ഇന്ത്യൻ വനിതാ താരത്തിന്റെ വേഗതയേറിയ സെഞ്ച്വറിയുമായി മന്ദാന; സെഞ്ച്വറിയുടെ എണ്ണത്തിലും മുന്നിൽ

താരത്തിന്റെ പത്താം ഏകദിന സെഞ്ചുറിയാണിത്

അയർലാൻഡിനെതിരായ തുടർച്ചയായ മൂന്നാം ഏകദിന മത്സരത്തിലും തിളങ്ങിയ സ്‌മൃതി മന്ദാന വലിയ ഒരു റെക്കോർഡ് കൂടിയാണ് സ്വന്തം പേരിലാക്കിയത്. ആദ്യ മത്സരത്തിൽ 41 റൺസും രണ്ടാം മത്സരത്തിൽ 71 റൺസും നേടിയ താരം മൂന്നാം മത്സരത്തിൽ 135 റൺസ് നേടി. 70 പന്തിലാണ് മന്ദാന സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

വനിതാ ക്രിക്കറ്റില്‍ ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേടുനാൻ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും മന്ദാനയുടെ പേരിലായി. കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിെര 87 പന്തില്‍ സെഞ്ച്വറി നേടിയ ഹര്‍മന്‍പ്രീത് കൗറാണ് രണ്ടാം സ്ഥാനത്ത്. 2017ല്‍ ഹര്‍മന്‍ ഓസീസിനെതിരെ 90 പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു. ഈ സ്‌കോര്‍ മൂന്നാമതായി. അയര്‍ലന്‍ഡിനെതിര നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പരമ്പരയിലെ രണ്ടാം മത്സത്തില്‍ സെഞ്ചുറി നേടിയ ജമീമ റോഡ്രിഗ്‌സ്, ഹര്‍മനൊപ്പമുണ്ട്. 90 പന്തിലായിരുന്നു താരത്തിന്റെ നേട്ടം.

Also Read:

Sports Talk
2016 ലെ ലെസ്റ്റർ ആവർത്തിക്കുമോ; 78 കളിലെ ഫോറസ്റ്റ് വസന്തം തിരിച്ചുവരുമോ; നമ്മെ കൊതിപ്പിക്കുന്ന നോട്ടിങ്ഹാം

വനിതാ ഏകദിന ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി സ്വന്തമാക്കിയ താരങ്ങളുടെ പട്ടികയിലും താരം മൂന്നാമതെത്തി. താരത്തിന്റെ പത്താം ഏകദിന സെഞ്ചുറിയാണിത്. 97 മത്സരങ്ങളില്‍ നിന്നാണ് മന്ദാനയുടെ നേട്ടം. 126 മത്സരങ്ങളില്‍ 10 സെഞ്ച്വറി നേടിയ ഇംഗ്ലണ്ടിന്റെ ബ്യൂമോണ്ടിനൊപ്പാണ് മന്ദാന. 103 മത്സരങ്ങളില്‍ 15 സെഞ്ച്വറികള്‍ നേടിയിട്ടുള്ള ഓസ്‌ട്രേലിയന്‍ താരം മെഗ് ലാന്നിംഗാണ് പട്ടികയിൽ ഒന്നമത്. നയിക്കുന്നത്. ന്യൂസിലന്‍ഡ് താരം സൂസി ബേറ്റ്‌സ് രണ്ടാമത്. 168 മത്സരങ്ങളില്‍ 13 സെഞ്ച്വറിയാണ് സൂസി നേടിയത്.

Content Highlights: smriti mandhana with the fastest century by an Indian women's player; Ahead of the century count

To advertise here,contact us