'DSP സിറാജ് വിവാഹത്തിനൊരുങ്ങുന്നു'; ബിഗ് ബോസ് താരവുമായി പ്രണയത്തിലെന്ന് റിപ്പോർട്ട്

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ പ്രധാന പേസർ മുഹമ്മദ് സിറാജ് വിവാഹത്തിനൊരുങ്ങുന്നതായി റിപ്പോർട്ട്

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ പ്രധാന പേസർ മുഹമ്മദ് സിറാജ് വിവാഹത്തിനൊരുങ്ങുന്നതായി റിപ്പോർട്ട്. ബിഗ് ബോസ് താരവും അഭിനേത്രിയുമായ മഹിറ ശര്‍മയുമായി സിറാജ് പ്രണയത്തിലാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. സാമൂഹ്യ മാധ്യമത്തില്‍ മഹിറയുമായി സിറാജ് നടത്തിയ പ്രതികരണങ്ങള്‍ക്ക് പിന്നാലെ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ഉയര്‍ന്നിരുന്നെങ്കിലും സിറാജ് ഇതിനോട് പ്രതികരിച്ചിരുന്നില്ല. എന്നാൽ ഇരുവരും പ്രണയത്തിലാണെന്നും വിവാഹവുമായി ബന്ധപ്പെട്ട ആലോചനകൾ നടക്കുകയാണെന്നും ഇരുവരോടും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

#MahiraSharma and #MohammedSiraj's dating rumours first made headlines in November 2024 when fans noticed that the cricketer liked Bigg Boss fame's pictures on Instagram#DatingRumors #Dating #Buzz #Viral #Entertainmnt #Cricket #Trending #Explore https://t.co/0eRmuBSfm1 pic.twitter.com/zz1ri59Tsc

നേരത്തെ സനായി എന്ന ഒരു പെൺകുട്ടിയുമായി സിറാജ് പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ വന്നിരുന്നു. പ്രശസ്ത പാട്ടുകാരിയായ ആശ ഭോസ്‌ലെയുടെ പേരക്കുട്ടിയായ സനായി ഭോഗ്ലെയുമായി സിറാജ് പ്രണയത്തിലാണെന്നായിരുന്നു റിപ്പോര്‍ട്ട്. സനായിയുടെ 23ാം ജന്മദിനത്തില്‍ സിറാജിനൊപ്പമെടുത്ത ചിത്രമാണ് അഭ്യൂഹങ്ങള്‍ ശക്തിപ്പെടുത്തിയത്.

Also Read:

Cricket
ഓവർ നൽകുന്നില്ലെങ്കിൽ എന്തിനാണ് നാല് സ്പിന്നർമാർ, ഷമിയെയും അർഷ്ദീപിനെയും ഒരുമിച്ചിറക്കാത്തതെന്ത്?: ആകാശ് ചോപ്ര

എന്നാല്‍ സിറാജിനെ ഇന്‍സ്റ്റഗ്രാമില്‍ സഹോദരനെന്നും സിറാജ് സഹോദരിയെന്നും വിളിച്ചതോടെ അഭ്യൂഹങ്ങള്‍ക്ക് വിരാമമായി. എന്തായാലും ഇപ്പോള്‍ മഹിറ ശര്‍മയുമായുള്ള സിറാജിന്റെ ഡേറ്റിങ് റിപ്പോര്‍ട്ടുകളാണ് ചൂടേറിയ ചര്‍ച്ചയായിരിക്കുന്നത്. ഇന്ത്യയുടെ ചാംപ്യൻസ് ട്രോഫി ടീമില്‍ നിന്ന് തഴയപ്പെട്ട സിറാജ് നിലവില്‍ വിശ്രമത്തിലാണ്. ഇരുവരും ഒന്നിച്ച് ഡേറ്റ് ചെയ്യുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും പ്രണയ ബന്ധത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ വൈറലാണ്.

"Big news! According to sources, Indian pacer Mohammed Siraj and Bigg Boss fame Mahira Sharma are reportedly dating! ❤️🔥 #MohammedSiraj #MahiraSharma #CelebrityCouple #zelena #หลิงออม #stockmarketcrash #jayvik #FreenBecky #FreenBecky #LoveIsland #ChampionsTrophy #englot pic.twitter.com/yjfX3vlyld

ബിഗ് ബോസ് 13ാം സീസണിലെ ഫൈനലിസ്‌റ്റാണ് മഹിറ. അഭിനേത്രിയെന്ന നിലയിലും അവതാരകയെന്ന നിലയിലും മഹിറ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലെ ഇൻഫ്ളുവൻസർ കൂടിയാണ് താരം. പ്രശസ്തമായ നിരവധി സീരിയലുകളില്‍ മഹിറ അഭിനയിച്ചിട്ടുണ്ട്.

Content Highlights: Mohammed Siraj's rumoured girlfriend Mahira Sharma

To advertise here,contact us