ഹിറ്റ്മാന്റെ വലിയ ഫാനാണ് ഞാൻ, അതുകൊണ്ടാണ് ആ വിക്കറ്റ് ആഘോഷിക്കാതിരുന്നത്: ഉമർ നസീർ മിർ

രോഹിതിനെ മാത്രമല്ല അജിങ്ക്യ രഹാനെ , ശിവം ദുബെ, ഹാർദിക് താമോർ എന്നിവരുടെയും വിക്കറ്റ് നേടിയ താരം ഉജ്ജ്വലമായ സ്പെല്ലാണ് കാഴ്ചവെച്ചത്.

ഇടവേളയ്ക്ക് ശേഷം രഞ്ജി ട്രോഫിയിൽ കളിക്കാനിറങ്ങിയ രോഹിത് ശർമ നിരാശപ്പെടുത്തിയ ദിനമായിരുന്നു ഇന്ന്. കഴിഞ്ഞ ബോർഡർ ഗാവസ്‌കർ ട്രോഫിയിൽ മോശം പ്രകടനം നടത്തി അവസാന ടെസ്റ്റിൽ നിന്ന് മാറ്റി നിർത്തൽ വരെ ഏറ്റുവാങ്ങേണ്ടി വന്ന ക്യാപ്റ്റൻ രോഹിതിന് രഞ്ജിയിൽ തിളങ്ങുക നിർണായകമായിരുന്നു. എന്നാൽ രോഹിതിനെ ജമ്മു കശ്മീർ ഫാസ്റ്റ് ബോളർ ഉമർ നസീർ മിർ പുറത്താക്കുകയായിരുന്നു. രോഹിതിനെ മാത്രമല്ല അജിങ്ക്യ രഹാനെ , ശിവം ദുബെ, ഹാർദിക് താമോർ എന്നിവരുടെയും വിക്കറ്റ് നേടിയ താരം ഉജ്ജ്വലമായ സ്പെല്ലാണ് കാഴ്ചവെച്ചത്.

Also Read:

Cricket
രോഹിത്തിനെയും ദുബെയെയും രഹാനെയും അടിതെറ്റിച്ച പന്തിനുടമ; ആരാണ് രഞ്ജിയിലെ 6' 4'' കാരനായ കശ്മീർ ബോളർ

കൃത്യമായ ഇടവേളകളിൽ ജമ്മുകശ്മീരിനായി വിക്കറ്റുകൾ നേടിയ 31-കാരൻ തൻ്റെ പേസും ബൗൺസും കൊണ്ട് ബാറ്റർമാരെ ശരിക്കും ബുദ്ധിമുട്ടിച്ചു. രോഹിത്തിനെ 3 റൺസിൽ മിർ ഷോർട്ട് പിച്ച് പന്തിൽ പുറത്താക്കുകയായിരുന്നു. തന്റെ ഉയരക്കൂടുതലിനെ കൃത്യമായി ഉപയോഗപ്പെടുത്തിയായിരുന്നു താരത്തിന്റെ പന്തുകൾ. മുംബൈയെ 120 റൺസിലൊതുക്കാൻ സഹായിച്ചത് ഉമർ നസീറിന്റെ പന്തുകളായിരുന്നു. രോഹിത്തിനെ പുറത്താക്കിയെങ്കിലും താരം അത് ആഘോഷിക്കുകയൊന്നും ചെയ്തിരുന്നില്ല. മത്സരശേഷം അതിന്റെ കാരണം വിശദീകരിച്ച് ഉമർ രം​ഗത്തെത്തുകയും ചെയ്തു. 'രോഹിത്തിനെ ഔട്ടാക്കിയപ്പോൾ എന്റെ ആദ്യചിന്ത ഞാൻ ഹിറ്റ്മാന്റെ വലിയ ഫാനാണല്ലോ എന്നായിരുന്നു. അത് കൊണ്ടാണ് ആ വിക്കറ്റ് ആഘോഷിക്കാതിരുന്നത്. ഈ മത്സരം വിജയിക്കുകയാണെങ്കിൽ ഇന്ത്യൻ ടീം ക്യാപ്റ്റൻ അണിനിരന്ന ടീമിനെ തോൽപിച്ചു എന്ന നിലയിൽ ഞങ്ങൾ ഏറെ സന്തുഷ്ടരായിരിക്കും. രോഹിത്തിന്റെ വിക്കറ്റ് കിട്ടിയതിൽ സന്തോഷമുണ്ട്.' മിർ പറഞ്ഞതിങ്ങനെ.

2013ലാണ് മിർ ആഭ്യന്തര അരങ്ങേറ്റം കുറിച്ചത്. അതിനുശേഷം 57 മത്സരങ്ങളിൽ നിന്ന് 138 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ലിസ്റ്റ് എ ക്രിക്കറ്റിൽ 54 വിക്കറ്റുകളും ടി20യിൽ 32 വിക്കറ്റുകളും നേടിയിട്ടുണ്ട്. പുൽവാമയിൽ മിർ 2018-19 ദേവ്ധർ ട്രോഫിക്കുള്ള ഇന്ത്യ സി ടീമിലും ഇടം നേടിയിരുന്നു. ശേഷം വലിയ രീതിയിൽ ദേശീയ ശ്രദ്ധ ആകർഷിക്കാതിരുന്ന താരം ഇന്നത്തെ മിന്നും പ്രകടനത്തിൽ വീണ്ടും വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ്.

content highlights: 'As A Fan Of Rohit Sharma, I Did Not Celebrate': J&K Pacer Umar Nazir Mir

To advertise here,contact us