ഓസ്ട്രേലിയൻ ക്രിക്കറ്റിൽ 10,000 റൺസ് തികയ്ക്കുന്ന അടുത്ത താരം ആരാകും?; മറുപടി പറ‍ഞ്ഞ് സ്റ്റീവ് സ്മിത്ത്

ടെസ്റ്റ് ക്രിക്കറ്റിൽ 10,000 റൺസ് തികയ്ക്കുന്ന നാലാമത്തെ ഓസ്ട്രേലിയൻ താരമാണ് സ്മിത്ത്

ടെസ്റ്റ് ക്രിക്കറ്റിൽ 10,000 റൺസ് നേട്ടം പിന്നിട്ടിരിക്കുകയാണ് ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത്. പിന്നാലെ ഓസ്ട്രേലിയൻ ക്രിക്കറ്റിൽ അടുത്തതായി ഈ നേട്ടം ആര് സ്വന്തമാക്കുമെന്നായിരുന്നു സ്മിത്ത് നേരിട്ട ചോദ്യം. വ്യത്യസ്തമായ ചോദ്യത്തിന് സ്മിത്ത് മറുപടിയും പറഞ്ഞു. ഒന്നിലധികം താരങ്ങൾ ഈ നേട്ടങ്ങളിലെത്തിയേക്കും. മാർനസ് ലബുഷെയ്ൻ ഈ നേട്ടത്തിന്റെ പാതിവഴി പിന്നിട്ടിരിക്കുന്നു. ട്രാവി​സ് ഹെഡിന് ഈ നേട്ടം സ്വന്തമാക്കാൻ കഴിഞ്ഞേക്കും. ഒരുപാട് കാലത്തിന് ശേഷം സാം കോൺസ്റ്റാസും ഈ നേട്ടം സ്വന്തമാക്കിയേക്കും. സ്മിത്ത് സിഡ്നി മോർണിങ് ഹെറാൾഡിനോട് പ്രതികരിച്ചു.

ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിലാണ് സ്മിത്തിന്റെ നേട്ടം. ടെസ്റ്റ് ക്രിക്കറ്റിൽ 10,000 റൺസ് തികയ്ക്കുന്ന നാലാമത്തെ ഓസ്ട്രേലിയൻ താരമാണ് സ്മിത്ത്. മുമ്പ് അലൻ ബോർഡർ, സ്റ്റീവ് വോ, റിക്കി പോണ്ടിങ് എന്നിവർ ഓസ്ട്രേലിയയ്ക്കായി ടെസ്റ്റ് ക്രിക്കറ്റിൽ 10,000 റൺസ് തികച്ചിരുന്നു.

അതിനിടെ ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ ആദ്യ ഇന്നിം​ഗ്സിൽ ഓസ്ട്രേലിയ മികച്ച സ്കോറിലേക്ക് നീങ്ങുകയാണ്. 144 ഓവർ പിന്നിടുമ്പോൾ ഓസ്ട്രേലിയ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 605 റൺസെന്ന നിലയിലാണ്. മൂന്ന് താരങ്ങൾ ഓസ്ട്രേലിയൻ നിരയിൽ മൂന്നക്കം കടന്നു. 352 പന്തിൽ 16 ഫോറും ഒരു സിക്സും സഹിതം 232 റൺസാണ് ഓസ്ട‍്രേലിയൻ ഓപണര്‍ ഉസ്മാൻ ഖ്വാജ നേടിയത്.

Also Read:

Cricket
അരങ്ങേറ്റത്തിൽ അതിവേ​ഗ സെഞ്ച്വറി നേടുന്ന രണ്ടാമൻ; ചരിത്രം കുറിച്ച് ജോഷ് ഇൻഗ്ലിസ്

251 പന്തിൽ 12 ഫോറും രണ്ട് സിക്സും സഹിതം സ്റ്റീവ് സ്മിത്ത് 141 റൺസെടുത്ത് പുറത്തായി. 94 പന്തിൽ 10 ഫോറും ഒരു സിക്സും സഹിതം 102 റൺസാണ് ജോഷ് ഇൻ​ഗ്ലിസ് നേടിയത്.

Content Highlights: Steve Smith tells which Australian batter to reach 10,000 landmark in tests

To advertise here,contact us