'ഐപിഎൽ കഴിഞ്ഞാൽ ഏറ്റവും മികച്ച ലീ​ഗ്'; ദക്ഷിണാഫ്രിക്കൻ ടി20 ലീ​ഗിനെക്കുറിച്ച് ദിനേഷ് കാർത്തിക്

തന്റെ ഒരുപാട് സുഹൃത്തുക്കൾ പാൾ റോയൽസിനൊപ്പം കളിച്ചിരുന്നു. ഇപ്പോൾ ഒരു അവസരം തനിക്കും ലഭിച്ചു.

ഇന്ത്യൻ പ്രീമിയർ ലീ​ഗ് കഴിഞ്ഞാൽ നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് ടൂർണമെന്റ് ദക്ഷിണാഫ്രിക്കൻ ടി20 ലീ​ഗാണെന്ന് ദിനേശ് കാർത്തിക്. പാൾ റോയൽസിനായി ദക്ഷിണാഫ്രിക്കൻ ട്വന്റി 20 ലീ​ഗിലെ അരങ്ങേറ്റ മത്സരത്തിനിടെയാണ് ഇന്ത്യൻ മുൻ താരം പ്രതികരിച്ചത്. ഒന്നുരണ്ട് കാരണങ്ങളാലാണ് താൻ ദക്ഷിണാഫ്രിക്കൻ ട്വന്റി ലീ​ഗിൽ കളിക്കാൻ തീരുമാനിച്ചത്. അതിലൊന്ന് ഈ ടൂർണമെന്റ് ഐപിഎൽ കഴിഞ്ഞാൽ ഏറ്റവും മികച്ച കോമ്പറ്റീഷനായി മാറിയിരിക്കുന്നുവെന്നതാണ്. കാർത്തിക് പറയുന്നു.

താൻ എപ്പോഴും പാൾ റോയൽസിനൊപ്പം കളിക്കാൻ ആ​ഗ്രഹിച്ചിരുന്നു. തന്റെ ഒരുപാട് സുഹൃത്തുക്കൾ പാൾ റോയൽസിനൊപ്പം കളിച്ചിരുന്നു. ഇപ്പോൾ ഒരു അവസരം തനിക്കും ലഭിച്ചു. ഏറെ സന്തോഷത്തോടെ അത് താൻ സ്വീകരിച്ചുവെന്നും കാർത്തിക് പറഞ്ഞു.

ദക്ഷിണാഫ്രിക്കയിൽ നിന്നും ഒരുപാട് മികച്ച താരങ്ങൾ ഉയർന്നുവരുന്നു. ഇവിടെ വന്നപ്പോൾ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിൽ നിന്ന് ഉയർന്നുവരുന്ന താരങ്ങളെ കണ്ട് അത്ഭുതപ്പെട്ടിരുന്നു. പാൾ റോയൽസിന് മികച്ച നിരയുണ്ട്. ഇതൊരു മികച്ച ടൂർണമെന്റാണ്. പാൾ റോയൽസ് താരങ്ങൾക്കൊപ്പം മുന്നോട്ടുപോകാൻ ആ​ഗ്രഹിക്കുന്നു. കാർത്തിക് വ്യക്തമാക്കി.

Also Read:

Cricket
മികച്ച പോരാട്ടം നടത്തിയതൊക്കെ ശരി തന്നെ, ടെസ്റ്റ് കിരീടം ദക്ഷിണാഫ്രിക്ക നേടാൻ സാധ്യതയില്ല': ഷോൺ പൊള്ളോക്ക്

2024ലെ ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിന്റെ ഭാ​ഗമായിരുന്നു ദിനേശ് കാർത്തിക്. 15 മത്സരങ്ങളിൽ നിന്ന് 326 റൺസ് നേടി ടീമിന്റെ പ്രകടനത്തിൽ നിർണായകവുമായി. ഐപിഎല്ലിന് പിന്നാലെ താരം ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ അപ്രതീക്ഷിതമായി താരം അതിനു ശേഷം ദക്ഷിണാഫ്രിക്കൻ ടി20 ലീ​ഗിലേക്കെത്തുകയായിരുന്നു.

Content Highlights: SA20 is the best competition after IPL says Dinesh Karthik

To advertise here,contact us