രഞ്ജി ട്രോഫിയില്‍ കോഹ്‌ലി ഏത് പൊസിഷനില്‍ ഇറങ്ങും? വെളിപ്പെടുത്തി ഡല്‍ഹി ക്യാപ്റ്റന്‍ ആയുഷ് ബദോനി

വ്യാഴാഴ്ച റെയില്‍വേസിനെതിരായ രഞ്ജി മത്സരത്തില്‍ ഡല്‍ഹിക്ക് വേണ്ടിയാണ് കോഹ്‌ലി ഇറങ്ങുന്നത്

നീണ്ട 12 വര്‍ഷത്തിന് ശേഷം വീണ്ടും രഞ്ജി ട്രോഫി കളിക്കാനിറങ്ങുകയാണ് സൂപ്പര്‍ താരം വിരാട് കോഹ്‌ലി. വ്യാഴാഴ്ച റെയില്‍വേസിനെതിരായ രഞ്ജി മത്സരത്തില്‍ ഡല്‍ഹിക്ക് വേണ്ടിയാണ് കോഹ്‌ലി ഇറങ്ങുന്നത്. ഇപ്പോള്‍ മത്സരത്തില്‍ കോഹ്‌ലിയുടെ ബാറ്റിങ് പൊസിഷനെ കുറിച്ച് വ്യക്തമാക്കുകയാണ് ഡല്‍ഹി ടീം ക്യാപ്റ്റന്‍ ആയുഷ് ബദോനി.

A return to the Ranji Trophy after 13 years for Virat Kohli ⌛️🔜 pic.twitter.com/o1yruIwm79

'വിരാട് കോഹ്‌ലി നാലാം നമ്പറില്‍ ബാറ്റുചെയ്യും. പോസിറ്റീവായിരിക്കാനും ആത്മവിശ്വാസത്തോടെ കളിക്കാനും അദ്ദേഹം ഞങ്ങളോട് പറഞ്ഞു. ഞാന്‍ ഐപിഎല്ലില്‍ കോഹ്‌ലിക്കെതിരെ കളിച്ചിട്ടുണ്ട്. തുടര്‍ച്ചയായ മത്സരങ്ങളില്‍ റിഷഭ് പന്തിനെയും വിരാട് കോഹ്‌ലിയെയും നയിക്കാന്‍ സാധിക്കുകയെന്നത് അഭിമാനകരമാണ്', ബദോനി വ്യക്തമാക്കി.

അതേസമയം ഇന്ത്യന്‍ ടീമിലെ കോഹ്‌ലിയുള്‍പ്പെടെയുള്ള സൂപ്പര്‍ താരങ്ങളും എത്തിയതോടെ രഞ്ജി ട്രോഫി ഫൈനല്‍ റൗണ്ടിലെ ആവേശം വാനോളം ഉയര്‍ന്നിരിക്കുകയാണ്. ഡല്‍ഹിയുടെ അവസാന രഞ്ജി ട്രോഫി ലീഗ് മത്സരത്തില്‍ കോഹ്ലി കളിക്കുമെന്നുറപ്പായതോടെ മത്സരത്തിന് അന്താരാഷ്ട്ര മത്സരത്തിന് സമാനമായ അന്തരീക്ഷമാണ് ഉണ്ടായിട്ടുള്ളത്. സുരക്ഷാ ക്രമീകരണങ്ങളില്‍ തുടങ്ങി സംപ്രേഷണ കാര്യങ്ങളില്‍ വരെ അടിമുടി മാറ്റത്തിന് ബിസിസിഐ തയ്യാറായിരിക്കുകയാണ്.

Also Read:

Cricket
'ഡേയ് പൈത്തിയം!'; പത്മശ്രീ ലഭിച്ചതില്‍ രോഹിത്തിന് നന്ദി പറയണമെന്ന് കമന്‍റ്, മറുപടിയുമായി അശ്വിന്‍

നേരത്തെ മുംബൈ ടീമിന് വേണ്ടി രോഹിത് ശര്‍മയും ജയ്സ്വാളും കളിക്കാനെത്തിയതോടെ ചരിത്രത്തില്‍ ഇത് വരെയില്ലാത്ത ആരാധക ശ്രദ്ധ ആഭ്യന്തര ക്രിക്കറ്റായ രഞ്ജി ട്രോഫിക്ക് ലഭിച്ചിരുന്നു. കഴിഞ്ഞ സീരീസുകളിലെല്ലാം റണ്‍സ് കണ്ടെത്താന്‍ കഴിയാതെ വലഞ്ഞ സീനിയര്‍ താരങ്ങളോട് രഞ്ജി മത്സരങ്ങള്‍ കളിക്കാന്‍ കര്‍ശനമായി കോച്ച് ഗൗതം ഗംഭീറും ബിസിസിഐയും ആവശ്യപ്പെട്ടിരുന്നു. അതിന്റെ ഭാഗമായി സീനിയര്‍ താരങ്ങളായ രോഹിത്തും ജഡേജയുമടക്കമുള്ളവര്‍ കഴിഞ്ഞ മത്സരങ്ങളില്‍ കളിക്കാനിറങ്ങിയിരുന്നു.

ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫില്‍ 9 ഇന്നിങ്‌സുകളിലായി 190 റണ്‍സ് മാത്രമാണ് വിരാട് കോഹ്‌ലിക്ക് നേടാന്‍ കഴിഞ്ഞിരുന്നത്. ഇതോടെ വിരാടിന്റെ ടീമിലെ സ്ഥാനം വരെ ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഓഫ് സ്റ്റംപിന് പുറത്തുപോവുന്ന പന്തുകളില്‍ സ്ഥിരമായി ബാറ്റ് വെച്ച് വിക്കറ്റ് കീപ്പര്‍ക്കോ സ്ലിപ്പിലോ ക്യാച്ച് നല്‍കുന്ന വിരാടിനെയാണ് സമീപകാല ക്രിക്കറ്റില്‍ കാണാന്‍ കഴിയുന്നത്. ഓസ്ട്രേലിയയ്ക്കെതിരായ ബോര്‍ഡര്‍ ഗാവസ്‌കര്‍ ടെസ്റ്റ് പരമ്പരയില്‍ മോശം പ്രകടനം പുറത്തെടുത്തതിന് പിന്നാലെ ഏറെ വിമര്‍ശനങ്ങളും പരിഹാസങ്ങളും നേരിടുന്ന കോഹ്ലിക്ക് ഇംഗ്ലണ്ട് പര്യടനത്തിലൂടെ മികച്ച പ്രകടനം പുറത്തെടുക്കേണ്ടത് അത്യാവശ്യമാണ്. ഇതിന് മുന്നോടിയായാണ് രഞ്ജിയില്‍ കളിക്കാനിറങ്ങുന്നത്.

Content Highlights: Where will Virat Kohli bat against Railways? reveals Delhi captain Ayush Badoni

To advertise here,contact us