ഇത് ചരിത്രം; അണ്ടർ 19 വനിതാ ടി20 ലോകകപ്പ് ചരിത്രത്തിലെ ആദ്യ സെഞ്ച്വറിയുമായി ഇന്ത്യയുടെ തൃഷ

രണ്ടോവറില്‍ ആറ് റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത് ബൗളിങിലും തിളങ്ങി

സ്കോട്‌ലന്‍ഡിനെ തോൽപ്പിച്ച് അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യ സെമിയിൽ. ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ടത്തിലെ തുടർച്ചയായ നാലാം ജയമാണിത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സടിച്ചപ്പോള്‍ സ്കോട്ട്‌ലന്‍ഡിന്റെ മറുപടി ബാറ്റിങ് 14 ഓവറില്‍ 58 റണ്‍സിൽ അവസാനിച്ചു. ഓപ്പണര്‍ ഗോണ്‍ഗാഡി തൃഷയുടെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ 200 കടന്നത്. ഇതോടെ അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പ് ചരിത്രത്തിൽ സെഞ്ച്വറി നേടുന്ന ആദ്യ താരമായും തൃഷ മാറി.

53 പന്തിലാണ് താരം സെഞ്ച്വറി പൂർത്തിയാക്കിയത്. 59 പന്തില്‍ 110 റണ്‍സുമായി പുറത്താകാതെ നിന്ന തൃഷ 13 ഫോറുകളും നാല് സിക്സറുകളും നേടി. രണ്ടോവറില്‍ ആറ് റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത് ബൗളിങിലും തിളങ്ങി. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി തൃഷയും കമാലിനിയും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 13.3 ഓവറില്‍ 147 റണ്‍സ് കൂട്ടിച്ചേര്‍ത്തു. കമാലിനി 42 പന്തില്‍ 51 റണ്‍സെടുടുത്തു. 20 പന്തില്‍ 29 റണ്‍സെടുത്ത് സനിക ചാല്‍ക്കെയും തിളങ്ങി.

Also Read:

Cricket
2015 ൽ ടീമിന്റെ ആരാധകനായി ഗ്യാലറിയിൽ; 2025 ൽ വെടിക്കെട്ട് സെഞ്ച്വറിയുമായി ഹീറോ, ജസ്റ്റ് ഓവൻ തിങ്സ് ഇൻ BIG BASH

മറുപടി ബാറ്റിങില്‍ നാല് താരങ്ങള്‍ മാത്രമാണ് സ്കോട്‌ലന്‍ഡ് നിരയില്‍ രണ്ടക്കം കടന്നത്. ഇന്ത്യക്കായി ആയുഷി ശുക്ല മൂന്നോവറില്‍ എട്ട് റണ്‍സിന് നാല് വിക്കറ്റെടുത്തപ്പോള്‍ വൈഷ്ണവി ശര്‍മ അഞ്ച് റണ്‍സിനും തൃഷ ആറ് റണ്‍സിനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

Content Highlights: India's Gongadi Trisha hits first-ever century in U19 Women's T20 World Cup

To advertise here,contact us