'രോഹിത്തിനൊപ്പം ​ഗിൽ അല്ല, ജയ്സ്വാൾ ആണ് ഓപണർ ആകേണ്ടത്': ഹർഭജൻ സിങ്

'ഇപ്പോൾ തനിക്ക് പറയാനാകുന്നത് ജയ്സ്വാൾ ഇന്ത്യൻ ടീമിൽ കളിക്കണമെന്നത് മാത്രമാണ്'

ഇം​ഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും ചാംപ്യൻസ് ട്രോഫിയിലും ഇന്ത്യൻ ടീമിന്റെ ഓപണറാകേണ്ടത് യശസ്വി ജയ്സ്വാളാണെന്ന് മുൻ താരം ഹർഭജൻ സിങ്. ജയ്സ്വാൾ ടീമിലുണ്ടാകണം. ഓസ്ട്രേലിയയിൽ ജയ്സ്വാൾ പുറത്തെടുത്ത പ്രകടനം അയാളുടെ മികവ് തുറന്നുകാണിക്കുന്നു. നിലവിൽ ഇന്ത്യൻ നിരയിൽ ജയ്സ്വാൾ കളിക്കുക എന്നത് ഏറെ ബുദ്ധിമുട്ടാണ്. കാരണം വൈസ് ക്യാപ്റ്റൻ ശുഭ്മൻ ​ഗില്ലാണ്. രോഹിത് ശർമയ്ക്കൊപ്പം ​ഗിൽ ആവും ഓപൺ ചെയ്യുക. ഹർഭജൻ തന്റെ യുട്യൂബ് ചാനലിൽ പ്രതികരിച്ചു.

ഇന്ത്യൻ ടീമിൽ ​ഗിൽ മൂന്നാം നമ്പറിലേക്ക് മാറിയാൽ, വിരാട് കോഹ്‍ലി നാലാം നമ്പറിൽ കളിക്കേണ്ടി വരും. അങ്ങനെയെങ്കിൽ ശ്രേയസ് അയ്യർ എവിടെയാണ് കളിക്കുക. ഇപ്പോൾ പറയാനാകുന്നത് ജയ്സ്വാൾ ഇന്ത്യൻ ടീമിൽ കളിക്കണമെന്നത് മാത്രമാണ്. ഹർഭജൻ വ്യക്തമാക്കി.

Also Read:

Cricket
'ഇക്കാരണത്താലാണ് കരുണിനെ ടീമിൽ ഉൾപ്പെടുത്താതിരുന്നത്'; പ്രതികരണവുമായി സുനിൽ ​ഗാവസ്കർ

ചാംപ്യൻസ് ട്രോഫിക്കും ഇം​ഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ​ഗിൽ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, വിരാട് കോഹ്‍‍ലി, ശ്രേയസ് അയ്യർ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ‍്യ, അക്സർ പട്ടേൽ, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംമ്ര, മുഹമ്മദ് ഷമി, അർഷ്ദീപ് സിങ്.

Content Highlights: Yashasvi Jaiswal should open India innings in CT says Harbhajan

To advertise here,contact us