ഓസ്ട്രേലിയൻ പര്യടനത്തിലൂടെ ടെസ്റ്റിൽ അരങ്ങേറി സെഞ്ച്വറിയടക്കം നേടി മികച്ച പ്രകടനം കാഴ്ചവച്ച് ആരാധകരുടെയും ടീം അധികൃതരുടെയും കയ്യടി വാങ്ങിയതിനു പിന്നാലെ,അനുഗ്രഹങ്ങൾക്കുമുള്ള നന്ദിസൂചകമായ തിരുപ്പതി ക്ഷേത്രത്തിന്റെ പടവുകൾ മുട്ടുകുത്തി കയറി ഇന്ത്യൻ ക്രിക്കറ്റ് താരം നിതീഷ് കുമാർ റെഡ്ഡി.
NITISH KUMAR REDDY AT TIRUPATI. ❤️ pic.twitter.com/2WeaXDmE3M
ഓസ്ട്രേലിയൻ പര്യടനം പൂർത്തിയാക്കി നാട്ടിൽ തിരിച്ചെത്തിയതിനു പിന്നാലെയാണ് നിതീഷ് റെഡ്ഡി തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് മുട്ടുകുത്തി പടവുകൾ കയറിയത്. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിലും നിതീഷ് റെഡ്ഡി ഇടം പിടിച്ചിരുന്നു.
ബോർഡർ – ഗാവസ്കർ ട്രോഫിയിൽ ഒരു സെഞ്ചറി ഉൾപ്പെടെ 298 റൺസാണ് ഇരുപത്തൊന്നുകാരനായ ഈ ആന്ധ്ര സ്വദേശി നേടിയത്. പരമ്പരയിലെ അഞ്ച് ടെസ്റ്റുകളിലും ടീമിൽ ഇടം ലഭിച്ച നിതീഷ്, അഞ്ച് വിക്കറ്റുകളും സ്വന്തമാക്കിയിരുന്നു. മെൽബണിലെ നാലാം ടെസ്റ്റിലായിരുന്നു താരം സെഞ്ച്വറി നേടിയിരുന്നത്.
Nitish Kumar Reddy climbed the stairs of Tirupati after returning home. ❤️ pic.twitter.com/FNUooO3p7M
ഓസ്ട്രേലിയൻ പര്യടനം പൂർത്തിയാക്കി കഴിഞ്ഞയാഴ്ചയാണ് നിതീഷ് റെഡ്ഡി നാട്ടിൽ തിരിച്ചെത്തിയത്. തുടർന്ന് തിങ്കളാഴ്ചയാണ് അദ്ദേഹം തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തിയത്. തിരുപ്പതി ക്ഷേത്രത്തിലെ പടവുകൾ മുട്ടുകുത്തി കയറുന്ന ദൃശ്യങ്ങൾ താരം തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ഇത് ഒട്ടേറെപ്പേരാണ് ഇതിനകം ഷെയർ ചെയ്തത്. അതേ സമയം ഓസീസ് പര്യേടനം കഴിഞ്ഞെത്തിയ താരത്തിന് തകർപ്പൻ സ്വീകരണമാണ് ജന്മ നാട് ഒരുക്കിയിരുന്നത്.
Content Highlights: indian star Cricketer Nitish Kumar Reddy Visited Tirumala Temple