ടെസ്റ്റ് ക്യാപ്റ്റനായി ജയ്സ്വാൾ വേണമെന്ന് ​ഗംഭീർ; സെലക്ടർമാർ റിഷഭ് പന്തിനൊപ്പം

ഏകദിന ക്രിക്കറ്റിൽ ക്യാപ്റ്റൻ സ്ഥാനത്തേയ്ക്ക് പ്രധാന പരി​ഗണനയിലുള്ളത് ജസ്പ്രീത് ബുംമ്രയുടെ പേരാണ്

ബോർഡർ-​ഗാവസ്കർ ട്രോഫിയിലെ ഇന്ത്യയുടെ തോൽവി ചർച്ച ചെയ്യാൻ കഴിഞ്ഞ ദിവസം ചേർന്ന ബിസിസിഐ യോഗത്തിൽ ഭാവിയിൽ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനവും ചർച്ചയായെന്ന് റിപ്പോർട്ടുകൾ. ടെസ്റ്റ്, ഏകദിന ടീമുകൾക്ക് പുതിയ നായകനെ കണ്ടെത്തും വരെ രോഹിത് ശർമ തന്നെയാണ് ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനത്ത് തുടരുക. പിന്നാലെ ജസ്പ്രീത് ബുംമ്ര ടെസ്റ്റ് ക്യാപ്റ്റനായാലും താരത്തെ തുടർച്ചയായി പരിക്കുകൾ അലട്ടുന്നതും ബിസിസിഐ യോഗത്തിൽ ചർച്ചയായി. ഇതോടെ ബുംമ്രയ്ക്ക് ശക്തനായ വൈസ് ക്യാപ്റ്റനെ നിയോ​ഗിക്കണമെന്നാണ് ഉയർന്നുവന്ന ആശയം.

ടെസ്റ്റ് ക്രിക്കറ്റിൽ യശസ്വി ജയ്സ്വാളിനെ വൈസ് ക്യാപ്റ്റനാക്കണമെന്നാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ ​ഗൗതം ​ഗംഭീർ പറഞ്ഞത്. എന്നാൽ ബിസിസിഐ സെലക്ടർമാർ റിഷഭ് പന്തിനെ വൈസ് ക്യാപ്റ്റനാക്കണമെന്നാണ് ആവശ്യപ്പെട്ടത്. ആഭ്യന്തര ക്രിക്കറ്റിൽ ഡൽഹിയെയും ദക്ഷിണാഫ്രിക്കയ്ക്കെതിരെ ട്വന്റി 20 ക്രിക്കറ്റിൽ ഇന്ത്യയെയും നയിച്ചതും പന്തിന് അനുകൂല ഘടകമായി ചൂണ്ടിക്കാട്ടപ്പെട്ടു.

Also Read:

Football
ഇത് പൊരുതിനേടിയ വിജയം; 10 പേരായി ചുരുങ്ങിയിട്ടും ഷൂട്ടൗട്ടില്‍ ആഴ്‌സണലിനെ വീഴ്ത്തി യുണൈറ്റഡ്‌

ഏകദിന ക്രിക്കറ്റിലും ക്യാപ്റ്റനായി പരി​ഗണനയിലുള്ളത് ജസ്പ്രീത് ബുംമ്രയുടെ പേരാണ്. എന്നാൽ പേസ് ബൗളറായ ബുംമ്രയുടെ ജോലിഭാരം വർദ്ധിപ്പിക്കുന്നതാവും ഏകദിന ടീമിന്റെ നായകസ്ഥാനമെന്നും വിലയിരുത്തലുണ്ടായി. ഇതോടെ ട്വന്റി 20 നായകനായ സൂര്യകുമാർ യാദവിന്റെ പേര് ഏകദിന ക്രിക്കറ്റിലേക്കും പരി​ഗണിക്കപ്പെട്ടു. ഏകദിന, ടെസ്റ്റ് ടീമിന്റെ നായകസ്ഥാനത്തിൽ ഉടൻ തീരുമാനം ഉണ്ടായേക്കും.

Content Highlights: Gambhir wants Jaiswal as next India captain, BCCI with Rishabh Pant

To advertise here,contact us