സ്റ്റാർഡം എന്നാൽ ഇതാണ്!; കിങിന്റെ രഞ്ജി ബാറ്റിങ് കാണാൻ ലൈവിൽ IND-ENG ടി 20 മാച്ചിനേക്കാൾ കാണികൾ

ഡൽഹി- റെയിൽവേസ് മത്സരത്തിൽ യാഷ് ദൾ ഔട്ടായതോടെയാണ് കോഹ്‌ലി ബാറ്റിങ്ങിനെത്തിയത്

ഒടുവിൽ നീണ്ട 12 വർഷങ്ങൾക്ക് ശേഷം ആ സ്വപ്ന മുഹൂർത്തം വന്നെത്തി. ഡൽഹിക്കായി സൂപ്പർ താരം വിരാട് കോഹ്‌ലി രഞ്ജി ട്രോഫിയിൽ വീണ്ടും ബാറ്റ് വീശി. ഡൽഹി- റെയിൽവേസ് മത്സരത്തിൽ യാഷ് ദൾ ഔട്ടായതോടെയാണ് കോഹ്‌ലി ബാറ്റിങ്ങിനെത്തിയത്. ഇന്നലെ ടോസ് നേടി ഡൽഹി ക്യാപ്റ്റൻ ആയൂഷ് ബദോനി ഫീൽഡിങ് എടുത്തതോടെ കോഹ്‌ലിയുടെ ബാറ്റിങ്ങിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. ഇന്നലെ ആദ്യ ഇന്നിം​ഗ്സിൽ 231 റൺസിന് ഓൾ ഔട്ടാക്കിയതോടെ ഇന്ന് കോഹ്‌ലി ബാറ്റ് ചെയ്യുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ.

Iconic walk🐐❤️‍🔥#ViratKohli | #RanjiTrophy pic.twitter.com/9xi9aDcCFf

കോഹ്‌ലിയുടെ മത്സരം കാണാൻ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ ആളുകൾ തടിച്ചുകൂടിയത് പിന്നാലെ ഒന്നര കോടിയോളം കാഴ്ചക്കാരൻ ഒരേ സമയം ജിയോ സിനിമയിലെ തത്സമയ സംപ്രേക്ഷണം കാണുന്നത്. നേരത്തെ രഞ്ജിട്രോഫി ബിസിസിഐ തത്സമയ സംപ്രേക്ഷണം ചെയ്തിരുന്നില്ല. എന്നാൽ കിങ് എത്തിയതോടെ ഈ നയവും ബിസിസിഐ മാറ്റി. ഏകദേശം ഇപ്പോൾ നടക്കുന്ന ഇംഗ്ലണ്ട്-ഇന്ത്യ ടി 20 മാച്ചിനേക്കാൾ തത്സമയ കാഴ്‌ചക്കാരാണ് കോഹ്‌ലിയുടെ കളി കാണാൻ ജിയോ സിനിമയിൽ എത്തിയത്.

Also Read:

Cricket
കോഹ്‌ലിയെ കാണാന്‍ ജനസാഗരം; ഡല്‍ഹി സ്‌റ്റേഡിയത്തില്‍ തിക്കും തിരക്കും, കാണികള്‍ക്ക് പരിക്ക്‌

നേരത്തെ കളി നടക്കുന്ന അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ ആരാധകരുടെ തിരക്ക് കാരണം പലർക്കും പരിക്ക് പറ്റിയിരുന്നു. വെളുപ്പിനെ മൂന്ന് മണി മുതല്‍ ആരാധകര്‍ സ്റ്റേഡിയത്തിലേക്കെത്തിയിരുന്നു. നീണ്ട കിലോമീറ്ററുകളോളം ക്യൂവും രൂപാന്തരപ്പെട്ടിരുന്നു. കോഹ്‌ലിയെത്തിയതോടെ ഒരു അന്തരാഷ്ട്ര മത്സരത്തിൻെറ പ്രതീതിയാണ് ഡൽഹി- റെയിൽവേസ് മത്സരത്തിനുള്ളത്.

അതേ സമയം ഡൽഹി അരുൺ ജെയ്റ്റ്ലി സ്‌റ്റേഡിയത്തിൽ തിങ്ങിക്കൂടിയ ആരാധകരെ നിരാശരാക്കി ക്‌ളീൻ ബൗൾഡായി വിരാട് കോഹ്‌ലി മടങ്ങി. 15 പന്തുകൾ നേരിട്ട താരം ആറ് റൺസ് മാത്രം നേടിയാണ് പുറത്തായത്. ഒരു ഫോർ നേടി ആരാധകർക്ക് പ്രതീക്ഷ നൽകിയ സൂപ്പർ താരത്തെ റെയിൽവേസിന്റെ ഹിമാൻഷു സാങ്വാൻ ആണ് ക്ളീൻ ബൗൾഡാക്കിയത്. ഇതോടെ ഗ്യാലറിയിലുള്ള ആരാധകരും നിരാശയോടെ മടങ്ങി. നിലവിൽ 231 റൺസ് പിന്തുടരുന്ന ഡൽഹി 125 ന് നാല് എന്ന നിലയിലാണ്.

Content Highlights: More live views than IND-ENG T20 match live to watch kohlis Ranji batting

To advertise here,contact us