ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയില് കൊല്ക്കത്തയില് നടന്ന ആദ്യ മത്സരത്തില് ഇംഗ്ലണ്ട് ടീം തോല്ക്കാന് കാരണം പുകമഞ്ഞെന്ന് ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക്. ഗ്രൗണ്ടിൽ കനത്ത മൂടൽ മഞ്ഞായിരുന്നു, അത് കൊണ്ട് തന്നെ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു, എന്നാൽ രണ്ടാം ബാറ്റിങിൽ ഈ അനുകൂല സാഹചര്യം ഉണ്ടായിരുന്നില്ലെന്നും ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്ററായ ബ്രൂക്ക് പറഞ്ഞു.
പുകമഞ്ഞില് ഇന്ത്യൻ സ്പിന്നര്മാരുടെ പന്തുകള് മനസിലാക്കാന് കഴിഞ്ഞില്ല, ഇതാണ് ചെറിയ ടോട്ടലിന് കാരണം, ചെന്നൈയിൽ സ്ഥിതി വ്യത്യസ്തമാകുമെന്ന് കരുതുന്നു, അങ്ങനെയെങ്കിൽ ഇന്ത്യയ്ക്ക് നിരാശ നൽകുന്ന ഒരു റിസൾട്ടാകും മത്സരാവസാനം ഉണ്ടാവുക, രണ്ടാം ടി 20 യ്ക്ക് മുമ്പുള്ള വാർത്താ സമ്മേനത്തിൽ ബ്രൂക്ക് കൂട്ടിച്ചേർത്തു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ വരുണ് ചക്രവര്ത്തിയാണ് ഹാരി ബ്രൂക്കിനെയും ജോസ് ബട്ലറെയും ലിയാം ലിവിംഗ്സ്റ്റണെയും വീഴ്ത്തി ഇംഗ്ലണ്ടിനെ സമ്മർദ്ദത്തിലാക്കിയിരുന്നത്. രവി ബിഷ്ണോയ് യും മികച്ച പ്രകടനം നടത്തി.
കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന ആദ്യ ടി20യിൽ ഏഴ് വിക്കറ്റിൻ്റെ വിജയം നേടിയത് ഇന്ത്യയുടെ ബാറ്റർമാരുടെ ഭാഗ്യം കൊണ്ടാണെന്ന് ഇംഗ്ലണ്ടിൻ്റെ സ്റ്റാർ പേസർ ജോഫ്ര ആർച്ചർ പറഞ്ഞതിന് പിന്നാലെയാണ് ബ്രൂക്കിന്റെ പ്രതികരണം.
Mark Wood and Jofra Archer cranked up serious pace at Eden Gardens.#INDvsENG #JofraArcher #MarkWood #CricketTwitter pic.twitter.com/3cAeTBu2ID
അതേ സമയം ഇന്ത്യ- ഇംഗ്ലണ്ട് ടി 20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് മത്സരം. വൈകീട്ട് എഴുമണിക്കാണ് മത്സരം. അഞ്ച് മത്സരങ്ങളുടെ പരമ്പരയില് ഇന്ത്യ 1-0ത്തിന് മുന്നിലാണ്. ആദ്യ മത്സരത്തില് ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. രണ്ടാം മത്സരവും വിജയിച്ച് ഇംഗ്ലണ്ടിനുമേൽ ആധിപത്യം ഉയർത്താനാവും ഇന്ത്യൻ ശ്രമം. രണ്ടാം മത്സരം വിജയിച്ച് പരമ്പരയിൽ ഒപ്പമെത്താനാണ് ഇംഗ്ലണ്ടിന്റെ ശ്രമം.
How will England's batters fare against spin in Round 2? #INDvsENG #HarryBrook pic.twitter.com/q8MMN92jz9
രണ്ടാം ടി20യ്ക്കുള്ള ടീമില് ഇന്ത്യ മാറ്റം വരുത്തുമോ എന്നുള്ളതാണ് ആരാധകര് ഉറ്റുനോക്കുന്നത്. ഓപണറും കഴിഞ്ഞ മത്സരത്തിലെ താരവുമായിരുന്ന അഭിഷേക് ശർമയ്ക്ക് പരിശീലനത്തിനിടെ പരിക്കേറ്റെന്ന സൂചനകൾ ഇന്നലെ പുറത്ത് വന്നിരുന്നു. യുവ ഓപണിങ് ബാറ്റർ കളിച്ചില്ലെങ്കിൽ ഇന്ത്യൻ നിരയിൽ തിലക് വർമയോ ധ്രുവ് ജുറേലോ സഞ്ജുവിനൊപ്പം ഓപണറായി എത്തിയേക്കും.
ഇന്ത്യയ്ക്കെതിരായ രണ്ടാം ട്വന്റി 20യ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ആദ്യ മത്സരത്തിൽ മോശം ബൗളിങ് നടത്തിയ പേസർ ഗസ് അറ്റ്കിൻസണെ ഇംഗ്ലണ്ട് ടീമിൽ നിന്നൊഴിവാക്കി. പകരമായി ബ്രൈഡൻ കാർസിനെയാണ് ഇംഗ്ലീഷ് ടീമിലുൾപ്പെടുത്തിയിരിക്കുന്നത്. ആദ്യ മത്സരത്തിൽ രണ്ട് ഓവർ എറിഞ്ഞ അറ്റ്കിൻസൺ 38 റൺസാണ് വിട്ടുകൊടുത്തത്. ഇന്ത്യൻ ഇന്നിങ്സിന്റെ രണ്ടാം ഓവറിൽ മലയാളി താരം സഞ്ജു സാംസൺ അറ്റ്കിൻസണെതിരെ 22 റൺസ് അടിച്ചെടുത്തിരുന്നു.
Content Highlights: India won in Kolkata due to smog; Chennai will not have that; Harry Brook