വീണ്ടും നിരാശപ്പെടുത്തി ബാബർ, വിൻഡീസിനെതിരായ ഒന്നാം ടെസ്റ്റിൽ കരകയറാൻ പാകിസ്താൻ

ഒരു ഘട്ടത്തിൽ നാലിന് 46 എന്ന നിലയിലായിരുന്നു പാകിസ്താൻ

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടെസ്റ്റിൽ ബാറ്റിങ് തകർച്ചയിൽ നിന്ന് കരകയറാൻ പാകിസ്താൻ. വെളിച്ചക്കുറവ് മൂലം ആദ്യ ദിവസത്തെ മത്സരം നിർത്തുമ്പോൾ പാകിസ്താൻ നാല് വിക്കറ്റ് നഷ്ടത്തിൽ 143 റൺസെന്ന നിലയിലാണ്. ഒരു ഘട്ടത്തിൽ നാലിന് 46 എന്ന നിലയിൽ തകർന്ന പാകിസ്താനെ മുഹമ്മദ് റിസ്വാനും സൗദ് ഷക്കീലും ചേർന്ന് കരകയറ്റാനുള്ള ശ്രമത്തിലാണ്.

നേരത്തെ ടോസ് നേടിയ പാകിസ്താൻ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റൻ ഷാൻ മസൂദ് 11, മുഹ​മ്മദ് ഹുരൈര ആറ്, ബാബർ അസം എട്ട്, കമ്രാൻ ​ഗുലാം അഞ്ച് എന്നിവരുടെ വിക്കറ്റുകൾ വേഗത്തിൽ പാകിസ്താന് നഷ്ടമായി. പിന്നാലെ മുഹമ്മദ് റിസ്വാനും സൗദ് ഷക്കീലും ക്രീസീൽ ഒന്നിച്ച് ചേർന്നതോടെയാണ് പാക് സ്കോർ മുന്നോട്ട് നീങ്ങിയത്.

Also Read:

Cricket
കോഹ്‍ലിയും പന്തും ഡൽഹി രഞ്ജി ടീമിൽ; ക്യാപ്റ്റൻ സ്ഥാനം വേണ്ടെന്ന് പന്ത്

100 പന്തിൽ നാല് ഫോറുകളോടെ 56 റൺസുമായി സൗദ് ഷക്കീലും 80 പന്തിൽ ഏഴ് ഫോറോടെ 51 റൺസുമായി മുഹമ്മദ് റിസ്വാനും ക്രീസിൽ‌ തുടരുകയാണ്. വെസ്റ്റ് ഇൻഡീസിനായി ജെയ്ഡൻ സീൽസ് മൂന്നും ​ഗുഡ്കേഷ് മോട്ടീ ഒരു വിക്കറ്റും വീഴ്ത്തി.

Content Highlights: Rizwan, Saud fifties helps Pakistan fightback before bad light stops play

To advertise here,contact us