ഷോർട് ബോളുകളിൽ അത്ര വീക്കാണോ സഞ്ജു; അല്ലെന്ന് കണക്കുകൾ; പ്രശ്‌നം ഗ്രൗണ്ടിന് പുറത്തെ സംഘർഷം?

അതിനിടയിൽ പിതാവ് സാംസണ്‍ വിശ്വനാഥ് നടത്തിയ ചില പ്രസ്താവനകളും താരത്തെ പ്രതിരോധത്തിലാക്കിയിരുന്നു

ഇം​ഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20യിലും ജോഫ്ര ആർച്ചറിന്റെ ഷോർട് ബോൾ കെണിയിൽ വീണിരിക്കുകയാണ് സഞ്ജു. ആറ് പന്തുകളിൽ മൂന്ന് റൺസ് മാത്രം നേടിയ സഞ്ജു ആർച്ചറിന്റെ ഷോർട്ട് ബോളിൽ ആദിൽ റാഷിദിന് ക്യാച് നൽകി മടങ്ങി. കഴിഞ്ഞ രണ്ട് മത്സരത്തിലും ആർച്ചറുടെ ഷോർട് ബോളിലാണ് താരം പുറത്തായിരുന്നത്. ആദ്യ മത്സരത്തിൽ നന്നായി തുടങ്ങിയ ശേഷം 26 റൺസെടുത്ത് പുറത്തായി. രണ്ടാം ട്വന്റി 20യിൽ അഞ്ച് റൺസ് മാത്രമാണ് സഞ്ജുവിന് നേടാനായത്.

The claim that Sanju Samson struggles with short balls is completely baseless. In fact, #SanjuSamson is one of the best at playing short-pitched deliveries, as his IPL stats clearly demonstrate.#INDvENG pic.twitter.com/WHuUBCPnIT

താരത്തിന് 140 ന് മുകളിലുള്ള പന്തുകളെ നേരിടാൻ കഴിവില്ലെന്ന് പറഞ്ഞ് മുൻ താരം ആകാശ് ചോപ്ര അടക്കമുള്ളവർ നേരത്തെ രംഗത്തെത്തിയിരുന്നു. ഇതോടെ മൂന്നാം മത്സരത്തിന് മുന്നോടിയായി താരം പ്രത്യേക പരിശീലനവും നടത്തി. ഷോർട് ബോളുകൾ നേരിടാൻ സിമന്റ് പിച്ചുകളിൽ പ്ലാസ്റ്റിക് പന്തുകളിൽ സഞ്ജു പ്രത്യേക പരിശീലനം നേടി. വേഗമുള്ള പന്തുകളെ നേരിടാനാണ് സിമന്റ് പിച്ചുകളിൽ പ്ലാസ്റ്റിക് പന്തുകൾ താരം നേരിട്ടത്. എന്നാൽ ഇതും ഫലിക്കാത്തതോടെ താരത്തിന് വേഗമുള്ള ഷോർട്ട് ബോളുകൾ വീക്ക്നെസ് ആണെന്ന തരത്തിലുള്ള ചർച്ചകളുണ്ടായി.

#SanjuSamson is never an international level batsman. Dont let bashing SA debutants like simelane,simpala & nqaba peter fool you. His legs are visibly shaking at quality bowlers. You can't survive in intl with such technique. You wont get debutants & flatties in ICC tournaments pic.twitter.com/qTruuyY9VP

എന്നാൽ ഇത് എത്രമാത്രം ശരിയാണ്, ഷോർട്ട് ബോളുകൾ സഞ്ജുവിന് വീക്ക്നെസ്സാണോ, അല്ല എന്നാണ് കണക്കുകൾ പറയുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്ലിലെ സ്റ്റാറ്റസ് മാത്രം പരിശോധിച്ചാല്‍ ഇത് മാത്രം മതിയാവും. കഴിഞ്ഞ സീസണില്‍ ഷോര്‍ട്ട് ബോളുള്‍ക്കെതിരെ ഏറ്റവുമുയര്‍ന്ന സ്‌ട്രൈക്ക് റേറ്റുള്ള താരവും സഞ്ജു തന്നെയാണ്.

°Archer gets Sanju in 1st T20I.°Archer gets Sanju in 2nd T20I.°Archer gets Sanju in 3rd T20I.Can't bat ,can't keep ,what he even does ??? He should be kicked out from the team #INDvENG #SanjuSamson pic.twitter.com/2DcwLjLIlF

കഴിഞ്ഞ ഐപിഎല്ലില്‍ കുറഞ്ഞത് 20 ഷോർട്ട് ബോളുകളെങ്കിലും നേരിട്ടിട്ടുള്ള ബാറ്റര്‍മാരില്‍ സ്‌ട്രൈക്ക് റേറ്റിന്റെ കാര്യത്തില്‍ സഞ്ജുവാണ് മുന്നിൽ. 228.6 എന്ന ഞെട്ടിക്കുന്ന സ്‌ട്രൈക്ക് റേറ്റാണ് താരത്തിനുള്ളത്. സഞ്ജു കഴിഞ്ഞാല്‍ ഷോര്‍ട്ട് ബോളിനെതിരേ ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റുള്ളയാള്‍ പഞ്ചാബ് കിങ്‌സിന്റെ താരം ശശാങ്ക് സിങാണ്. 210.7 സ്‌ട്രൈക്ക് റേറ്റാണ് അദ്ദേഹത്തിനുള്ളത്.

Also Read:

Cricket
മൂന്നാമതും ആർച്ചറിന് മുന്നിൽ; പ്ലാസ്റ്റിക് ബോൾ പരിശീലനവും ഫലിച്ചില്ല; വേഗ പന്തുകളോട് വീണ്ടും തോറ്റ് സഞ്ജു

മൂന്നാമതുള്ളത് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ വെസ്റ്റ് ഇന്‍ഡീസ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ നിക്കോളാസ് പൂരനുമാണ്. 204 സ്‌ട്രൈക്ക് റേറ്റാണ് ഷോര്‍ട്ട് ബോളിനെതിരേ അദ്ദേഹത്തിനുണ്ടായിരുന്നത്. രാജസ്ഥാന്‍ റോയല്‍സിന്റെ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗ് (196.3), റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു നായകന്‍ ഫാഫ് ഡുപ്ലെസി (186.4) എന്നിവരായിരുന്നു നാലും അഞ്ചും സ്ഥാനങ്ങളില്‍.

അതേ സമയം ഷോർട്ട് ബോളിന്റെയോ സാങ്കേതികതയുടെയോ പ്രശ്‌നമല്ല, ഗ്രൗണ്ടിന് പുറത്ത് സമീപ കാലത്തുണ്ടായ സംഭവങ്ങളാണ് സഞ്ജുവിനെ വലക്കുന്നതെന്നാണ് സൂചന. ചാംപ്യൻസ് ട്രോഫി ടീമിൽ നിന്നും പുറത്തായതാണ് അതിലൊന്ന്, ശേഷം പൊട്ടിപ്പുറപ്പെട്ട സഞ്ജു-കെസിഎ സംഘർഷവും താരത്തെ സമ്മര്‍ദ്ദത്തിലാക്കി. അതിനിടയിൽ പിതാവ് സാംസണ്‍ വിശ്വനാഥ് നടത്തിയ ചില പ്രസ്താവനകളും താരത്തെ പ്രതിരോധത്തിലാക്കിയിരുന്നു.

Content Highlights: Sanju Samson fail again in front of shortball, but he is one of the best at playing short-pitched deliveries

To advertise here,contact us