'കരുണിന്റെ പ്രകടനം അവിശ്വസനീയമെന്ന് അഗാർക്കർ'; ടീമിൽ ഉൾക്കൊള്ളിക്കാൻ കഴിഞ്ഞില്ലെന്ന് വിശദീകരണം

കരുണിന് ഇപ്പോഴും ടീമിലെത്താൻ സാധ്യതകളുണ്ടെന്ന് അ​ഗാർക്കർ

വിജയ് ഹസാരെ ട്രോഫിയിൽ കരുൺ നായരിന്റെ പ്രകടനം അവിശ്വസനീയമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യസെലക്ടർ അജിത്ത് അ​ഗാർക്കർ. ഒരു താരം 700ലധികം റൺസ് ശരാശരി നേടുകയെന്നത് പ്രയാസകരമായ കാര്യമാണ്. താൻ കരുണിനോട് സംസാരിച്ചു. ഇത്ര മികച്ച പ്രകടനം നടത്തിയെങ്കിലും കരുണിന് ഇന്ത്യൻ ടീമിൽ ഇടം കണ്ടെത്താൻ കഴിഞ്ഞില്ല. നിലവിൽ ഇന്ത്യൻ ടീമിൽ എടുത്ത താരങ്ങളെ ശ്രദ്ധിക്കൂ. എല്ലാവർക്കും 40ന് മുകളിൽ ബാറ്റിങ് ശരാശരിയുണ്ട്. 15 അം​ഗ ടീമിൽ എല്ലാവരെയും ഉൾക്കൊള്ളിക്കാൻ സാധിക്കുകയില്ല. എങ്കിലും കരുണിന്റെ ഈ പ്രകടനം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഒരു താരം മോശം പ്രകടനം നടത്തിയാലോ ആർക്കെങ്കിലും പരിക്ക് പറ്റിയാലോ കരുണിന്റെ കാര്യം തീർച്ചയായും പരിഗണനിയിൽ വരുമെന്നും അ​ഗാർക്കർ വ്യക്തമാക്കി.

വിജയ് ഹസാരെ ട്രോഫി സീസണിൽ എട്ട് ഇന്നിം​ഗ്സുകളിൽ നിന്നായി 779 റൺസാണ് വിദർഭ നായകൻ കൂടിയായ കരുൺ അടിച്ചുകൂട്ടിയത്. അഞ്ച് സെ‍ഞ്ച്വറിയും ഇതിൽ ഉൾപ്പെടുന്നു. ടൂർണമെന്റിൽ രണ്ട് തവണ മാത്രമാണ് കരുണിനെ പുറത്താക്കാൻ എതിരാളികൾക്ക് സാധിച്ചത്. മികച്ച പ്രകടനം നടത്തിയിട്ടും ചാംപ്യൻസ് ട്രോഫിക്കും ഇം​ഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിലേക്കെത്താൻ കരുണിന് സാധിച്ചില്ല.

Also Read:

Cricket
സിറാജിനെ മറികടന്ന് അർഷ്ദീപ് ടീമിലെത്തിയതിന്റെ കാരണം വിശദീകരിച്ച് രോഹിത് ശർമ

ചാംപ്യൻസ് ട്രോഫിക്കും ഇം​ഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ​ഗിൽ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, വിരാട് കോഹ്‍‍ലി, ശ്രേയസ് അയ്യർ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ‍്യ, അക്സർ പട്ടേൽ, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംമ്ര, മുഹമ്മദ് ഷമി, അർഷ്ദീപ് സിങ്.

Content Highlights: Ajit Agarkar explains Karun Nair's snub from Champions Trophy squad

To advertise here,contact us