'ഇന്ത്യൻ താരങ്ങളുമായി സൗഹൃദം വേണ്ട'; പാകിസ്താൻ താരങ്ങൾക്ക് നിർദ്ദേശവുമായി മുൻ താരം

'ഇന്ത്യൻ താരങ്ങളുമായി സൗഹൃദം പങ്കിടുമ്പോൾ അത് പാകിസ്താന്റെ ഒരു ബലഹീനതയായി കാണുന്നു'

ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പാകിസ്താൻ താരങ്ങൾക്ക് നിർദ്ദേശവുമായി മുൻ താരം മൊയീൻ ഖാൻ. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുമായി സൗഹൃദം വേണ്ടെന്നാണ് പാകിസ്താൻ താരങ്ങൾക്ക് മൊയീൻ ഖാൻ നിർദ്ദേശം നൽകിയിരിക്കുന്നത്. താരങ്ങൾ പ്രൊഫഷണലിസത്തിന്റെ ലൈൻ ലംഘിക്കരുതെന്നാണ് മൊയീൻ ഖാൻ പറയുന്നത്.

ഇപ്പോൾ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരങ്ങൾ കാണുമ്പോൾ, ഇന്ത്യൻ താരങ്ങളുടെ ബാറ്റിങ് മനസിലാക്കുന്നു. മികച്ച ബാറ്റിങ് നടത്തുമ്പോൾ അഭിനന്ദിക്കുന്നു, സൗഹൃദപരമായി സംസാരിക്കുന്നു. ഇന്ത്യയുടെയും പാകിസ്താന്റെയും താരങ്ങൾ ​ഗ്രൗണ്ടിൽവെച്ച് സംസാരിക്കേണ്ടതുപോലുമില്ല. താൻ കളിക്കുമ്പോൾ മുതിർന്ന താരങ്ങൾ ഇങ്ങനെ ഉപദേശിക്കുമായിരുന്നു. ഇന്ത്യൻ താരങ്ങളുമായി സൗഹൃദം പങ്കിടുമ്പോൾ അത് പാകിസ്താന്റെ ഒരു ബലഹീനതയായി കാണുന്നു. പാകിസ്താൻ മുൻ വിക്കറ്റ് കീപ്പർ ബാറ്റർ പ്രതികരിച്ചു.

Also Read:

Cricket
രഞ്ജിയിൽ സൂപ്പർ താരങ്ങൾക്ക് സെഞ്ച്വറി നഷ്ടം; നിരാശപ്പെടുത്തി കോഹ്‍ലി

അടുത്ത മാസം 19 മുതലാണ് പാകിസ്താൻ വേദിയാകുന്ന ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിന് തുടക്കമാകുക. സുരക്ഷാ കാരണങ്ങളാൽ പാകിസ്താനിൽ കളിക്കാൻ‌ തയ്യാറാകാത്തതിനെ തുടർന്ന് ഇന്ത്യയുടെ മത്സരങ്ങൾ ദുബായിലാണ് നടക്കുക. പാകിസ്താനും ന്യൂസിലാൻഡും ബം​ഗ്ലാദേശും ഉൾപ്പെടുന്ന ​ഗ്രൂപ്പിലാണ് ഇന്ത്യ മത്സരിക്കുന്നത്.

Content Highlights: Pakistan Cricketers Warned By Ex Captain on their friendship with Indian players

To advertise here,contact us