രോഹിതും ജയ്‌സ്വാളും കളിക്കും,ക്യാപ്റ്റൻ മറ്റൊരാൾ; രഞ്ജി ട്രോഫിക്കുള്ള മുംബൈ ടീമിനെ പ്രഖാപിച്ചു

ഈ മാസമവസാനമാണ് രഞ്ജി ട്രോഫി പുനരാരംഭിക്കുന്നത്

രഞ്ജി ട്രോഫി മത്സരത്തിനുള്ള മുംബൈ ടീമിനെ പ്രഖ്യാപിച്ചു. ടീമിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശര്‍മയും ഓപ്പണര്‍ യശസ്വി ജയ്‌സ്വാളും ഇടം പിടിച്ചു. വെറ്ററൻ താരം അജിങ്ക്യാ രഹാനെ നയിക്കുന്ന ടീമിൽ ശ്രേയസ് അയ്യര്‍, ശിവം ദുബെ, തനുഷ് കൊട്ടിയന്‍, ഷാര്‍ദുല്‍ ഠാക്കൂര്‍ എന്നിവരുമുണ്ട്. ഈ മാസമവസാനമാണ് രഞ്ജി ട്രോഫി പുനരാരംഭിക്കുന്നത്. നേരത്തെ മുഷ്താഖ് അലി ട്രോഫി, വിജയ് ഹസാരെ ട്രോഫി തുടങ്ങിയവയ്ക്ക് വേണ്ടി രഞ്ജി ട്രോഫി ഇടവേളയെടുത്തിരുന്നു.

ഗ്രൂപ്പ് എയില്‍ മൂന്നാം സ്ഥാനത്താണിപ്പോള്‍ മുംബൈ. അഞ്ച് മത്സരങ്ങളില്‍ നിന്ന് 22 പോയിന്റാണ് ടീമിനുള്ളത്. 23 പോയിന്റുമായി ജമ്മു കാശ്മീരാണ് രണ്ടാം സ്ഥാനത്ത്, 27 പോയിന്റുള്ള ബറോഡയാണ് ഗ്രൂപ്പില്‍ ഒന്നാമത്.

Also Read:

Cricket
ഒറ്റ വരി സന്ദേശമല്ല, ടീം പ്രഖ്യാപിച്ചതിന് ശേഷവും സഞ്ജു KCA യ്ക്ക് മെയിലയച്ചിട്ടുണ്ട്; നിർണായകവിവരങ്ങൾ പുറത്ത്

ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ മോശം പ്രകടനത്തെത്തുടര്‍ന്നാണ് സീനിയര്‍ താരങ്ങളടക്കം ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണമെന്ന നിര്‍ദേശം ബിസിസിഐ മുന്നോട്ടുവെച്ചത്. മുംബൈയുടെ പരിശീലന ക്യാംപിലെത്തി രോഹിത് ബാറ്റിംഗ് പരിശീലനം നടത്തിയിരുന്നെങ്കിലും ടീമില്‍ കളിക്കുമോ എന്ന കാര്യം വ്യക്തമാക്കിയിരുന്നില്ല. സമയം കിട്ടാത്തത് കൊണ്ടാണ് താൻ ആഭ്യന്തര ക്രിക്കറ്റ് കളിക്കാത്തതെന്ന് രോഹിത് കഴിഞ്ഞ ദിവസം നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. 2015ലാണ് രോഹിത് അവസാനമായി രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കളിച്ചത്.

Content Highlights: Rohit and Jaiswal will play; Mumbai squad for Ranji Trophy announced

To advertise here,contact us