'ഒരാൾക്ക് ടി20യിൽ ബാറ്റിങ് സെറ്റ് ചെയ്യാൻ 20-25 പന്തുകൾ എടുക്കാനാവില്ല'; ഹാർദിക്കിനെ വിമർശിച്ച് പാർത്ഥിവ്

മൂന്നാം ടി20 മത്സരത്തിൽ കൂടുതൽ ഡോട്ട് ബോളുകൾ കളിച്ചതിന് ഹാർദിക് പാണ്ഡ്യയെ വിമർശിച്ച് മുൻ ഇന്ത്യൻ താരം പാർത്ഥിവ് പട്ടേൽ

ഇന്ത്യ-ഇംഗ്ലണ്ട് ടി 20 പരമ്പരയിലെ മൂന്നാം ടി20 മത്സരത്തിൽ കൂടുതൽ ഡോട്ട് ബോളുകൾ കളിച്ചതിന് ഹാർദിക് പാണ്ഡ്യയെ വിമർശിച്ച് മുൻ ഇന്ത്യൻ താരം പാർത്ഥിവ് പട്ടേലും ഇംഗ്ലണ്ട് മുൻ താരം കെവിൻ പീറ്റേഴ്സണും. കഴിഞ്ഞ മത്സരത്തിൽ ഇന്ത്യയുടെ രക്ഷകനായ തിലകിൻ്റെ പുറത്താകലിന് ശേഷം, ഹാർദിക്, വാഷിംഗ്ടൺ സുന്ദർ, അക്‌സർ പട്ടേൽ എന്നിവർ ബൗണ്ടറികൾ കണ്ടെത്തുന്നതിലും സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നതിൽ പരാജയപ്പെട്ടതോടെയാണ് ഇന്ത്യൻ ഇന്നിങ്‌സ് സ്തംഭിച്ചത്. ഇതിനെ മുൻ നിർത്തിയായിരുന്നു ഇരുവരുടെയും വിമർശനം.

9-ാം ഓവറിനും 16-ാം ഓവറിനുമിടയിലെ ഏഴ് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 40 റൺസ് മാത്രമാണ് ഇന്ത്യ നേടിയത്. ഈ സമയത്ത് ഹാർദിക്കും സുന്ദറിനും ടീമിനെ മുന്നോട്ട് നയിക്കാനായില്ല. ഏഴാം നമ്പറിൽ ബാറ്റിങ്ങിനിറങ്ങിയ അക്സർ പട്ടേലിനും രക്ഷിക്കാനായില്ല. പരിചയസമ്പന്നനായ ഓൾറൗണ്ടറായ ഹാർദിക് 35 പന്തിൽ 40 റൺസ് നേടിയെങ്കിലും ഒരു ഘട്ടത്തിൽ 24 പന്തിൽ 21 റൺസായിരുന്നു. ടി20യിൽ ബാറ്റിങ് സെറ്റ് ചെയ്യാൻ ഒരാൾക്ക് 20-25 പന്തുകൾ എടുക്കാനാകില്ലെന്നും പാർഥിവ് പറഞ്ഞു.

Also Read:

Cricket
തിരിച്ചുവന്ന് ഇംഗ്ലണ്ട്; മൂന്നാം ടി20 യിൽ ഇന്ത്യയ്‌ക്കെതിരെ ജയം

ടി 20 യിൽ ബാറ്റിങ് സെറ്റ് ചെയ്യാൻ നിങ്ങൾക്ക് 20-25 പന്തുകൾ എടുക്കാൻ കഴിയില്ല. നിങ്ങൾ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യേണ്ടതുണ്ട്. ഹാർദിക് 35 പന്തിൽ 40 റൺസ് എടുത്തിട്ടുണ്ടാകാം. പക്ഷേ അദ്ദേഹത്തിൻ്റെ തുടക്കത്തിൽ ഒരുപാട് ഡോട്ട് ബോളുകൾ ഉണ്ടായിരുന്നു. ആ ഡോട്ട് ബോളുകളിൽ റൺ സ്കോർ ചെയ്യാൻ പറ്റിയിരുന്നെങ്കിൽ ഇംഗ്ലണ്ടിന്റെ വിജയ റൺസായ 26 റൺസ് മറികടക്കമായിരുന്നു. സ്റ്റാർ സ്പോർട്സിലെ മത്സരത്തിന് ശേഷമുള്ള ഷോയിൽ പാർത്ഥിവ് പറഞ്ഞു. അതേ സമയം ധ്രുവ് ജുറലിനെ എട്ടാം നമ്പറിൽ ഇറക്കിയതിന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ കെവിൻ പീറ്റേഴ്‌സൺ വിമർശിച്ചു. 'ഇന്ത്യയ്ക്ക് ബാറ്റിങ് ഓർഡർ ശരിയായില്ല. ധ്രുവ് ജുറൽ ഒരു മികച്ച ബാറ്ററാണ്. ഇടത്തും വലത്തും കോമ്പിനേഷനായി അദ്ദേഹത്തെ എട്ടാമനായി ഇറക്കിയത് ശരിയായില്ല', അദ്ദേഹം പറഞ്ഞു.

Also Read:

Cricket
സൂര്യയ്ക്ക് അവസാന ആറ് മത്സരങ്ങളിൽ 52 മാത്രം; പരമ്പരയിലെ മൂന്ന് മത്സരങ്ങളിൽ നിന്ന് 10 കടത്താനാവാതെ സാൾട്ട്

അതേ സമയം ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ടി 20 യിൽ ഇംഗ്ലണ്ട് 26 റൺസിന്റെ ജയമാണ് നേടിയത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ തിരിച്ചുവരാൻ ഇംഗ്ലണ്ടിനായി. ആദ്യ രണ്ട് മത്സരവും ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഇംഗ്ലണ്ട് 20 ഓവറിൽ ഒമ്പത് വിക്കറ്റിന് 171 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ഒമ്പത് വിക്കറ്റിന് 145 റൺസാണ് നേടിയത്.

ബെൻ ഡക്കറ്റിന്റെ ഫിഫ്റ്റിയുടെ ബലത്തിലായിരുന്നു ഇംഗ്ലണ്ട് 171 റൺസ് അടിച്ചെടുത്തത്. 28 പന്തിൽ ഏഴ് ഫോറുകളും രണ്ട് സിക്സറുകളും അടക്കം 51 റൺസാണ് താരം നേടിയത്. ലിവിങ്സ്റ്റൺ 24 പന്തിൽ 43 റൺസ് നേടി. അഞ്ച് സിക്സറുകളും ഒരു ഫോറും ഇതിൽ ഉൾപ്പെടുന്നു. അഞ്ച് വിക്കറ്റ് പ്രകടനവുമായി വരുൺ ചക്രവർത്തി തിളങ്ങി.

Also Read:

Cricket
മൂന്നാമതും ആർച്ചറിന് മുന്നിൽ; പ്ലാസ്റ്റിക് ബോൾ പരിശീലനവും ഫലിച്ചില്ല; വേഗ പന്തുകളോട് വീണ്ടും തോറ്റ് സഞ്ജു

മറുപടി ബാറ്റിങിൽ ഹാർദിക് പാണ്ഡ്യ ഒഴികെ മറ്റാർക്കും തിളങ്ങാനായില്ല. ഹാർദിക് 35 പന്തിൽ 40 റൺസ് നേടി. അഭിഷേക് ശർമ 14 പന്തിൽ അഞ്ച് ഫോറുകളടക്കം 24 റൺസ് നേടി. ജാമി മൂന്ന് വിക്കറ്റും ജോഫ്ര ആർച്ചർ, ബ്രൈഡൻ കാർസ് എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി. ആദിൽ റാഷിദ് നാലോവറിൽ 15 റൺസ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റെടുത്തു.

Content Highlights: Can’t take 25 balls to get set': parthiv patel slams Hardik Pandya

To advertise here,contact us