രഞ്ജി ട്രോഫിയിൽ അടുത്ത മത്സരത്തിൽ രോഹിത്, ജയ്സ്വാൾ, ശ്രേയസ് കളിക്കില്ല; കോഹ്‍ലി ഡൽഹിയിൽ

ഡൽഹി ടീമിൽ റിഷഭ് പന്ത് കളിക്കില്ല

രഞ്ജി ട്രോഫിയിൽ ജനുവരി 30ന് ആരംഭിക്കുന്ന അവസാന ​ഗ്രൂപ്പ് മത്സരത്തിൽ രോഹിത് ശർമ, യശസ്വി ജയ്സ്വാൾ, ശ്രേയസ് അയ്യർ, ശുഭ്മൻ ​ഗിൽ, റിഷഭ് പന്ത് തുടങ്ങിയ താരങ്ങൾ കളിക്കില്ല. ഫെബ്രുവരി ഒന്നിന് ബിസിസിഐയുടെ വാർഷിക അവാർഡ് ദാന ചടങ്ങുകളിൽ പങ്കെടുക്കേണ്ടതിനാലാണ് രോഹിത് ശർമ, യശസ്വി ജയ്സ്വാൾ, ശ്രേയസ് അയ്യർ എന്നിവർ രഞ്ജി ട്രോഫിയിൽ നിന്ന് പിന്മാറുന്നത്. ഫെബ്രുവരി രണ്ടിന് ഇം​ഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിന്റെ ക്യാംപിനൊപ്പം മൂന്ന് പേരും ചേരും.

സൂപ്പർതാരം വിരാട് കോഹ്‍ലി ഡൽഹി ടീമിന്റെ ഭാ​ഗമാകും. ജനുവരി 30ന് റെയിൽവേസിനെതിരെയാണ് ഡൽഹിയുടെ അവസാന ​ഗ്രൂപ്പ് മത്സരം. 13 വർഷത്തിന് ശേഷമാണ് വിരാട് കോഹ്‍ലി രഞ്ജി ട്രോഫി കളിക്കാനൊരുങ്ങുന്നത്. എന്നാൽ ഈ മത്സരത്തിൽ ഡൽഹി ടീമിൽ റിഷഭ് പന്ത് കളിക്കില്ല. എന്തുകൊണ്ടാണ് താരം ടീമിൽ നിന്ന് പിന്മാറുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. പഞ്ചാബ് നിരയിൽ ശുഭ്മൻ ​ഗില്ലും കളിക്കില്ല.

Also Read:

Football
നെയ്മറിന്റെ കരാർ റദ്ദാക്കി അൽ ഹിലാൽ; ഇനി സാന്റോസ് താരം

അതിനിടെ രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, കെ എൽ രാഹുൽ എന്നിവർ രഞ്ജി ട്രോഫിയിലെ അടുത്ത മത്സരത്തിൽ കളിക്കും. അസാമിനെതിരായ മത്സരത്തിലാണ് സൗരാഷ്ട്ര താരമായ ജഡേജ കളിക്കുക. വിദർഭയ്ക്കെതിരെ ഹൈദരാബാദ് നിരയിലാണ് സിറാജ് കളിക്കുന്നത്. കെ എൽ രാഹുൽ ഉൾപ്പെടുന്ന കർണാടകയ്ക്ക് ഹരിയാനയാണ് എതിരാളികൾ.

Content Highlights: Virat Kohli set to play ranji amid Rohit, Jaiswal, Shreyas skip next match

To advertise here,contact us