ബാറ്ററുടെ ഷോട്ട് ഫീൽഡറുടെ ഹെൽമെറ്റിൽ തട്ടി സ്റ്റംമ്പിൽ; വിചിത്ര റണ്ണൗട്ടിൽ ഞെട്ടി ക്രിക്കറ്റ് ലോകം; വീഡിയോ

ഇംഗ്ലണ്ടിന്റെ അണ്ടർ 19 ടീമും ദക്ഷിണാഫ്രിക്കയുടെ അണ്ടർ 19 ടീമും തമ്മിൽ നടന്ന ക്രിക്കറ്റ് മത്സരത്തിലെ വിചിത്രമായ ഒരു റണ്ണൗട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്

ഇംഗ്ലണ്ടിന്റെ അണ്ടർ 19 ടീമും ദക്ഷിണാഫ്രിക്കയുടെ അണ്ടർ 19 ടീമും തമ്മിൽ നടന്ന ക്രിക്കറ്റ് മത്സരത്തിലെ വിചിത്രമായ ഒരു റണ്ണൗട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ദക്ഷിണാഫ്രിക്കൻ ബൗളർ ജേസൺ റൗൾസിൻ്റെ പന്തിൽ 19 കാരനായ ആര്യൻ സാവന്ത് സ്വീപ്പ് ഷോട്ട് കളിച്ചു. എന്നാൽ ഷോർട്ട് ലെഗിൽ ഫീൽഡർ ജോറിച്ച് വാൻ ഷാൽക്‌വിക്കിൻ്റെ ഹെൽമെറ്റിൽ തട്ടിയ പന്ത്, സാവന്തിൻ്റെ സ്റ്റംപ് തട്ടിയകറ്റി. ഷോട്ടിന് ശേഷം ബാറ്റർ ക്രീസിന് പുറത്തേക്ക് ചെറുതായി നീങ്ങിയിരുന്നതിനാൽ സംഭവം റണ്ണൗട്ടിൽ കലാശിച്ചു.

You have seen catches being taken after the ball was struck into the helmet of a short leg fielderBUTHave EVER seen someone runout off the helmet of a short leg fielder? 😱🤯 pic.twitter.com/5PEgAKUr0c

Also Read:

Cricket
'DSP സിറാജ് വിവാഹത്തിനൊരുങ്ങുന്നു'; ബിഗ് ബോസ് താരവുമായി പ്രണയത്തിലെന്ന് റിപ്പോർട്ട്

സംഭവത്തിന് തൊട്ടുപിന്നാലെ വാൻ ഷാൽക്‌വിക്ക് വേദനയോടെ കാണാമായിരുന്നു. ഏതായാലും സംഭവത്തിന്റെ അവിശ്വാസസനീയതയിലാണ് ആരാധകർ. ചില ആരാധകർ സംഭവത്തിൻ്റെ അപൂർവതയെ കുറിച്ച് സംസാരിച്ചപ്പോൾ മറ്റുള്ളവർ ക്രിക്കറ്റ് അപകടകരമായ ഒരു കായിക വിനോദമാണെന്നും ചൂണ്ടിക്കാട്ടി. അതേ സമയം മത്സരത്തിൽ ഇംഗ്ലണ്ട് അണ്ടർ 19 255 റൺസിൻ്റെ ലീഡിലാണ്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് തങ്ങളുടെ ഒന്നാം ഇന്നിങ്സിൽ 299 റൺസെടുത്തെങ്കിലും ദക്ഷിണാഫ്രിക്ക 319ന് മറുപടി നൽകിയിരുന്നു. രണ്ടാം ഇന്നിങ്സിൽ മൂന്നാം ദിനത്തിൽ ഇംഗ്ലണ്ട് 275/8 എന്ന നിലയിലാണ്.

Content Highlights: Batter Gets Run Out In Bizarre Way; England U19 Player Falls To An Unusual Runout Vs SA In U19 Test

To advertise here,contact us