ഇത്ര ഓവർകോൺഫിഡൻസ് വേണോ, ജുറലും ബാറ്ററല്ലേ?; സിംഗിൾ നിഷേധിച്ച് തൊട്ടടുത്ത പന്തിൽ ഔട്ടായ ഹാർദിക്കിന് വിമർശനം

സിംഗിൾ നിഷേധിച്ചിട്ട് എന്തുണ്ടായി എന്നും സോഷ്യൽ മീഡിയയിൽ ആരാധകർ ചോദിക്കുന്നു.

ഇന്ത്യ-ഇംഗ്ലണ്ട് ടി 20 പരമ്പരയിലെ മൂന്നാം ടി20 മത്സരത്തിൽ കൂടുതൽ ഡോട്ട് ബോളുകൾ കളിച്ചതിന് പുറമെ വിക്കറ്റ് കീപ്പർ ബാറ്റര്‍ ധ്രുവ് ജുറലിന് സിംഗിൾ നിഷേധിച്ചതിലും ഹാർദിക് പാണ്ഡ്യയ്ക്ക് വിമർശനം. ജുറലും ബാറ്ററാണെന്നുള്ള കാര്യം ഹർദിക്ക് ഓർക്കുന്നത് നല്ലതായിരിക്കുമെന്നും സിംഗിൾ നിഷേധിച്ചിട്ട് എന്തുണ്ടായി എന്നും സോഷ്യൽ മീഡിയയിൽ ആരാധകർ ചോദിച്ചു. സിംഗിൾ നിഷേധിച്ചതിന്റെ തൊട്ടടുത്ത പന്തിൽ ഹാർദിക് ജാമി ഓവർട്ടണിന്റെ പന്തിൽ ബട്ലർക്ക് ക്യാച് നൽകി മടങ്ങിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം.

Meet Hardik Pandya: - Denied a single on the last ball to Dhruv Jurel thinking he would finish the match. - Got out on the very next ball. - Played one of the worst T20I knocks for India. This is not confidence this is arrogance and overconfidence. pic.twitter.com/PltGjZhBOg

ഇതിന് പുറമെ ഹാർദിക് പാണ്ഡ്യയെ വിമർശിച്ച് മുൻ ഇന്ത്യൻ താരം പാർത്ഥിവ് പട്ടേലും ഇംഗ്ലണ്ട് മുൻ താരം കെവിൻ പീറ്റേഴ്സണും രംഗത്തെത്തി. കഴിഞ്ഞ മത്സരത്തിൽ ഇന്ത്യയുടെ രക്ഷകനായ തിലകിൻ്റെ പുറത്താകലിന് ശേഷം ഹാർദിക്, വാഷിംഗ്ടൺ സുന്ദർ, അക്‌സർ പട്ടേൽ എന്നിവർ ബൗണ്ടറികൾ കണ്ടെത്തുന്നതിലും സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നതിലും പരാജയപ്പെട്ടതോടെയാണ് ഇന്ത്യൻ ഇന്നിങ്‌സ് സ്തംഭിച്ചത്. ഇതിനെ മുൻ നിർത്തിയായിരുന്നു ഇരുവരുടെയും വിമർശനം.

pic.twitter.com/Nnff20p2vU

Also Read:

Cricket
'ഒരാൾക്ക് ടി20യിൽ ബാറ്റിങ് സെറ്റ് ചെയ്യാൻ 20-25 പന്തുകൾ എടുക്കാനാവില്ല'; ഹാർദിക്കിനെ വിമർശിച്ച് പാർത്ഥിവ്

9ാം ഓവറിനും 16ാം ഓവറിനുമിടയിലെ ഏഴ് ഓവറുകളില്‍ ഒരു വിക്കറ്റ് നഷ്ടത്തിൽ 40 റൺസ് മാത്രമാണ് ഇന്ത്യ നേടിയത്. ഈ സമയത്ത് ഹാർദിക്കിനും സുന്ദറിനും ടീമിനെ മുന്നോട്ട് നയിക്കാനായില്ല. ഏഴാം നമ്പറിൽ ബാറ്റിങ്ങിനിറങ്ങിയ അക്സർ പട്ടേലിനും രക്ഷിക്കാനായില്ല. പരിചയസമ്പന്നനായ ഓൾറൗണ്ടറായ ഹാർദിക് 35 പന്തിൽ 40 റൺസ് നേടിയെങ്കിലും ഒരു ഘട്ടത്തിൽ 24 പന്തിൽ 21 റൺസായിരുന്നു. ടി20യിൽ ബാറ്റിങ് സെറ്റ് ചെയ്യാൻ ഒരാൾക്ക് 20-25 പന്തുകൾ എടുക്കാനാകില്ലെന്നും പാർത്ഥിവ് പറഞ്ഞു. ഹാർദിക് ആദ്യം മുതൽ അടിച്ചുകളിച്ചിരുന്നുവെങ്കിൽ മത്സരഫലം മറ്റൊന്നാകുമായിരുന്നുവെന്നും മുൻ താരം പറഞ്ഞു.

Also Read:

Cricket
കിങ് എത്തിയതോടെ ലെവൽ മാറി രഞ്ജി; അന്താരാഷ്ട്ര മത്സരത്തിന് സമാനമായ ഒരുക്കങ്ങൾ; തത്സമയ സംപ്രേഷണവുമുണ്ടാകും

അതേ സമയം ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ടി 20 യിൽ ഇംഗ്ലണ്ട് 26 റൺസിന്റെ ജയമാണ് നേടിയത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ തിരിച്ചുവരാൻ ഇംഗ്ലണ്ടിനായി. ആദ്യ രണ്ട് മത്സരവും ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഇംഗ്ലണ്ട് 20 ഓവറിൽ ഒമ്പത് വിക്കറ്റിന് 171 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ഒമ്പത് വിക്കറ്റിന് 145 റൺസാണ് നേടിയത്.

ബെൻ ഡക്കറ്റിന്റെ ഫിഫ്റ്റിയുടെ ബലത്തിലായിരുന്നു ഇംഗ്ലണ്ട് 171 റൺസ് അടിച്ചെടുത്തത്. 28 പന്തിൽ ഏഴ് ഫോറുകളും രണ്ട് സിക്സറുകളും അടക്കം 51 റൺസാണ് താരം നേടിയത്. ലിവിങ്സ്റ്റൺ 24 പന്തിൽ 43 റൺസ് നേടി. അഞ്ച് സിക്സറുകളും ഒരു ഫോറും ഇതിൽ ഉൾപ്പെടുന്നു. അഞ്ച് വിക്കറ്റ് പ്രകടനവുമായി വരുൺ ചക്രവർത്തി തിളങ്ങി.

മറുപടി ബാറ്റിങിൽ ഹാർദിക് 35 പന്തിൽ 40 റൺസ് നേടി. അഭിഷേക് ശർമ 14 പന്തിൽ അഞ്ച് ഫോറുകളടക്കം 24 റൺസ് നേടി. ജാമി മൂന്ന് വിക്കറ്റും ജോഫ്ര ആർച്ചർ, ബ്രൈഡൻ കാർസ് എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി. ആദിൽ റാഷിദ് നാലോവറിൽ 15 റൺസ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റെടുത്തു.

Content Highlights: hardik pandya slam for overconfident with druv jurel single denied incident

To advertise here,contact us