'SA20യില്‍ കൂടുതല്‍ ഇന്ത്യന്‍ താരങ്ങളെ പങ്കെടുക്കാന്‍ ബിസിസിഐ അനുവദിക്കണം'; അഭ്യര്‍ഥിച്ച് ഡിവില്ലിയേഴ്‌സ്‌

കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ദിനേശ് കാര്‍ത്തിക് എസ്എ20യുടെ ഭാഗമാകാനൊരുങ്ങുകയാണ്

ദക്ഷിണാഫ്രിക്കയിലെ പ്രമുഖ ഫ്രാഞ്ചൈസി ടൂര്‍ണമെന്റായ എസ്എ20 ലീഗില്‍ കൂടുതല്‍ ഇന്ത്യന്‍ കളിക്കാരെ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് ബിസിസിഐയോട് അഭ്യര്‍ത്ഥിച്ച് ദക്ഷിണാഫ്രിക്കയുടെ ഇതിഹാസതാരവും ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ മുന്‍ താരവുമായ എബി ഡിവില്ലിയേഴ്സ്. എസ്എ20യുടെ മൂന്നാം പതിപ്പ് ജനുവരി ഒന്‍പതിന് ആരംഭിക്കുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു ടൂര്‍ണമെന്റിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയായ ഡിവില്ലിയേഴ്സിന്റെ പ്രതികരണം.

"I would love to see more Indian players involved in SA20," says AB de Villiers. pic.twitter.com/Sj5qmpiNpi

കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ദിനേശ് കാര്‍ത്തിക് എസ്എ20യുടെ ഭാഗമാകാനൊരുങ്ങുകയാണ്. മുന്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ വിക്കറ്റ് കീപ്പറായ ഡികെ എസ്എ20യില്‍ പാര്‍ റോയല്‍സിന് വേണ്ടിയാണ് കളത്തിലിറങ്ങുക. ഇതോടെ ദക്ഷിണാഫ്രിക്കന്‍ ടി20 ടൂര്‍ണമെന്റില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി ദിനേശ് കാര്‍ത്തിക് മാറും.

Also Read:

Cricket
ഗംഭീര്‍ സേഫ് സോണില്‍, രോഹിത്തിനും കോഹ്‌ലിക്കും ലൈഫ് ലൈന്‍; BGT തോല്‍വി വിലയിരുത്താന്‍ ബിസിസിഐ

ദിനേശ് കാര്‍ത്തിക്കിന്റെ പങ്കാളിത്തത്തില്‍ ആവേശം പ്രകടിപ്പിച്ച ഡിവില്ലിയേഴ്‌സ് കൂടുതല്‍ ഇന്ത്യന്‍ താരങ്ങള്‍ കളിക്കാനെത്തിയാല്‍ ടൂര്‍ണമെന്റിന്റെ നിലവാരവും ജനപ്രീതിയും വര്‍ദ്ധിക്കുമെന്നും പറഞ്ഞു. 'കൂടുതല്‍ ഇന്ത്യന്‍ താരങ്ങള്‍ എസ്എ20യില്‍ കളിക്കുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ വര്‍ഷം ദിനേശ് കാര്‍ത്തിക് ഇവിടെയുണ്ടാകുമെന്നത് മികച്ച കാര്യമാണ്. ടൂര്‍ണമെന്റിനെ സംബന്ധിച്ചും വളരെ നല്ല കാര്യമാണിത്. ഭാവിയില്‍ കൂടുതല്‍ ഇന്ത്യന്‍ കളിക്കാരെ ലഭിക്കാന്‍ ബിസിസിഐ ഞങ്ങളെ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നു' ഡിവില്ലിയേഴ്‌സ് പറഞ്ഞു.

AB de Villiers: "Dinesh Karthik will be here in SA20 this year, which is fantastic and great for the tournament." pic.twitter.com/yp5n05qCt7

ഇന്ത്യന്‍ ടീമില്‍ സജീവമായ പുരുഷ താരങ്ങളെ വിദേശ ലീഗുകളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ബിസിസിഐ വിലക്കുന്നുണ്ട്. ഇംഗ്ലണ്ടിലെയും ഓസ്ട്രേലിയയിലെയും ലീഗുകളില്‍ കളിക്കാന്‍ വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് അനുവാദമുണ്ടെങ്കിലും മുതിര്‍ന്ന പുരുഷ കളിക്കാര്‍ക്ക് വേണ്ടി ബിസിസിഐ കര്‍ശനമായ പ്രത്യേക നയമാണ് നടപ്പിലാക്കുന്നത്. എന്നാല്‍ വിദേശ ലീഗുകളിലെ അവസരങ്ങള്‍ ഉപയോഗിക്കുന്നതിന് വേണ്ടി നിരവധി വെറ്ററന്‍ താരങ്ങള്‍ നേരത്തെ വിരമിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

Content Highlights: AB de Villiers urges BCCI to allow more Indian stars like Dinesh Karthik to play in SA20 league

To advertise here,contact us