാമിയൻ ഫ്ലെമിംഗ് പറഞ്ഞു. ഇതോടെ കളിയിൽ ഇന്ത്യൻ താരങ്ങൾ ആത്‌മവിശ്വാസം വീണ്ടെടുത്തു, നായകനായുള്ള ബുംമ്രയുടെ അഗ്രഷൻ സഹ താരങ്ങൾക്ക് എനർജിയായി, രോഹിതിന്റെ തണുത്ത പെരുമാറ്റത്തിൽ നിന്നും ഒരു മാറ്റവും ഇതോടെയുണ്ടായി, ഫ്ലെമിംഗ് കൂട്ടിച്ചേർത്തു.

32 വിക്കറ്റ് വീഴ്ത്തിയ ബുംമ്രയുടെ പരമ്പരയിലുടനീളം ശ്രദ്ധേയമായ പ്രകടനത്തെയും ഫ്ലെമിംഗ് പ്രശംസിച്ചു. 448 റൺസുമായി ട്രാവിസ് ഹെഡും ശക്തമായ മത്സരാർത്ഥിയായിരുന്നെങ്കിലും ബുംമ്ര തന്നെയാണ് പ്ലെയർ ഓഫ് ദി സീരീസ് അവാർഡിന് അർഹനെന്ന് അദ്ദേഹം പറഞ്ഞു. ഫൈനലിലെ രണ്ടാം ഇന്നിങ്സിൽ ബുംമ്ര പന്തെറിയുകയാണെങ്കിൽ സമനിലയെങ്കിലും ഇന്ത്യ നേടിയിരുന്നവെന്ന് അഭിപ്രായപ്പെട്ട ഫ്ലെമിംഗ് ഇന്ത്യൻ ടീമിലെ ഒരു മൂന്നാം സ്പെഷ്യലിസ്റ്റ് സീമറുടെ അഭാവവും ചൂണ്ടി കാട്ടി.

Also Read:

Cricket
'കോണ്‍സ്റ്റാസിന് ധൈര്യമുണ്ടെങ്കില്‍ ഇന്ത്യയിലേക്ക് വരൂ'; മുന്നറിയിപ്പുമായി ആകാശ് ചോപ്ര

സിഡ്‌നിയിലെ ഒന്നാം ഇന്നിങ്സിൽ ബുംമ്ര ബൗൾ ചെയ്യാനെത്തിയപ്പോഴായിരുന്നു ചർച്ചക്കിടയാക്കിയ സംഭവം. ആദ്യ ഓവറിൽ ബുംമ്രയുടെ പന്തിനെ ബൗണ്ടറിയിലേക്ക് കടത്തിയ കോൺസ്റ്റാസ് ബുംമ്രയെ സ്ലെഡ്ജ് ചെയ്യുന്നുണ്ടായിരുന്നു. ശേഷം തൊട്ടടുത്ത ഓവർ എറിയാൻ വന്നപ്പോഴും കോൺസ്റ്റാസ് ബുംമ്രയെ പ്രകോപിച്ചു.

Also Read:

Cricket
'കോൺസ്റ്റാസ് ശ്രമിച്ചത് സമയം കളയാൻ'; ബുംമ്രയുമായുള്ള തർക്കത്തിൽ റിഷഭ് പന്ത്

ബുംമ്ര പന്തെറിയാൻ നിൽക്കുമ്പോഴായിരുന്നു പ്രകോപനം. ആ സമയത്ത് നോൺ സ്ട്രൈക്ക് എൻഡിലായിരുന്നു കോൺസ്റ്റാസ്. കോൺസ്റ്റാസിനോട് വാക്ക് കൊണ്ട് തർക്കിച്ച ബുംമ്ര തൊട്ടടുത്ത പന്തുകളിൽ തന്നെ ബാറ്റിംഗ് എൻഡിലുണ്ടായിരുന്ന ഖവാജയെ പുറത്താക്കി. ശേഷം നോൺ സ്‌ട്രൈക്കിലുണ്ടായിരുന്ന കോൺസ്റ്റാസിന് നേരെ നോക്കി ആഘോഷിക്കുകയും ചെയ്യുകയായിരുന്നു.

Content Highlights: 'Never seen a Bumrah like this before'; Former Aussie pacer in the Konstas incident

To advertise here,contact us