ഇതാദ്യമായല്ല സഞ്ജു-KCA ക്‌ളാഷ്; ഈഗോ കളികളുടെ ഫ്‌ളാഷ് ബാക്കിലേക്ക്..

ഇതാദ്യമായല്ല സഞ്ജു സാംസണും കേരള ക്രിക്കറ്റ് അസോസിയേഷനും തമ്മിൽ ക്ലാഷുകളുണ്ടാകുന്നത്

ചാംപ്യൻസ് ട്രോഫി ടീമിലുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഇടം പിടിക്കാത്തതിന് പിന്നാലെ പൊട്ടി പുറപ്പെട്ടതാണ് സഞ്ജു സാംസണും കേരള ക്രിക്കറ്റ് അസോസിയേഷനും തമ്മിലുള്ള തർക്കം. വിജയ് ഹസാരെ ട്രോഫി കളിക്കാത്തതാണ് സഞ്ജുവിന്റെ അവസരം നഷ്ടപ്പെടാൻ കാരണമെന്ന് പറയുമ്പോൾ പ്രതിസ്ഥാനത്ത് വരുന്നത് കെസിഎ കൂടിയാണ്. ടൂർണമെന്റിൽ നിന്ന് തന്നെ കെസിഎ മാറ്റി നിർത്തിയതാണെന്ന് സഞ്ജു വാദിക്കുമ്പോൾ സഞ്ജു കൃത്യമായ കമ്മ്യൂണിക്കേഷൻ കൈമാറാത്തതാണ് ടീമിൽ ഉൾപ്പെടുത്താത്തതിനുള്ള കാരണമെന്ന് കെസിഎ പ്രസിഡന്റും പറയുന്നു. അതിനിടയിൽ സഞ്ജു കെസിഎയ്ക്ക് അയച്ച ഡീറ്റയിൽഡ് മെയിൽ പുറത്തുവന്നിരുന്നു. ഇതോടെ കെസിഎയുടെ വാദം തെറ്റാണെന്ന് തെളിഞ്ഞു.

ഇതാദ്യമായല്ല സഞ്ജു സാംസണും കേരള ക്രിക്കറ്റ് അസോസിയേഷനും തമ്മിൽ ക്ലാഷുകളുണ്ടാകുന്നത്. പേസർ ശ്രീശാന്തിന് ശേഷം മലയാളിയുടെ അഭിമാന സാന്നിധ്യമായി സഞ്ജു മാറിയെങ്കിലും കെസിഎയുമായുള്ള ബന്ധം അത്ര സുഖത്തിലായിരുന്നില്ല. ഐപിഎൽ സെൻസേഷണലായി സഞ്ജു മാറി തുടങ്ങിയതിന്റെ തുടക്ക കാലത്ത് സഞ്ജുവിനെ കെസിഎ സസ്‌പെന്‍ഡ് ചെയ്യുകയും താക്കീത് ചെയ്യുകയും ചെയ്തിരുന്നു. ടീമിനൊപ്പമല്ലാതെ യാത്ര ചെയ്തുവെന്നായിരുന്നു അന്ന് ചുമത്തപ്പെട്ട കുറ്റം.

Also Read:

Cricket
സഞ്ജുവിന്റെ സാധ്യത അടഞ്ഞിട്ടില്ല; ബാറ്റർമാർ മോശം ഫോമിലായാലും പരിക്കേറ്റാലും പകരം ടീമിലെത്തും

എന്നാൽ അത് കേരള ടീമിന് ഇടവേളയുള്ള സമയതായിരുന്നവെന്നും അനുവാദത്തോടെയായിരുന്നു യാത്രയെന്നും സഞ്ജു പ്രതികരിച്ചിരുന്നു. അസോസിയേഷനിലെ ചിലരുടെ അനാവശ്യമായ ഈഗോയാണ് അന്നും താരത്തെ പ്രതിസന്ധിയിലാക്കിയത്. അത് പോലെ തന്നെ അനാവശ്യ ഇടപെടൽ എന്ന് പറഞ്ഞ് താരത്തിന്റെ പിതാവ് സാംസണിനെ കെസിഎയുടെ സ്റ്റേഡിയത്തിൽ നിന്നും വിലക്കുന്ന സാഹചര്യവുമുണ്ടായിരുന്നു.

Also Read:

Cricket
ഒറ്റ വരി സന്ദേശമല്ല, ടീം പ്രഖ്യാപിച്ചതിന് ശേഷവും സഞ്ജു KCA യ്ക്ക് മെയിലയച്ചിട്ടുണ്ട്; നിർണായകവിവരങ്ങൾ പുറത്ത്

ഇത് പോലെ ഒരു സംഭവം 2018 ലുമുണ്ടായി. കേരളത്തിന്റെ ശ്രീലങ്കന്‍ പര്യടനത്തിനിടെയായിരുന്നു ആ സംഭവം. അന്ന് സച്ചിന്‍ ബേബിയായിരുന്നു കേരളത്തിന്റെ നായകന്‍. സച്ചിന്‍ ബേബിയെ നായകനായി അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ് സഞ്ജുവുൾപ്പെടെ കേരള ടീമിലെ 13 താരങ്ങള്‍ ചേര്‍ന്ന് അന്ന് കേരള ക്രിക്കറ്റ് അസോസിയേഷിന് കത്തെഴുതി. കത്തെഴുതാനുള്ള സാഹചര്യം എന്താണെന്ന് വിശദീകരണം ചോദിക്കുന്നതിന് പകരം അന്ന് കെസിഎ ആ 13 പേരെയും കേരള ടീമിൽ നിന്ന് പുറത്താക്കി. എന്നാൽ പിന്നീട് പ്രശ്നങ്ങൾ പരിഹരിക്കപ്പെടും ഇവരെല്ലാവരും തന്നെ കേരള ടീമിൽ തിരിച്ചെത്തുകയും ചെയ്തു. ഇങ്ങനെ ഒത്തിരി കാരണങ്ങളാൽ സഞ്ജു സാംസണും കെസിഎയും തമ്മിൽ ഉടക്കുകളുണ്ടായിട്ടുണ്ട്. ഇതിൽ പലതും താരത്തിന്റെ കരിയറുകളെ ബാധിക്കുകയും ചെയ്തു.

Content Highlights: This is not the first time the Sanju-KCA clash; To the flashback of ego games in cricke

To advertise here,contact us