'ക്യാപ്റ്റനും കോച്ചുമായി പ്രശ്നങ്ങളില്ല'; വ്യക്തത വരുത്തി ബിസിസിഐ വൈസ് പ്രസിഡന്റ്

സെലക്ഷൻ കമ്മറ്റി ചെയർമാനും ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളില്ലെന്നും ബിസിസിഐ

ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ ​ഗൗതം ​ഗംഭീറും ക്യാപ്റ്റൻ രോഹിത് ശർമയും തമ്മിൽ പ്രശ്നങ്ങളില്ലെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല. ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് ഉറപ്പിച്ചുപറഞ്ഞു. ബിസിസിഐ സെലക്ഷൻ കമ്മറ്റി ചെയർമാനും ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളില്ല. അതുപോലെ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും പരിശീലകനും തമ്മിലും അഭിപ്രായ വ്യത്യാസങ്ങളില്ലെന്നും രാജീവ് ശുക്ല പ്രതികരിച്ചു.

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി തന്നെ തുടരാൻ അനുവദിക്കണമെന്ന് രോഹിത് ശർമ ആവശ്യപ്പെട്ടിട്ടില്ലെന്നും ബിസിസിഐ പ്രസിഡന്റ് പറഞ്ഞു. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി ഏതാനും മാസങ്ങൾ കൂടി തുടരാൻ അനുവദിക്കണമെന്ന് രോഹിത് ശർമ ബിസിസിഐയോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഏതാനും മാസങ്ങൾക്കുള്ളിൽ അന്താരാഷ്ട്ര കരിയറിന് വിരാമമിടാൻ താൻ ആ​ഗ്രഹിക്കുന്നുവെന്നാണ് രോഹിത് ബിസിസിഐയെ അറിയിച്ചത്.

Also Read:

Football
ആരാധക പ്രതിഷേധം ഇഷ്ടമായില്ല; വിജയാഘോഷം വേണ്ടെന്ന് വെച്ച് ലൂണയും സംഘവും

ചാംപ്യൻസ് ട്രോഫി വരെ ഇന്ത്യൻ ടീമിന്റെ ഭാ​ഗമാകാനാണ് രോഹിത് ആ​ഗ്രഹിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇക്കാലയളവിൽ തന്റെ പിൻഗാമിയെ തിരഞ്ഞെടുക്കാൻ ബിസിസിഐയ്ക്ക് മുൻകൈയ്യെടുക്കാം എന്നും രോഹിത് ഇന്ത്യൻ ക്രിക്കറ്റ് ബോർ‌ഡിനെ അറിയിച്ചതായാണ് വിവരം. എന്നാൽ രോഹിത് ശർമ തന്നെയാണ് ഇപ്പോഴും ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനെന്നായിരുന്നു ഇത്തരം റിപ്പോർട്ടുകളോട് ബിസിസിഐ വൈസ് പ്രസിഡന്റ് പ്രതികരിച്ചത്.

Content Highlights: No rift between team coach and captain says BCCI vice president

To advertise here,contact us