ക്രിക്കറ്റിലേക്ക് 360 ഡിഗ്രി തിരിച്ചുവരുന്നു; കംബാക്ക് സൂചന നൽകി എബി ഡിവില്ലിയേഴ്‌സ്

2018 മാർച്ചിലാണ് ഡിവില്ലിയേഴ്‌സ് അവസാനമായി അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചത്.

ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിന്റെ സൂചന നൽകി ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ താരം എബി ഡിവില്ലിയേഴ്‌സ്. കളത്തിലേക്ക് തിരിച്ചുവരാൻ താൻ ആഗ്രഹിക്കുന്നതായും എന്നാൽ അത് ഇന്ത്യൻ പ്രീമിയർ ലീഗിൽ ആർസിബിക്ക് വേണ്ടിയോ ദക്ഷിണാഫ്രിക്കയുടെ പ്രീമിയർ ഫ്രാഞ്ചൈസി അധിഷ്‌ഠിത ടി20 ടൂർണമെൻ്റായ എസ്എ 20 യിലോ അല്ലെന്നും മുൻ താരം വ്യക്തമാക്കി. മാധ്യമപ്രവർത്തകയായ മെലിൻഡ ഫാരലുമായുള്ള അഭിമുഖത്തിലാണ് താരം തിരിച്ചുവരവിന്റെ സൂചനകൾ നൽകിയത്

സമീപ കാലത്തെ തൻ്റെ കുട്ടികളുമൊത്തുള്ള പരിശീലന സെഷനുകൾ വീണ്ടും ക്രിക്കറ്റ് കളിക്കാൻ തന്നെ പ്രലോഭിപ്പിച്ചതായി ഡിവില്ലിയേഴ്സ് പറഞ്ഞു. തൻ്റെ കുട്ടികൾ ക്രിക്കറ്റ് കളിക്കാൻ തന്നിൽ സമ്മർദ്ദം ചെലുത്തുന്നുവെന്നും ഡിവില്ലിയേഴ്സ് ചൂണ്ടിക്കാട്ടി. ' കുട്ടികളുമായി നെറ്റ്സിൽ പ്രാക്ടീസ് ചെയ്യാറുണ്ട്, ചിലപ്പോൾ അത് നെറ്റ്സിൽ നിന്നും പുറത്ത് കടന്നേക്കാം, ഏതായാലും തിരിച്ചുവരവ് സീരിയസായ ലീഗുകൾ വഴിയാവില്ല, ഡിവില്ലിയേഴ്സ് കൂട്ടിച്ചേർത്തു. 45 കാരനായ ഇമ്രാൻ താഹിർ ഇപ്പോഴും കളിക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ അതെല്ലാം തിരിച്ചുവരാൻ പ്രചോദനം തരുന്ന കാര്യങ്ങളാണെന്നും 40 കാരനായ എബിഡി പറഞ്ഞു.

2018 മാർച്ചിലാണ് ഡിവില്ലിയേഴ്‌സ് അവസാനമായി അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചത്. ആർസിബിയുമായുള്ള അദ്ദേഹത്തിൻ്റെ കാലാവധി അവസാനിച്ച ഐപിഎൽ 2021 സീസണിന് ശേഷം അദ്ദേഹം ഒരു മത്സര ക്രിക്കറ്റും കളിച്ചിട്ടില്ല. 2021 നവംബറിലാണ് എല്ലാത്തരം ക്രിക്കറ്റിൽ നിന്നും താരം വിരമിക്കൽ പ്രഖ്യാപിക്കുന്നത്.

Also Read:

Cricket
അവൻ പറഞ്ഞതെല്ലാം തെറ്റ്, കൊല്‍ക്കത്തയ്‌ക്കെതിരായ ശ്രേയസിന്റെ പരാമർശത്തില്‍ വിമർശനവുമായി ആകാശ് ചോപ്ര

ടെസ്റ്റിൽ 50.66 ശരാശരിയിൽ 8,765 റൺസ്, ഏകദിനത്തിൽ 53.50 ശരാശരിയിൽ 9,577 റൺസ്, ടി 20 യിൽ 22 ശരാശരിയിൽ 1672 എന്നിങ്ങനെയായിരുന്നു താരത്തിന്റെ ബാറ്റിങ് റെക്കോർഡ്. ഐപിഎല്ലിൽ ഡിവില്ലിയേഴ്‌സ് 184 മത്സരങ്ങളിൽ നിന്ന് 40 ശരാശരിയിലും 151 സ്‌ട്രൈക്ക് റേറ്റിലും 5,162 റൺസ് നേടിയിട്ടുണ്ട്. 2011 മുതൽ 2021 വരെയും ആർസിബിയെയായിരുന്നു താരം പ്രതിനിധീകരിച്ചിരുന്നത്.

Content Highlights: A 360-degree return to cricket; AB de Villiers hints at a comeback

To advertise here,contact us