ഇംഗ്ലണ്ട് വരുന്നത് എറിഞ്ഞൊതുക്കാൻ; ഇന്ത്യയ്‌ക്കെതിരെ ആദ്യ ഇലവനെ പ്രഖ്യാപിച്ചു

ഏറെ കാലം ടീമിന് പുറത്തായിരുന്ന ഫാസ്റ്റ് ബൗളര്‍ ഗസ് അറ്റ്കിന്‍സണ്‍ ടി20 ടീമില്‍ തിരിച്ചെത്തിയതാണ് പ്രധാന മാറ്റം

ഇന്ത്യക്കെതിരെ നാളെ ആരംഭിക്കുന്ന ആദ്യ ടി20 മത്സരത്തിനുള്ള ഇംഗ്ലണ്ട് ഇലവനെ പ്രഖ്യാപിച്ചു. ഏറെ കാലം ടീമിന് പുറത്തായിരുന്ന ഫാസ്റ്റ് ബൗളര്‍ ഗസ് അറ്റ്കിന്‍സണ്‍ തിരിച്ചെത്തിയതാണ് പ്രധാന മാറ്റം. 2023 ഡിസംബറിലെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലാണ് അറ്റ്കിന്‍സണ്‍ അവസാനമായി കളിച്ചത്. അറ്റ്കിന്‍സണിന് പുറമെ ജോഫ്ര ആര്‍ച്ചര്‍, ജാമി ഓവര്‍ട്ടണ്‍, മാര്‍ക്ക് വുഡ് എന്നീ പേസര്‍മാരും ആദ്യ ഇലവനിലുണ്ട്. അതേസമയം സ്പെഷ്യലിസ്റ്റ് സ്പിന്നറായി ആദില്‍ റഷീദ് ടീമിലെത്തി. ലിയാം ലിവിംഗ്സ്റ്റണും ജേക്കബ് ബെഥേലും സ്പിൻ ബൗളിങ് യൂണിറ്റിലുണ്ട്.

ബാറ്റിങ്ങിൽ ബെന്‍ ഡക്കറ്റ്, ഫില്‍ സാള്‍ട്ട് എന്നിവരാവും ഓപ്പൺ ചെയ്യുക. ശേഷം ബട്ട്ലര്‍,ഹാരി ബ്രൂക്ക്, ലിയാം ലിവിംഗ്സ്റ്റണ്‍ എന്നിവർ ഇറങ്ങും. ബെഥേല്‍, ജാമി ഓവര്‍ട്ടണ്‍ എന്നിവരും മധ്യനിരയിൽ സംഭാവനകൾ നൽകും.

അതേസമയം മത്സരത്തിനുള്ള ഇന്ത്യൻ ടീം ഇലവനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അഭിഷേക് ശര്‍മയും സഞ്ജു സാംസണും തന്നെയാവും ബാറ്റിങ് ഓപ്പൺ ചെയ്യുക. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവോ തിലക് വര്‍മയോ മൂന്നാം സ്ഥാനത്തെത്തും. സൂര്യയുടെ സ്ഥാനമായിരുന്ന മൂന്നാം നമ്പർ കഴിഞ്ഞ പരമ്പരയിലാണ് തിലകിന് നൽകിയിരുന്നത്. എന്നാൽ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്ത തിലക് വർമ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന രണ്ട് ടി20 മത്സരങ്ങളിലും സെഞ്ച്വറി നേടുകയും ചെയ്തു. പ്രധാന ഓള്‍റൗണ്ടറായ ഹാര്‍ദിക് പാണ്ഡ്യയാവും അഞ്ചാം നമ്പറിലെത്തുക. ഹാര്‍ദിക്കിന് ശേഷം നിതീഷ് കുമാര്‍ റെഡ്ഡി, റിങ്കു സിംഗ്, അക്സര്‍ പട്ടേല്‍ എന്നിവർ ഇറങ്ങും. ശേഷം വരുണ്‍ ചക്രവര്‍ത്തി, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ് എന്നിവരും അണിനിരക്കും.

Also Read:

Sports Talk
എല്ലാം പോട്ടെ, വിജയ് ഹസാരെ കളിച്ചിരുന്നുവെങ്കിൽ സഞ്ജു ടീമിലുണ്ടാകുമോ? കരുണിനെ തൊട്ട് ബിസിസിഐ സത്യം വെയ്ക്കണം

ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവന്‍: ബെന്‍ ഡക്കറ്റ്, ഫില്‍ സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), ജോസ് ബട്ട്ലര്‍ (ക്യാപ്റ്റന്‍), ഹാരി ബ്രൂക്ക്, ലിയാം ലിവിംഗ്സ്റ്റണ്‍, ജേക്കബ് ബെഥേല്‍, ജാമി ഓവര്‍ട്ടണ്‍, ഗസ് അറ്റ്കിന്‍സണ്‍, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്.

ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: അഭിഷേക് ശര്‍മ്മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, നിതീഷ് കുമാര്‍ റെഡ്ഡി, റിങ്കു സിംഗ്, അക്സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), വരുണ്‍ ചക്രവര്‍ത്തി, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ്.

Content Highlights: The starting eleven for the T20 match against India has been announced

To advertise here,contact us