ദേവ്ദത്ത് പടിക്കല്‍ ഓണ്‍ ഫയര്‍; വിജയ് ഹസാരെയില്‍ ബറോഡയ്‌ക്കെതിരെ വെടിക്കെട്ട് സെഞ്ച്വറി

ബോര്‍ഡര്‍ ഗാവസ്‌കര്‍ ടെസ്റ്റ് പരമ്പരയില്‍ കളിച്ച ഒരേയൊരു മത്സരത്തില്‍ മോശം പ്രകടനം പുറത്തെടുത്തതിന് ശേഷം ഗംഭീര തിരിച്ചുവരവാണ് ദേവ്ദത്ത് കാഴ്ച വെച്ചത്.

വിജയ് ഹസാരെ ടൂര്‍ണമെന്റില്‍ വെടിക്കെട്ട് സെഞ്ച്വറി നേടി മലയാളി താരം ദേവ്ദത്ത് പടിക്കല്‍. ബറോഡയ്‌ക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ കര്‍ണാടകയ്ക്ക് വേണ്ടിയാണ് ദേവ്ദത്ത് സെഞ്ച്വറി അടിച്ചെടുത്തത്. വഡോദരയില്‍ നടക്കുന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ 99 പന്തില്‍ നിന്ന് 15 ബൗണ്ടറിയും രണ്ട് സിക്‌സും ഉള്‍പ്പെടെ 102 റണ്‍സാണ് ദേവ്ദത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. ദേവ്ദത്തിന്റെ സെഞ്ച്വറിക്കരുത്തില്‍ കര്‍ണാടക നിശ്ചിത 50 ഓവറില്‍ 282 റണ്‍സ് നേടിയിരിക്കുകയാണ്.

CENTURY FOR DEVDUTT PADIKKAL IN KNOCKOUTS!!!!!pic.twitter.com/Fp4trG8wA8

ലിസ്റ്റ് എ ക്രിക്കറ്റില്‍ പടിക്കല്‍ സ്വന്തമാക്കുന്ന ഒന്‍പതാമത് സെഞ്ച്വറിയാണ് ഇന്ന് ബറോഡയ്‌ക്കെതിരെ പിറന്നത്. വെറും 30 ഇന്നിങ്‌സുകളില്‍ നിന്നാണ് പടിക്കല്‍ ഒന്‍പത് സെഞ്ച്വറികള്‍ പൂര്‍ത്തിയാക്കിയത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍ ഗാവസ്‌കര്‍ ടെസ്റ്റ് പരമ്പരയില്‍ കളിച്ച ഒരേയൊരു മത്സരത്തില്‍ മോശം പ്രകടനം പുറത്തെടുത്തതിന് ശേഷം ഗംഭീര തിരിച്ചുവരവാണ് ദേവ്ദത്ത് കാഴ്ച വെച്ചത്.

Also Read:

Cricket
സഞ്ജുവിന് തിരിച്ചടി; ഇംഗ്ലണ്ടിനെതിരെ രാഹുല്‍ തന്നെ ഇറങ്ങണം,BCCI കടുംപിടുത്തത്തിലെന്ന് റിപ്പോര്‍ട്ട്‌

ഇപ്പോള്‍ അവസാനിച്ച ബോര്‍ഡര്‍ ഗാവസ്‌കര്‍ ടെസ്റ്റ് പരമ്പരയില്‍ ആദ്യ മത്സരത്തില്‍ മാത്രമാണ് ദേവ്ദത്ത് കളത്തിലിറങ്ങിയത്. പെര്‍ത്തിലെ ടെസ്റ്റില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല. ആദ്യ ഇന്നിങ്സില്‍ പൂജ്യത്തിന് പുറത്തായ താരം രണ്ടാമിന്നിങ്സില്‍ 25 റണ്‍സെടുത്തു. പരമ്പരയിലെ ഈ മത്സരത്തില്‍ മാത്രമാണ് ഇന്ത്യക്ക് ജയിക്കാനായത്.

Content Highlights: Devdutt Padikkal smashes Century in Vijay Hazare quartefinal vs Baroda

To advertise here,contact us