ഇന്ത്യൻ പ്രീമിയർ ലീഗ് മെഗാലേലത്തിൽ തന്നെ പഞ്ചാബ് കിങ്സ് സ്വന്തമാക്കുമോയെന്ന് ചെറിയൊരു ഭയമുണ്ടായിരുന്നുവെന്ന് തുറന്നുപറഞ്ഞ് റിഷഭ് പന്ത്. 'ലേലത്തിൽ ചിലവഴിക്കാൻ പഞ്ചാബിന്റെ കൈവശം വലിയൊരു തുകയുണ്ടായിരുന്നു. 112 കോടിയായിരുന്നു പഞ്ചാബിന്റെ കൈവശം ഉണ്ടായിരുന്നത്. രണ്ടാമത്തെ വലിയ തുക 82 കോടിയായിരുന്നു. അത് എന്നെ പഞ്ചാബ് സ്വന്തമാക്കുമോയെന്ന ഒരു ഭയമുണ്ടാക്കി. അങ്ങനെ സംഭവിച്ചാൽ എനിക്കൊന്നും ചെയ്യാൻ കഴിയില്ലായിരുന്നു. ശ്രേയസ് അയ്യർ പഞ്ചാബിലെത്തിയതോടെ എനിക്ക് ഒരു ആശ്വാസമുണ്ടായി', റിഷഭ് പന്ത് സ്റ്റാർ സ്പോർട്സിനോട് പ്രതികരിച്ചു.
Rishabh Pant Literally Cooked Punjab Kings 😭😭 pic.twitter.com/w4F6pds9kd
ഇന്ത്യൻ പ്രീമിയർ ലീഗ് 2025ൽ ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ ഭാഗമാണ് റിഷഭ് പന്ത്. ഐപിഎൽ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന തുകയായ 27 കോടി രൂപ നൽകിയാണ് യുവ ഇന്ത്യൻ വിക്കറ്റ് കീപ്പറെ ലഖ്നൗ സ്വന്തമാക്കിയത്. പിന്നാലെ അടുത്ത സീസണിലേക്കുള്ള ലഖ്നൗ നായകനായും റിഷഭ് പന്തിനെ നിയമിച്ചിരിക്കുകയാണ്. ഐപിഎല്ലിലെ എക്കാലത്തെയും മികച്ച നായകനായി റിഷഭ് പന്ത് മാറുമെന്ന് ലഖ്നൗ ടീം ഉടമ സഞ്ജീവ് ഗോയങ്ക പ്രതീക്ഷ പ്രകടിപ്പിച്ചു. ടീമിനോട് പൂർണമായ ആത്മാർത്ഥത പുലർത്തുമെന്നായിരുന്നു ഗോയങ്കയുടെ വാക്കുകളോട് പന്ത് മറുപടി നനൽകിയത്.
ഐപിഎൽ 2025നുള്ള ലഖ്നൗ സൂപ്പർ ജയന്റ്സ് ടീം: റിഷഭ് പന്ത് (ക്യാപ്റ്റൻ), ഡേവിഡ് മില്ലർ, എയ്ഡാൻ മാക്രം, മിച്ചൽ മാർഷ്, ആവേശ് ഖാൻ, ആര്യൻ ജുയൽ, അബ്ദുൾ സമദ്, നിക്കോളാസ് പൂരാൻ, രവി ബിഷ്ണോയ്, മായങ്ക് യാദവ്, മൊഹ്സീൻ ഖാൻ, ആയുഷ് ബദോനി, ആകാശ് ദീപ്, ഹിമ്മത് സിങ്, , സിദാർത്ഥ്, ദിഗ്വേഷ് സിങ്, ഷഹബാസ് അഹമ്മദ്, ആകാശ് സിങ്, ഷമർ ജോസഫ്, പ്രിൻസ് യാദവ്, യുവരാജ് ചൗധരി, ഹൻഗർഗേകർ, അർഷിൻ, മാത്യൂ ബ്രീത്സ്കെ.
Content Highlights: Rishabh Pant Says He Didn't Want To Join Punjab in IPL