'യുവരാജ് സിങ്ങിന് ശേഷം ഇന്ത്യൻ ടീമിലെ സിക്സ് ഹിറ്റിങ് മെഷീൻ ആണ് സഞ്ജു'; പ്രശംസിച്ച് സഞ്ജയ് ബാംഗർ

'മുൻനിരയിൽ ബാറ്റ് ചെയ്യുമ്പോൾ സഞ്ജുവിന് സമ്മർദം ഉണ്ടാകുന്നില്ല.'

ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണിനെ പ്രകീർത്തിച്ച് മുൻ താരം സഞ്ജയ് ബാം​ഗർ. ഇപ്പോൾ അയാൾ നേടുന്ന വിജയങ്ങൾ കാണുമ്പോൾ സന്തോഷമുണ്ട്. ഒരുപാട് കാലമായി സഞ്ജു ഇന്ത്യൻ ടീമിന്റെ ഭാ​ഗമായിരുന്നു. എങ്കിലും ഇപ്പോഴാണ് അയാൾക്ക് കൃത്യമായ അവസരങ്ങൾ ലഭിക്കുന്നത്. മൂന്നോ നാലോ മത്സരങ്ങളിൽ നന്നായി കളിക്കാൻ സാധിച്ചാൽ അത് ഒരു താരത്തിന് ആത്മവിശ്വാസം നൽകും. സഞ്ജയ് ബാം​ഗർ സ്റ്റാർ സ്പോർട്സിനോട് പറഞ്ഞു.

മുൻനിരയിൽ ബാറ്റ് ചെയ്യുമ്പോൾ സഞ്ജുവിന് സമ്മർദം ഉണ്ടാകുന്നില്ല. ആക്രമണ ശൈലിയിലുള്ള ഫീൽഡിങ് സിക്സർ അടിക്കാനുള്ള അവസരമായി സഞ്ജു കാണുന്നു. എളുപ്പത്തിൽ സിക്സ് അടിക്കാനും സഞ്ജുവിന് കഴിയും. യുവരാജ് സിങ്ങിന് ശേഷം അതുപോലെ സ്ഥിരതയാർന്ന പ്രകടനം നടത്താൻ കഴിയുന്ന താരം സഞ്ജു സാംസൺ മാത്രമാണ്. അയാൾ വെടിക്കെട്ട് നടത്തുന്നത് കാണുന്നത് ഏറെ ഇഷ്ടമാണെന്നും ബാം​ഗർ വ്യക്തമാക്കി.

Also Read:

Cricket
ഷാക്കിബ് അല്‍ ഹസന്‍ ഇല്ല; ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ബംഗ്ലാദേശ്

ഇന്ത്യൻ ട്വന്റി 20 ടീമിന്റെ നായകനായി സൂര്യകുമാർ യാദവ് എത്തിയതോടെയാണ് സ‍ഞ്ജു സാംസൺ ടീമിൽ സ്ഥിരസാന്നിധ്യമായി മാറിയത്. തുടർച്ചയായി രണ്ട് ട്വന്റി 20 മത്സരങ്ങളിൽ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരമായി സഞ്ജു മാറി. ഇപ്പോൾ ഇം​ഗ്ലണ്ടിനെതിരെ ഈ മാസം 22ന് ആരംഭിക്കുന്ന ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലും സഞ്ജു ഇടം നേടിയിട്ടുണ്ട്. പരമ്പരയിൽ മലയാളി താരം മികച്ച പ്രകടനം നടത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Content Highlights: Sanjay Banger praises Sanju Samson is the India's Most Prolific 6-Hitter after Yuvraj Singh

To advertise here,contact us