IPL ന് ഇപ്പോഴേ തയ്യാറെടുക്കുകയാണോ!; ശ്രീലങ്കയ്ക്കെതിരെ ടെസ്റ്റിൽ 35 പന്തിൽ ഫിഫ്റ്റിയുമായി ട്രാവിസ് ഹെഡ്

40 പന്തിൽ 10 ഫോറുകളും ഒരു സിക്സറും അടക്കം 57 റൺസ് നേടി

ഇന്ത്യയ്‌ക്കെതിരെ സമാപിച്ച ബോർഡർ ഗാവസ്‌കർ ട്രോഫിക്ക് പിന്നാലെ ശ്രീലങ്കയ്‌ക്കെതിരെയുള്ള ടെസ്റ്റിലും ഓസ്‌ട്രേലിയൻ ഓപ്പണർ ട്രാവിസ് ഹെഡിന്റെ തകർപ്പൻ പ്രകടനം. ഓപ്പണിങ് ഓവറിൽ തന്നെ മൂന്ന് ബൗണ്ടറികൾ കണ്ടെത്തിയ താരം 35 പന്തിൽ 50 തികച്ചു. അതിവേഗ ഇന്നിങ്‌സ് കളിച്ച താരം 40 പന്തിൽ 10 ഫോറുകളും ഒരു സിക്സറുകളും അടക്കം 57 റൺസ് നേടി.142.50 ആയിരുന്നു താരത്തിന്റെ സ്ട്രൈക്ക് റേറ്റ്.

ഹെഡിന്‍റെ അർധ സെഞ്ച്വറിയോടെ തുടക്കത്തിൽ 30 ഓവറിൽ ഓസ്ട്രേലിയ രണ്ടിന് 132 റൺസ് നേടി. ഉസ്മാൻ ഖ്വാജയും അർധ സെഞ്ച്വറി നേടി. 100 പന്തിൽ 65 റൺസ് നേടി താരമിപ്പോഴും ക്രീസിലുണ്ട്. ഖ്വാജ ഇതുവരെ ഒരു സിക്‌സറും ഒരു ഫോറും നേടിയിട്ടുണ്ട്.

Travis Head scored 57 (40) with 10 fours and a six while opening for Australia. 🙇‍♂️ pic.twitter.com/I4DPoSlAiM

50 പന്തിൽ 20 റൺസ് നേടി ലബുഷെയ്‌നും പുറത്തായി. നിലവിൽ സ്റ്റീവ് സ്മിത്താണ് ഖ്വാജയ്ക്കൊപ്പം ക്രീസിൽ. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന് മുന്നോടിയായുള്ള ഓസ്‌ട്രേലിയയുടെ തയ്യാറെടുപ്പ് കൂടിയാണ് ശ്രീലങ്കയ്‌ക്കെതിരെയുള്ള പരമ്പര. രണ്ട് ടെസ്റ്റാണ് പരമ്പരയിലുള്ളത്. ദക്ഷിണാഫ്രിക്കയാണ് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലെ ഓസ്‌ട്രേലിയയുടെ എതിരാളി.

Content Highlights:Travis Head fast fifty with 35 ball vs srilanka in test

To advertise here,contact us