വിഷയം ചാംപ്യൻസ് ട്രോഫി ടീം വിവാദമോ; പരിശീലനത്തിനിടെ സഞ്ജുവായി നീണ്ട ചർച്ച നടത്തി ഗംഭീർ

ചാംപ്യൻസ് ട്രോഫിക്കുള്ള ടീമിൽ സഞ്ജുവിന് പകരം റിഷഭ് പന്തിനാണ് അവസരം നല്‍കിയത്

ഐസിസി ചാംപ്യന്‍സ് ട്രോഫി ടീമിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കിയത് വിവാദമായതിന് പിന്നാലെ സഞ്ജുവുമായി ഏറെ നേരം സംസാരിച്ച് പരിശീലകൻ ഗൗതം ഗംഭീർ. ഇംഗ്ലണ്ട് ട്വന്റി 20 പരമ്പരയ്ക്കുള്ള പരിശീലന സെഷനുകൾക്കിടെയായിരുന്നു സഞ്ജുവായുള്ള ഗംഭീറിന്റെ നീണ്ട സംഭാഷണം. നിലവിൽ ജനുവരി 22 ന് ആരംഭിക്കുന്ന പരമ്പരയ്ക്ക് വേണ്ടി കൊൽക്കത്ത ഈഡൻ ഗാർഡനിൽ ഇന്ത്യൻ ടീം പരിശീലനത്തിലാണ്.

അതേസമയം ചാംപ്യൻസ് ട്രോഫിക്കുള്ള ടീമിൽ സഞ്ജുവിന് പകരം റിഷഭ് പന്തിനാണ് അവസരം നല്‍കിയത്. ഇതിന് പിന്നിലെ കാരണം വ്യക്തമാക്കാൻ അജിത് അഗാര്‍ക്കറോ നായകന്‍ രോഹിത് ശര്‍മയോ തയ്യാറായില്ല. വിജയ് ഹാസരെ ട്രോഫിയില്‍ സഞ്ജു കളിക്കാതിരുന്നതാണ് തിരിച്ചടിയായതെന്നാണ് റിപ്പോർട്ടുകൾ. അതിനിടെ സഞ്ജു വിജയ് ഹസാരെ കളിക്കാത്തതിന് പിന്നിലെ കാരണവുമായി ബന്ധപ്പെട്ട് താരവും കേരള ക്രിക്കറ്റ് അസോസിയേഷനും തമ്മില്‍

തർക്കങ്ങളുണ്ടായിരുന്നു. ഇതും വിവാദങ്ങൾക്കിടയാക്കിയിട്ടുണ്ട്.

Gautam Gambhir had a long chat with Sanju Samson during practice session today. Gambhir wanted him in champions Trophy team in place of Rishabh Pant, but Ajit Agarkar and Rohit denied. pic.twitter.com/4R2XFvBq5H

Also Read:

Cricket
'രോഹിത്തിനൊപ്പം ​ഗിൽ അല്ല, ജയ്സ്വാൾ ആണ് ഓപണർ ആകേണ്ടത്': ഹർഭജൻ സിങ്

ടീമിലെ രണ്ടാം വിക്കറ്റ് കീപ്പറായി ഫോമിലുള്ള മലയാളി താരം സഞ്ജു സാംസണെ ടീമിലെടുക്കണമെന്ന് കോച്ച് ഗൗതം ഗംഭീര്‍ ആവശ്യപ്പെട്ടപ്പോള്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും റിഷഭ് പന്ത് തന്നെ തുടരട്ടെയെന്ന നിലപാടിലായിരുന്നു. ഇത് സംബന്ധിച്ച തര്‍ക്കമാണ് സെലക്ഷന്‍ കമ്മിറ്റി യോഗം രണ്ട് മണിക്കൂറിലേറെ നീളാന്‍ കാരണമെന്നാണ് സൂചന. സഞ്ജുവിനെ ഒഴിവാക്കിയതിലും പന്തിനെ പരിഗണിച്ചതിലും മുൻ താരങ്ങളും വിവിധ അഭിപ്രായങ്ങളുമായി രംഗത്തെത്തിയിരുന്നു.

Content Highlights:Is the subject the Champions Trophy team controversy; Gambhir had a long discussion with Sanju during training

To advertise here,contact us