ഒടുവിൽ രഞ്ജി കളിക്കാൻ വിരാട് കോഹ്‍ലി; സമ്മതം അറിയിച്ച് താരം

ഇന്ത്യൻ താരങ്ങളായ രോഹിത് ശർമ, ശുഭ്മൻ ​ഗിൽ, രവീന്ദ്ര ജഡേജ എന്നിവരും ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിവരവിന് തീരുമാനിച്ചിരുന്നു

2012ന് ശേഷം ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചുവരവിനൊരുങ്ങി സൂപ്പർതാരം വിരാട് കോഹ്‍ലി. ജനുവരി 30ന് റെയിൽവേയ്സിനെതിരെ ആരംഭിക്കുന്ന മത്സരത്തിൽ ഡൽഹി നിരയിൽ വിരാട് കോഹ്‍ലിയുമുണ്ടാവും. രഞ്ജി കളിക്കാൻ തയ്യാറാണെന്ന് താരം അറിയിച്ചതായാണ് ഡൽഹി ക്രിക്കറ്റിനോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ജനുവരി 23ന് സൗരാഷ്ട്രയ്ക്കെതിരെ ആരംഭിക്കുന്ന മത്സരത്തിൽ നിന്ന് കോഹ്‍ലി കഴുത്ത് വേദനയെ തുടർന്ന് പിന്മാറിയിരുന്നു.

സമീപകാലത്ത് ടെസ്റ്റ് ക്രിക്കറ്റിലെ മോശം പ്രകടനമാണ് വിരാട് കോഹ്‍ലി ഉൾപ്പെടെയുള്ള സീനിയർ താരങ്ങൾ ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന കർശന നിലപാട് ബിസിസിഐയുടെ ഭാ​ഗത്ത് നിന്നുണ്ടായത്. ബോർഡർ-​ഗാവസ്കർ ട്രോഫിയിലെ അഞ്ച് മത്സരങ്ങളിൽ നിന്നായി 190 റൺസ് മാത്രമാണ് വിരാട് കോഹ്‍ലിക്ക് നേടാനായത്. ഓഫ്സ്റ്റമ്പിന് പുറത്തുവരുന്ന പന്തുകളിൽ അനാവശ്യമായി ബാറ്റുവെച്ചാണ് കോഹ്‍ലി പുറത്തായത്.

Also Read:

Football
ഇംഗ്ലീഷ് പ്രീമിയർ ലീഗ്; വോൾവ്സിനെ വീഴ്ത്തി ആദ്യ നാലിൽ തിരിച്ചെത്തി ചെൽസി

നേരത്തെ ഇന്ത്യൻ താരങ്ങളായ രോഹിത് ശർമ, ശുഭ്മൻ ​ഗിൽ, രവീന്ദ്ര ജഡേജ എന്നിവരും ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിവരവിന് തീരുമാനിച്ചിരുന്നു. 2015ന് ശേഷം ഇതാദ്യമായാണ് രോഹിത് ശർമ രഞ്ജി ട്രോഫി കളിക്കുന്നത്. ജനുവരി 23ന് ജമ്മു കാശ്മീരിനെതിരായ മത്സരത്തിൽ മുംബൈ നിരയിലാണ് രോഹിത് കളിക്കുക. ശുഭ്മൻ ​ഗിൽ പഞ്ചാബിനായും രവീന്ദ്ര ജഡേജ സൗരാഷ്ട്രയ്ക്കായും രഞ്ജി കളിക്കും.

Content Highlights: Virat Kohli confirms availability for Ranji Trophy, set to play vs Railways

To advertise here,contact us