ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ്: ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കും

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെയും ഇന്ന് പ്രഖ്യാപിച്ചേക്കും.

ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ബിസിസിഐ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും ഉച്ചയ്ക്ക് 12.30ന് മാധ്യമങ്ങളെ കാണും. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെയും ഇന്ന് പ്രഖ്യാപിച്ചേക്കും.

India’s Champions Trophy Squad 🚨CS Ajit Agarkar & Captain Rohit Sharma to announce India's squad for England ODIs series and Champions Trophy today at 12:30 PM IST #TeamIndia #ChampionsTrophy #INDvENG pic.twitter.com/aaiQtlhAth

ചാമ്പ്യൻസ് ട്രോഫി വരെ രോഹിത്‌ ശർമ ഇന്ത്യൻ ക്യാപ്‌റ്റനായി തുടരും. സ്റ്റാർ പേസർ ജസ്പ്രിത് ബുംമ്ര ടീമിൽ ഇടംപിടിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഓസ്ട്രേലിയയ്ക്കെതിരായ ബോർഡർ ​ഗാവസ്കർ ടെസ്റ്റ് പരമ്പരയ്ക്കിടെ പരിക്കേറ്റതാണ് ബുംമ്രയുടെ കാര്യത്തിൽ തിരിച്ചടിയായിരിക്കുന്നത്. കുൽദീപ് യാദവിന്റെ കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്.

മലയാളി താരങ്ങളായ സഞ്ജു സാംസണിനും കരുണ്‍ നായർക്കും ടീമിലിടം ലഭിക്കുമോ എന്നും കാത്തിരുന്നു കാണണം. വിക്കറ്റ് കീപ്പർമാരുടെ കാര്യത്തിൽ കെ എൽ രാഹുലും റിഷഭ് പന്തും മുൻനിരയിലുള്ളപ്പോൾ സഞ്ജുവിന്റെ കാര്യത്തിൽ വലിയ വെല്ലുവിളിയാകും. വിജയ് ഹസാരെ ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുക്കാത്തതും സഞ്ജുവിന് തിരിച്ചടിയാവുമെന്നാണ് റിപ്പോർട്ടുകൾ.

Also Read:

Football
ഹാട്രിക് വിജയത്തിനായി കേരള ബ്ലാസ്റ്റേഴ്സ്; കൊച്ചിയില്‍ ഇന്ന് നോർത്ത് ഈസ്റ്റിനെതിരെ

അതേസമയം ആഭ്യന്തര ടൂർണമെന്റിൽ മിന്നും ഫോമിലുള്ള കരുൺ നായരെ പരി​ഗണിക്കുമോ എന്നതും സർപ്രൈസാകും. വിജയ് ഹസാരെ ട്രോഫിയിൽ ഏഴ് മത്സരങ്ങളിൽ നിന്ന് അഞ്ച് സെഞ്ച്വറിയടക്കം 752 റൺസാണ് താരം ഇതുവരെ നേടിയത്. നീണ്ട ഇടവേളയ്ക്കു ശേഷം ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചു വരവാണ് കരുണ്‍ പ്രതീക്ഷിക്കുന്നത്.

ഫെബ്രുവരി 19 ന് പാകിസ്താനിലും യുഎഇയിലുമാണ് ഐസിസി ചാമ്പ്യൻസ് ട്രോഫി ആരംഭിക്കുന്നത്. ഫെബ്രുവരി 20 നാണ് ഇന്ത്യയുടെ ആദ്യ മത്സരം. അയൽക്കാരായ ബംഗ്ലാദേശിനെയാണ് ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് നേരിടേണ്ടത്. ഫെബ്രുവരി 23 നാണ് ഇന്ത്യയുടെ രണ്ടാം മത്സരം. പാകിസ്താനാണ് എതിരാളികൾ. മാർച്ച് രണ്ടാം തീയതി നടക്കാനിരിക്കുന്ന മൂന്നാമത്തെ ഗ്രൂപ്പ് പോരാട്ടത്തിൽ ‌ന്യൂസിലാൻഡിനെയാണ് ഇന്ത്യ നേരിടുക. പാകിസ്താനിലേക്ക് യാത്ര ചെയ്യാൻ വിസമ്മതിച്ചതിനാൽ ഇന്ത്യയുടെ മത്സരങ്ങളെല്ലാം ദുബായിലാണ് നടക്കുക.

Content Highlights: Champions Trophy: India's Squad Announcement

To advertise here,contact us