ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റ്; ട്രാവിസ് ഹെഡ് ഓസീസ് ഓപണർ

സാം കോൺസ്റ്റസ്, നഥാൻ മക്സ്വീനി എന്നിവരിലൊരാൾ അഞ്ചാം നമ്പറിൽ ബാറ്റിങ്ങിന് ഇറങ്ങും

ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ ഓസ്ട്രേലിയൻ ഓപണിങ് ബാറ്ററായി ട്രാവിസ് ഹെഡ് എത്തുന്നു. നാളെയാണ് ഓസ്ട്രേലിയയും ശ്രീലങ്കയും തമ്മിലുള്ള ഒന്നാം ടെസ്റ്റ് ആരംഭിക്കുക. ഉസ്മാൻ ഖ്വാജയാണ് സഹഓപണർ. ക്യാപ്റ്റൻ സ്റ്റീവ് സ്മിത്താണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സാം കോൺസ്റ്റസ്, നഥാൻ മക്സ്വീനി എന്നിവരിലൊരാൾ ഹെഡ് കളിച്ച അഞ്ചാം നമ്പറിൽ ബാറ്റിങ്ങിന് ഇറങ്ങും.

ന്യൂബോളിൽ ഹെഡ് മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. സ്പിന്നർമാരെ സമ്മർദ്ദത്തിലാക്കാനും പേസർമാരെ ആക്രമിച്ചു കളിക്കാനും ഹെഡിന് നന്നായി അറിയാം. താരം ഓപണറായി ഇറങ്ങുന്നത് കാണുക രസകരമായിരിക്കും. മത്സരത്തിന് മുമ്പായുള്ള വാർത്ത സമ്മേളനത്തിൽ സ്റ്റീവ് സ്മിത്ത് പ്രതികരിച്ചു.

Also Read:

Cricket
'സൂര്യ, ഒരൽപ്പം പോലും സെൽഫിഷ് അല്ല'; മോശം പ്രകടനം കാര്യമാക്കേണ്ടതില്ലെന്ന് ഇന്ത്യൻ ബാറ്റിങ് പരിശീലകൻ

ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഓസ്ട്രേലിയൻ ടീം: സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റൻ), സീൻ അബോട്ട്, സ്കോട്ട് ബോളണ്ട്, അലക്സ് ക്യാരി (വിക്കറ്റ് കീപ്പർ), കൂപ്പർ കോണോലി, ട്രാവിസ് ഹെഡ് (വൈസ് ക്യാപ്റ്റൻ), ജോഷ് ഇം​ഗ്ലീഷ് (വിക്കറ്റ് കീപ്പർ), ഉസ്മാൻ ഖ്വാജ, സാം കോൺ‌സ്റ്റാസ്, മാറ്റ് കുനെമൻ, മാർനസ് ലബുഷെയ്ൻ, നഥാൻ ലിയോൺ, നഥാൻ മക്സ്വീനി, ടോഡ് മർഫി, മിച്ചൽ സ്റ്റാർക്, ബൂ വെബ്സ്റ്റർ.

Content Highlights: Travis Head set to open in first Test against Sri Lanka

To advertise here,contact us