ബുംമ്ര കളിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഫെബ്രുവരി ആദ്യവാരം കളത്തിലിറങ്ങാൻ കഴിഞ്ഞേക്കും: അജിത് അഗാർക്കർ

ബുംമ്രയ്ക്ക് അഞ്ചാഴ്ചത്തെ വിശ്രമമാണ് ബിസിസിഐ മെഡിക്കൽ സംഘം ആവശ്യപ്പെട്ടത്.

ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിനും ഇം​ഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. ടീമിനെ തിരഞ്ഞെടുത്തതിൽ ആരാധകർക്കുള്ള ആശങ്കകൾക്ക് വാർത്താസമ്മേളനത്തിൽ അ​ഗാർക്കർ മറുപടി പറഞ്ഞു. പേസർ ജസ്പ്രീത് ബുംമ്ര ടീമിലുണ്ടെങ്കിലും പരിക്കായതിനാൽ ഇം​ഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും ചാംപ്യൻസ് ട്രോഫിയിലും കളിക്കുമോയെന്നതായിരുന്നു വാർത്താസമ്മേളനത്തിലെ ഒരു ചോദ്യം. ബുംമ്ര കളിക്കുമെന്നാണ് പ്രതീക്ഷയെന്നായിരുന്നു അ​ഗാർക്കറിന്റെ മറുപടി.

ബുംമ്രയ്ക്ക് അഞ്ചാഴ്ചത്തെ വിശ്രമമാണ് ബിസിസിഐ മെഡിക്കൽ സംഘം ആവശ്യപ്പെട്ടത്. ഫെബ്രുവരി ആദ്യവാരം ബുംമ്ര കളത്തിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബുംമ്ര കളിച്ചില്ലെങ്കിൽ ഹർഷിത് റാണ ഇന്ത്യൻ ടീമിലെത്തുമെന്നും അ​ഗാർക്കർ പ്രതികരിച്ചു. കരുൺ നായരെ ടീമിൽ ഉൾപ്പെടുത്താത്തതിലായിരുന്നു മറ്റൊരു ചോദ്യം ഉയർന്നത്. 40 ന് മുകളിൽ ബാറ്റിങ് ശരാശരിയുള്ള എല്ലാവരെയും ടീമിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്നായിരുന്നു അ​ഗാർക്കർ ഈ ചോദ്യത്തിന് മറുപടി നൽകിയത്.

Also Read:

Cricket
എന്തുകൊണ്ട് ​ഗിൽ വൈസ് ക്യാപ്റ്റനായി; വിശദീകരിച്ച് അ​ഗാർക്കർ

ചാംപ്യൻസ് ട്രോഫിക്കും ഇം​ഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ​ഗിൽ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, വിരാട് കോഹ്‍‍ലി, ശ്രേയസ് അയ്യർ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ‍്യ, അക്സർ പട്ടേൽ, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംമ്ര, മുഹമ്മദ് ഷമി, അർഷ്ദീപ് സിങ്.

Content Highlights: Agarkar hopes Bumrah will regain fitness ahead of England Series

To advertise here,contact us