ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടി 20 പോരാട്ടം ഇന്ന്; ഷമി കളിച്ചേക്കും!

ഇന്ത്യ- ഇംഗ്ലണ്ട് ടി 20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്

ഇന്ത്യ- ഇംഗ്ലണ്ട് ടി 20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തിലാണ് മത്സരം. വൈകീട്ട് എഴുമണിക്കാണ് മത്സരം. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. ആദ്യ മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. രണ്ടാം മത്സരവും വിജയിച്ച് ഇം​ഗ്ലണ്ടിനുമേൽ ആധിപത്യം ഉയർത്താനാവും ഇന്ത്യൻ ശ്രമം. രണ്ടാം മത്സരം വിജയിച്ച് പരമ്പരയിൽ ഒപ്പമെത്താനാണ് ഇം​ഗ്ലണ്ടിന്റെ ശ്രമം.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറില്‍ 132 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയുടെ കരുത്തില്‍ 12.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം മറികടന്നു. 20 പന്തില്‍ അര്‍ധസെഞ്ച്വറി തികച്ച അഭിഷേക് ശര്‍മ 34 പന്തില്‍ 79 റണ്‍സെടുത്ത് ഇന്ത്യയുടെ ടോപ് സ്‌കോററായപ്പോള്‍ സഞ്ജു 20 പന്തില്‍ 26 റണ്‍സെടുത്ത് ഭേദപ്പെട്ട പ്രകടനം നടത്തി. ബൗളിങ്ങിൽ വരുൺ ചക്രവർത്തി മൂന്ന് വിക്കറ്റുമായി തിളങ്ങിയപ്പോൾ അർഷ്ദീപ് സിംഗ്, ഹാർദിക് പാണ്ഡ്യ, അക്‌സർ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.

അതേ സമയം രണ്ടാം ടി20യ്ക്കുള്ള ടീമില്‍ ഇന്ത്യ മാറ്റം വരുത്തുമോ എന്നുള്ളതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഓപണറും കഴിഞ്ഞ മത്സരത്തിലെ താരവുമായിരുന്ന അഭിഷേക് ശർമയ്ക്ക് പരിശീലനത്തിനിടെ പരിക്കേറ്റെന്ന സൂചനകൾ ഇന്നലെ പുറത്ത് വന്നിരുന്നു. യുവ ഓപണിങ് ബാറ്റർ കളിച്ചില്ലെങ്കിൽ ഇന്ത്യൻ നിരയിൽ തിലക് വർമയോ ധ്രുവ് ജുറേലോ സഞ്ജുവിനൊപ്പം ഓപണറായി എത്തിയേക്കും.

മറുവശത്ത് സഞ്ജു സാംസണും തുടരും. മൂന്നാമനായി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. പിന്നാലെ തിലക് വര്‍മയും ഹാര്‍ദിക് പാണ്ഡ്യയും. ആറാമനായി ഫിനിഷര്‍ റിങ്കു സിംഗ്. തുടര്‍ന്ന് അക്‌സര്‍ പട്ടേല്‍ കളിക്കും.

Also Read:

Cricket
അഭിഷേക് ശർമയ്ക്ക് പരിക്ക്?; രണ്ടാം ട്വന്റി 20യിൽ കളിക്കുന്ന കാര്യം സംശയത്തിൽ

എട്ടാമനായി പേസ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയാണ് ഉള്ളത്. ബാറ്റിങ്ങിൽ നിതീഷിനെ ആശ്രയിക്കേണ്ട സാഹചര്യമില്ലാത്തതിനാൽ . പരിക്ക് മാറി വന്ന ഷമിയെ പകരം പരിഗണിക്കുന്നത് ടീം ആലോചിച്ചേക്കും. പതിനാല് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ മുഹമ്മദ് ഷമിയെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചാല്‍ നിതീഷ് പുറത്താവും. സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരായി രവി ബിഷ്‌ണോയിയും വരുണ്‍ ചക്രവര്‍ത്തിയും തന്നെ ഇറങ്ങും. സ്‌പെഷ്യലിസ്റ്റ് പേസറായി അര്‍ഷ്ദീപ് സിംഗ് തുടരും.

Also Read:

Cricket
'സെഞ്ച്വറി അടിച്ചിട്ടും എന്തുകൊണ്ട് എന്നെ ഒഴിവാക്കി?'; ധോണിക്കെതിരെ മനോജ് തിവാരി

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിംഗ്, അക്‌സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), നിതീഷ് കുമാര്‍ റെഡ്ഡി / മുഹമ്മദ ഷമി, വരുണ്‍ ചക്രവര്‍ത്തി, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ്.

Content Highlights: India-England 2nd T20 match today; Shami may play!

To advertise here,contact us