ഇന്ത്യയ്ക്ക് ട്രിപ്പിള്‍ നിരാശ; നിരാശപ്പെടുത്തി സഞ്ജു, പിന്നാലെ തിലകും സൂര്യയും

മൂന്ന് പേരെയും സാക്കിബ് മഹ്മൂദാണ് പുറത്താക്കിയത്

ഇംഗ്ലണ്ടിനെതിരായ നാലാം ടി20 മത്സരത്തില്‍ ഇന്ത്യയ്ക്ക് തകർച്ചയോടെ തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം തന്നെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ഓപണറായ മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണ്‍, വണ്‍ഡൗണായി എത്തിയ തിലക് വർമ, ക്യാപ്റ്റന്‍ സൂര്യകുമാർ യാദവ് എന്നിവരെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. മൂന്ന് പേരെയും സാക്കിബ് മഹ്മൂദാണ് പുറത്താക്കിയത്.

What an over!! What a start!! 😮Saqib Mahmood's 1st over - W,W,0,0,0,WIndia are 12/3 in Pune #INDvsENG pic.twitter.com/LIfsedgq10

ഇക്കുറിയെങ്കിലും പ്രതീക്ഷയ്ക്കൊത്ത് മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് കരുതിയിരുന്നെങ്കിലും സഞ്ജു നിരാശപ്പെടുത്തുകയായിരുന്നു. രണ്ടാം ഓവറിലെ ആദ്യ പന്തില്‍ തന്നെ ഇന്ത്യയ്ക്ക് സഞ്ജുവിനെ നഷ്ടമായി. മൂന്ന് പന്തില്‍ നിന്ന് ഒരു റണ്‍സ് മാത്രമെടുത്ത സഞ്ജുവിനെ സാക്കിബ് മഹ്‌മൂദ് ബ്രൈഡണ്‍ കാര്‍സെയുടെ കൈകളിലെത്തിക്കുകയായിരുന്നു. തൊട്ടടുത്ത പന്തില്‍ തിലക് വര്‍മയെ ഡക്കാക്കി സാക്കിബ് ഇന്ത്യയ്ക്ക് ഇരട്ടപ്രഹരമേല്‍പ്പിച്ചു.

Also Read:

Cricket
ഷമിക്ക് പകരം അര്‍ഷ്ദീപ് ഇലവനില്‍; നാലാം ടി20യില്‍ ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ടിന് ടോസ്

പിന്നാലെ ക്രീസിലെത്തിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് നാല് പന്തുകള്‍ നേരിട്ട് മടങ്ങി. സാക്കിബ് എറിഞ്ഞ രണ്ടാം ഓവറിലെ അവസാന പന്തില്‍ ബ്രൈഡണ്‍ കാര്‍സെയ്ക്ക് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്.

Content Highlights: India vs England, 4th T20I: Suryakumar Yadav departs, IND 19/3 vs ENG in Pune

To advertise here,contact us