ഷമിക്ക് പകരം അര്‍ഷ്ദീപ് ഇലവനില്‍; നാലാം ടി20യില്‍ ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ടിന് ടോസ്

മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ നാലാം ടി20യില്‍ ഇറങ്ങുന്നത്.

ഇംഗ്ലണ്ടിനെതിരായ നാലാം ടി20 മത്സരത്തില്‍ ഇന്ത്യയ്ക്ക് ആദ്യം ബാറ്റിങ്. ടോസ് നേടിയ ഇംഗ്ലണ്ട് ആദ്യം ഫീല്‍ഡിങ് തിരഞ്ഞെടുത്തു. പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് മത്സരം.

🚨 Toss News 🚨England elected to bowl against #TeamIndia in the 4⃣th #INDvENG T20I. Follow The Match ▶️ https://t.co/pUkyQwxOA3 @IDFCFIRSTBank pic.twitter.com/zNb7tgi1cL

മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ നാലാം ടി20യില്‍ ഇറങ്ങുന്നത്. സൂപ്പര്‍ പേസര്‍ മുഹമ്മദ് ഷമിക്ക് പകരം അര്‍ഷ്ദീപ് സിങ് ഇലവനിലേക്ക് മടങ്ങിയെത്തി. ധ്രുവ് ജുറേലിന് പകരം റിങ്കു സിങ്ങും വാഷിങ്ടണ്‍ സുന്ദറിന് പകരം ശിവം ദുബെയും സ്‌ക്വാഡില്‍ ഇടംപിടിച്ചു.

Also Read:

Cricket
'നാലാം ടി20 യിൽ സഞ്ജു തിരിച്ചടിക്കുന്നത് കാണാൻ കാത്തിരിക്കുകയാണ്'; പ്രതീക്ഷയർപ്പിച്ച് ആകാശ് ചോപ്ര

ഇംഗ്ലണ്ടും മാറ്റങ്ങളുമായാണ് പൂനെയില്‍ ഇറങ്ങുന്നത്. മാര്‍ക്ക് വുഡിന് പകരം സാക്കിബ് മഹ്‌മൂദും ജാമി സ്മിത്തിന് പകരം ജേക്കബ് ബെത്തലും ടീമിലെത്തി.

🚨 Team News3⃣ changes for #TeamIndia as Rinku Singh, Shivam Dube & Arshdeep Singh are named in the Playing XI.Here's our line-up for the fourth T20I 🔽Follow The Match ▶️ https://t.co/pUkyQwxOA3#INDvENG | @IDFCFIRSTBank pic.twitter.com/SiIomnPrCR

ഇന്ത്യ പ്ലേയിംഗ് ഇലവൻ: സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), അഭിഷേക് ശർമ്മ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിംഗ്, അക്സർ പട്ടേൽ , അർഷ്ദീപ് സിംഗ്, രവി ബിഷ്ണോയ്, വരുൺ ചക്രവർത്തി.

ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവൻ: ഫിലിപ്പ് സാൾട്ട് (വിക്കറ്റ് കീപ്പർ), ബെൻ ഡക്കറ്റ്, ജോസ് ബട്ട്‌ലർ (ക്യാപ്റ്റൻ), ഹാരി ബ്രൂക്ക്, ലിയാം ലിവിംഗ്സ്റ്റൺ, ജേക്കബ് ബെഥേൽ, ജാമി ഓവർട്ടൺ, ബ്രൈഡൺ കാർസെ, ജോഫ്ര ആർച്ചർ, ആദിൽ റഷീദ്, സാഖിബ് മഹ്മൂദ്.

Content Highlights: India vs England 4th T20I: ENG wins toss and opts to bowl first vs IND in Pune

To advertise here,contact us