സഞ്ജുവിന് തിരിച്ചടി, ഐസിസി റാങ്കിങ്ങില്‍ താഴേക്ക്; വരുണിനും തിലകിനും 'സ്വപ്നക്കുതിപ്പ്'

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യയുടെ ഹീറോയായി മാറിയിരുന്ന യുവതാരം തിലക് വര്‍മ ബാറ്റിങ് റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി

ഐസിസി ടി20 റാങ്കിങ്ങില്‍ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണിന് കനത്ത തിരിച്ചടി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനത്തെ തുടര്‍ന്ന് സഞ്ജുവിന് ടി20 ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ 12 സ്ഥാനമാണ് നഷ്ടമായത്. കഴിഞ്ഞയാഴ്ച പുറത്തുവിട്ട റാങ്കിങ്ങില്‍ 17-ാം സ്ഥാനത്തുണ്ടായിരുന്ന സഞ്ജു ഇപ്പോള്‍ ഐസിസി ഏറ്റവും ഒടുവില്‍ പുറത്തുവിട്ട റാങ്കിങ്ങില്‍ 29-ാം സ്ഥാനത്താണ്.

ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ദയനീയ പ്രകടനം സഞ്ജുവിന്റെ റേറ്റിങ്ങിനെ കാര്യമായി ബാധിച്ചിരിക്കുകയാണ്. കഴിഞ്ഞ റാങ്കിങ്ങില്‍ 598 റേറ്റിങ് പോയിന്റുണ്ടായിരുന്ന സഞ്ജുവിന് ഇപ്പോഴുള്ളത് 577 പോയിന്റ് മാത്രമാണ്. ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ നിന്ന് ആകെ 34 റണ്‍സ് മാത്രമാണ് മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ക്ക് നേടാനായത്.

Also Read:

Cricket
ഖ്വാജയ്ക്ക് സെഞ്ച്വറി; സ്മിത്തിനും ഹെഡിനും അർധ സെഞ്ച്വറി; ശ്രീലങ്കയ്‌ക്കെതിരെ ഓസീസ് മികച്ച ടോട്ടലിലേക്ക്

അതേസമയം ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യയുടെ ഹീറോയായി മാറിയിരുന്ന യുവതാരം തിലക് വര്‍മ ബാറ്റിങ് റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ തിലക് നിലവില്‍ ഐസിസി ടി20 ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്താണ്. ഇംഗ്ലണ്ടിന്റെ ഫില്‍ സാള്‍ട്ടിനെ പിന്തള്ളി 832 റേറ്റിങ് പോയിന്റുമായാണ് തിലക് രണ്ടാം സ്ഥാനത്തേക്ക് മുന്നേറിയത്. ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡാണ് നിലവില്‍ ഒന്നാം നമ്പര്‍ ടി20 ബാറ്റര്‍.

🚨 RANKING UPDATE 🚨 🔹 Tilak Varma jumps to the 𝐍𝐨. 𝟐 spot in the ICC T20I rankings ✅🔹 Varun Chakravarthy climbs 25 spots to enter the top 5 🔥 pic.twitter.com/XB4vsVayhS

മിസ്റ്ററി സ്പിന്നറായ വരുണ്‍ ചക്രവര്‍ത്തിയാണ് ഏറ്റവും പുതിയ ഐസിസി റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കിയ മറ്റൊരു ഇന്ത്യന്‍ താരം. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ നിന്ന് പത്ത് വിക്കറ്റുകള്‍ നേടിയ വരുണ്‍ ഐസിസി ടി20 ബൗളിങ് റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്തേക്ക് മുന്നേറി. അവസാന ആഴ്ച പുറത്തുവന്ന റാങ്കിങ്ങില്‍ 30-ാം സ്ഥാനത്തായിരുന്ന ചക്രവര്‍ത്തി 25 സ്ഥാനങ്ങളാണ് പുതിയ റാങ്കിങ്ങില്‍ മെച്ചപ്പെടുത്തിയത്. വരുണിന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കാണിത്.

Content Highlights: ICC T20I Rankings: Tilak Varma Climbs To No.2 Position, Sanju Samson Goes Down

To advertise here,contact us