'അവർ ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങൾ!'; സൂപ്പർ താരങ്ങളെ പിന്തുണച്ച് അഗാർക്കർ

ഇപ്പോൾ ചാംപ്യൻസ് ട്രോഫിയിൽ മാത്രമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ശ്രദ്ധയെന്നും അ​ഗാർക്കർ പ്രതികരിച്ചു

ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിന് ഒരു മാസം മാത്രം ബാക്കി നിൽക്കെ മോശം ഫോമിലുള്ള ഇന്ത്യൻ താരങ്ങളായ രോഹിത് ശർമയെയും വിരാട് കോഹ്‍ലിയെയും പിന്തുണച്ച് മുഖ്യസെലക്ടർ അജിത്ത് അ​ഗാർക്കർ. ചാംപ്യൻസ് ട്രോഫിക്ക് ഒരു മാസം മാത്രമാണ് ബാക്കിയുള്ളത്. രോഹിത് ശർമയും വിരാട് കോഹ്‍ലിയും ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളാണ്. ചാംപ്യൻസ് ട്രോഫിയിൽ ഇരുവരുടെയും പ്രകടനം വിലയിരുത്തും. ഇപ്പോൾ ചാംപ്യൻസ് ട്രോഫിയിൽ മാത്രമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ശ്രദ്ധയെന്നും അ​ഗാർക്കർ പ്രതികരിച്ചു.

സെപ്റ്റംബറിന് ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ എട്ട് മത്സരങ്ങൾ കളിച്ച രോഹിത് ശർമ 164 റൺസ് മാത്രമാണ് നേടിയത്. 10.93 മാത്രമാണ് ശരാശരി. ഫോം വീണ്ടെടുക്കാൻ ജനുവരി 23ന് ജമ്മു കാശ്മീരിനെതിരെ നടക്കുന്ന രഞ്ജി ട്രോഫി മത്സരത്തിൽ മുംബൈ ടീമിന് വേണ്ടി രോഹിത് കളിക്കും.

ബോർഡർ-​ഗാവസ്കർ ട്രോഫിയിൽ എട്ട് ഇന്നിം​ഗ്സുകളിൽ നിന്ന് 190 റൺസ് മാത്രമാണ് കോഹ്‍ലിയുടെ സമ്പാദ്യം. എന്നാൽ ഏകദിന ക്രിക്കറ്റിൽ താരം ഫോമിലേക്ക് ഉയരുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ആരാധകർ.

Also Read:

Cricket
'ഈ തിരക്കിനിടയിൽ എങ്ങനെ ആഭ്യന്തര ക്രിക്കറ്റ് കളിക്കാനാണ്?'; പ്രതികരിച്ച് രോഹിത് ശർമ

ചാംപ്യൻസ് ട്രോഫിക്കും ഇം​ഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ​ഗിൽ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, വിരാട് കോഹ്‍‍ലി, ശ്രേയസ് അയ്യർ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ‍്യ, അക്സർ പട്ടേൽ, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംമ്ര, മുഹമ്മദ് ഷമി, അർഷ്ദീപ് സിങ്.

Content Highlights: Virat Kohli, Rohit Sharma's fate to be decided after Champions Trophy, confirms Ajit Agarkar

To advertise here,contact us