നിതീഷും റിങ്കുവും കളത്തിന് പുറത്ത്, ദുബെ ടീമിൽ; പകരക്കാരെ പ്രഖ്യാപിച്ച് ബിസിസിഐ

ഒന്നാം ട്വന്റി 20യിൽ ഫീൽഡിങ്ങിനിടെയാണ് റിങ്കു സിങ് പരിക്കിന്റെ പിടിയിലായത്.

ഇം​ഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി 20യ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഇന്ത്യയ്ക്ക് തിരിച്ചടി. പരിക്കേറ്റ ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിക്ക് പരമ്പരയിലെ അവശേഷിച്ച മത്സരങ്ങൾ നഷ്ടമാകും. ചെന്നൈയിൽ രണ്ടാം മത്സരത്തിനുള്ള പരിശീലനത്തിനിടെയാണ് നിതീഷ് കുമാർ റെഡ്ഡിക്ക് പരിക്കേറ്റത്. മധ്യനിര ബാറ്റർ റിങ്കു സിങ്ങിന് ഇനിയുള്ള രണ്ട് ട്വന്റി 20 മത്സരങ്ങൾ നഷ്ടമാകും. ഒന്നാം ട്വന്റി 20യിൽ ഫീൽഡിങ്ങിനിടെയാണ് റിങ്കു സിങ് പരിക്കിന്റെ പിടിയിലായത്.

ഇരുതാരങ്ങൾക്കും പകരക്കാരെയും ബിസിസിഐ പ്രഖ്യാപിച്ചു. നിതീഷ് കുമാർ റെഡ്ഡിക്ക് പകരമായി ശിവം ദുബെ ടീമിനൊപ്പം ചേരും. റിങ്കുവിന് പകരമായി രമൺദീപ് സിങ്ങിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ രണ്ടാം ട്വന്റി 20യിൽ ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പായി.

Also Read:

Cricket
രഞ്ജി ട്രോഫിയിൽ ചരിത്രമെഴുതി ജമ്മു കാശ്മീർ; ഹിറ്റ്മാനും സംഘവും ഉണ്ടായിട്ടും മുംബൈയ്ക്ക് തോൽവി

ഇം​ഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), അഭിഷേക് ശർമ, തിലക് വർമ, ഹാർദിക് പാണ്ഡ്യ, രമൺദീപ് സിങ്, ശിവം ദുബെ, റിങ്കു സിങ്*, അക്സർ പട്ടേൽ (വൈസ് ക്യാപ്റ്റൻ), ഹർഷിത് റാണ, അർഷ്ദീപ് സിങ്, മുഹമ്മദ് ഷമി, വരുൺ ചക്രവർത്തി, രവി ബിഷ്ണോയ്, വാഷിങ്ടൺ സുന്ദർ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ).

Content Highlights: BCCI announced replacements of injured Nitish Kumar Reddy and Rinku Singh

To advertise here,contact us