തിരിച്ചുവന്ന് ഇംഗ്ലണ്ട്; മൂന്നാം ടി20 യിൽ ഇന്ത്യയ്‌ക്കെതിരെ ജയം

26 റൺസിന്റെ ജയമാണ് ഇംഗ്ലണ്ട് നേടിയത്

ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ടി 20 യിൽ ഇംഗ്ലണ്ടിന് ജയം. 26 റൺസിന്റെ ജയമാണ് ഇംഗ്ലണ്ട് നേടിയത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ തിരിച്ചുവരാൻ ഇംഗ്ലണ്ടിനായി. ആദ്യ രണ്ട് മത്സരവും ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഇംഗ്ലണ്ട് 20 ഓവറിൽ ഒമ്പത് വിക്കറ്റിന് 171 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ഒമ്പത് വിക്കറ്റിന് 145 റൺസാണ് നേടിയത്.

ബെൻ ഡക്കറ്റിന്റെ ഫിഫ്റ്റിയുടെ ബലത്തിലായിരുന്നു ഇംഗ്ലണ്ട് 171 റൺസ് അടിച്ചെടുത്തത്. 28 പന്തിൽ ഏഴ് ഫോറുകളും രണ്ട് സിക്സറുകളും അടക്കം 51 റൺസാണ് താരം നേടിയത്. ലിവിങ്സ്റ്റൺ 24 പന്തിൽ 43 റൺസ് നേടി. അഞ്ച് സിക്സറുകളും ഒരു ഫോറും ഇതിൽ ഉൾപ്പെടുന്നു. അഞ്ച് വിക്കറ്റ് പ്രകടനവുമായി വരുൺ ചക്രവർത്തി തിളങ്ങി.

Also Read:

Cricket
സൂര്യയ്ക്ക് അവസാന ആറ് മത്സരങ്ങളിൽ 52 മാത്രം; പരമ്പരയിലെ മൂന്ന് മത്സരങ്ങളിൽ നിന്ന് 10 കടത്താനാവാതെ സാൾട്ട്

മറുപടി ബാറ്റിങിൽ ഹാർദിക് പാണ്ഡ്യ ഒഴികെ മറ്റാർക്കും തിളങ്ങാനായില്ല. ഹാർദിക് 35 പന്തിൽ 40 റൺസ് നേടി. അഭിഷേക് ശർമ 14 പന്തിൽ അഞ്ച് ഫോറുകളടക്കം 24 റൺസ് നേടി. ജാമി മൂന്ന് വിക്കറ്റും ജോഫ്ര ആർച്ചർ, ബ്രൈഡൻ കാർസ് എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി. ആദിൽ റാഷിദ് നാലോവറിൽ 15 റൺസ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടി.

Content Highlights: India vs England 3rd T20I; england win for 26 runs

To advertise here,contact us