ഇമ്മാതിരി പ്രകടനം കയ്യിലുണ്ടാകുമ്പോൾ PR ടീമിന്റെ ആവശ്യമില്ലല്ലോ!; അഞ്ച് വിക്കറ്റ് പ്രകടനവുമായി ചക്രവർത്തി

മൂന്നാം ടി 20 യിലും ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയാണ് ചെയ്തത്

ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ടി 20 മത്സരത്തിൽ അഞ്ചു വിക്കറ്റ് പ്രകടനവുമായി വരുൺ ചക്രവർത്തി. ജോസ് ബട്ട്‌ലർ, ജാമി സ്മിത്ത്, ജാമി ഓവർട്ടൺ, ബ്രൈഡൻ കാർസ് , ജോഫ്രെ ആർച്ചർ എന്നിവരുടെ വിക്കറ്റുകളാണ്‌ വരുൺ ചക്രവർത്തി നേടിയത്. നാല് ഓവറിൽ 25 റൺസ് വിട്ടുകൊടുത്താണ് പ്രകടനം. കഴിഞ്ഞ രണ്ട് മത്സരത്തിലും താരം മിന്നും പ്രകടനം നടത്തിയിരുന്നു.

മൂന്നാം ടി 20 യിലും ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയാണ് ചെയ്തത്. ബെൻ ഡക്കറ്റ് തകർപ്പൻ ഫിഫ്റ്റിയുമായി കളം നിറഞ്ഞു. 28 പന്തിൽ ഏഴ് ഫോറുകളും രണ്ട് സിക്സറുകളും അടക്കം 51 റൺസാണ് താരം നേടിയത്. ലിവിങ്സ്റ്റൺ 24 പന്തിൽ 43 റൺസ് നേടി. അഞ്ചു സിക്സറുകളും ഒരു ഫോറും ഇതിൽ ഉൾപ്പെടുന്നു. ഇംഗ്ലണ്ട് ആകെ മൊത്തം 20 ഓവറിൽ ഒമ്പത് വിക്കറ്റിന് 171 റൺസ് നേടി.

GIVE HIM PLAYER OF THE SERIES AWARD ALREADY!#VarunChakravarthy pic.twitter.com/tpbx2ChRX9

ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ ഇന്നത്തെ പോരാട്ടവും ജയിച്ച് പരമ്പര ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്. ഇംഗ്ലണ്ടിന് ജീവന്‍മരണ പോരാട്ടമാണ്. ഇന്നും തോറ്റാല്‍ അവരുടെ പരമ്പര സ്വപ്‌നങ്ങള്‍ അവസാനിക്കും.

Content Highlights: IND vs ENG 3rd T20I 2025; varun chakaravarthy win five wickets

To advertise here,contact us